TECHNOLOGY

റിലയൻസ് ജിയോമാ‍ർട്ട് 1000 ജീവനക്കാരെ പിരിച്ചുവിടുന്നു; കൂടുതൽ പേ‍‍‌ർക്ക് തൊഴിൽ നഷ്ടമായേക്കും

വെബ് ഡെസ്ക്

ആഗോള വിപണിയിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച് ടെക് കമ്പനികളിൽ കൂട്ടപ്പിരിച്ചുവിടലുകൾ തുടരുന്നതിനിടെ തൊഴിൽ മേഖലയിൽ ആശങ്ക വർധിപ്പിച്ച് മറ്റ് കമ്പനികളിലും പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാർട്ട് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിടുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. വരും ആഴ്‌ചകളിൽ, 9,900 ജീവനക്കാരെ കൂടി പിരിച്ചുവിടാനുള്ള നടപടികളും കമ്പനി ആരംഭിച്ചതായാണ് വിവരം. ചെലവ് വെട്ടിക്കുറച്ച് ലാഭം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ഭാ​ഗമായാണ് നടപടി.

കമ്പനിയുടെ കോർപ്പറേറ്റ് ഓഫീസിലെ 500 എക്സിക്യൂട്ടീവുകൾ ഉൾപ്പെടെ 1,000-ത്തിലധികം ജീവനക്കാരോട് ഇതിനോടകം രാജിവയ്ക്കാൻ കമ്പനി ആവശ്യപ്പെട്ടതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വലിയ രീതിയിലുള്ള മറ്റൊരു പിരിച്ചുവിടൽ കൂടി അടുത്ത് തന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹോൾസെയിൽ വിഭാഗത്തിലെ മൊത്തം തൊഴിലാളികളുടെ മൂന്നിൽ രണ്ട് ഭാഗം കുറയ്ക്കും എന്നാണ് സൂചന.

ലാഭം മെച്ചപ്പെടുത്തുന്നതിനായി പ്രാദേശിക സ്റ്റോറുകളിലേക്ക് സാധനങ്ങൾ പാക്ക് ചെയ്ത് അയക്കുന്ന പകുതിയിലധികം കേന്ദ്രങ്ങളും അടച്ചുപൂട്ടാനാണ് നീക്കം. അടുത്തിടെ 3500 ജീവനക്കാരുള്ള മെട്രോ ക്യാഷ് ആൻഡ് കാരിയിലെ സ്ഥിരം തൊഴിലാളികളെയും കമ്പനിയിലേക്ക് ചേർത്തതിന് ശേഷം ജീവനക്കാരുടെ എണ്ണം വർധിച്ചത് കൂടിയാണ് ഒഴിവാക്കലിന് കാരണം. ഗ്രോസറി ബിടുബി സ്പേസിൽ ലാഭം വർധിപ്പിച്ച് നഷ്ടം കുറയ്ക്കാനാണ് കമ്പനിയുടെ ശ്രമം.

അതേസമയം ജർമൻ ബിസിനസ് സ്ഥാപനമായ മെട്രോ എജിയുടെ ഇന്ത്യൻ ബിസിനസ്സ് റിലയൻസ് റീട്ടെയിൽ വാങ്ങി. ഈ ഏറ്റെടുക്കലിന് 344 മില്യൺ ഡോളർ ചെലവായതാണ് ജിയോമാർട്ട് പുതിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ മറ്റൊരു കാരണമാണ്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ