TECHNOLOGY

'ഫോണ്‍ വെള്ളത്തിൽ വീണാല്‍ അരിയിൽ പൂഴ്ത്തി വയ്ക്കരുത്'; ഐ ഫോൺ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ

വെബ് ഡെസ്ക്

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ അരിയിൽ പൂഴ്ത്തിവെക്കുന്നവരാണോ നിങ്ങൾ? എന്നാൽ അങ്ങനെ ചെയ്യരുതെന്ന ഐ ഫോൺ ഉപഭോക്താക്കളോട് നിർദേശിച്ച് ആപ്പിൾ. വെള്ളം കയറിയ ഫോണുകൾ അരിയിൽ പൂഴ്ത്തിവച്ചാൽ വെള്ളം പൂർണമായും അരി വലിച്ചെടുക്കുമെന്ന് പൊതുവെ പറയുന്ന കാര്യമാണ്. ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ഐ ഫോൺ നിർമാതാക്കളായ ആപ്പിളിന്റെ മുന്നറിയിപ്പ്.

വെള്ളം ഒഴിവാക്കുന്നതിനായി അരിനിറച്ച സഞ്ചിയിൽ പൂഴ്ത്തിവച്ച് കഴിഞ്ഞാൽ അരിയിലുള്ള ചെറിയ പദാർത്ഥങ്ങൾ ഫോണിനകത്ത് കയറി ഫോണിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് ആപ്പിൾ മുന്നറിയിപ്പ് നൽകുന്നത്.

ഐ ഫോണിൽ വെള്ളം കയറിയാൽ എന്ത് ചെയ്യണം?

ഐ ഫോണിൽ വെള്ളം കയറിയാൽ അത് ഒഴിവാക്കാൻ ഫോണിന്റെ പവർ കേബിൾ കണക്ട് ചെയ്യുന്ന പോർട്ട് താഴേക്കു വരുന്ന തരത്തിൽ വച്ച് ചെറുതായി ഫോണിന്റെ മുകളിൽ തട്ടുക. അരമണിക്കൂറോളം നനവില്ലാത്ത ഒരു സ്ഥലത്ത് ഫോൺ വച്ചതിന് ശേഷം ചാർജ് ചെയ്യുക. അകത്ത് വെള്ളമുണ്ടെങ്കിൽ ഫോണിൽ അലർട്ട് കാണിക്കും. വീണ്ടും നേരത്തെ വച്ചതുപോലെ ഫോൺ വയ്ക്കുക. അങ്ങനെ ഏകദേശം 24 മണിക്കൂർ വേണ്ടി വരും ഫോണിൽനിന്ന് വെള്ളം പൂർണമായും ഇറങ്ങിപ്പോകാൻ.

ഫോണിനകത്ത് ഇപ്പോഴും വെള്ളമുണ്ടെന്ന അലർട്ട് വന്നുകഴിഞ്ഞാൽ പിന്നെ ചാർജ് ചെയ്യരുത്. എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ അലർട്ട് അവഗണിച്ച് ചാർജ് ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നും ആപ്പിൾ വ്യക്തമാക്കുന്നു.

അരി മാത്രമല്ല, ഹെയർ ഡ്രയറും പഞ്ഞിയും ഉപയോഗിക്കരുത്

ഫോണിൽ വെള്ളം കയറിയാൽ അരിയിൽ പൂഴ്ത്തിവെക്കുന്നതല്ലാത്ത ചില വഴികളും ആളുകൾ ഉപയോഗിക്കാറുണ്ട്. അതിൽ പ്രധാനപ്പെട്ടത് ഹെയർ ഡ്രയറുകൾ ഉപയോഗിച്ച് വെള്ളം വലിച്ചെടുക്കാൻ ശ്രമിക്കുന്നതാണ്. ഫോണിലെ ചാർജിങ് പോർട്ടിൽ പഞ്ഞിയും ടിഷ്യു പേപ്പേറുമുപയോഗിച്ച് തുടയ്ക്കുന്നതും അപകടമാണെന്നാണ് ഐ ഫോൺ അറിയിക്കുന്നത്.

ആപ്പിൾ അവരുടെ ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ 20 അടി ആഴത്തിൽ 30 മിനുറ്റ് വരെ വെള്ളം കയറില്ലെന്ന ഉറപ്പു നൽകുന്നുണ്ടെന്നതുകൊണ്ട് ഈ മാർഗങ്ങൾ കൂടുതലായി ഉപയോഗിക്കേണ്ടി വരില്ലെന്ന ആശ്വാസത്തിലാണ്‌ ഉപഭോക്താക്കൾ.

പ്രസിഡന്റിനായി പ്രാർഥിച്ച് ഇറാൻ; ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സ്ഥലം കണ്ടെത്താനായില്ല, രക്ഷാപ്രവർത്തനം ദുഷ്കരം

വെസ്റ്റ്ഹാമിനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി; പ്രീമിയര്‍ ലീഗ് കിരീടത്തില്‍ നാലാം മുത്തം

'ആർഎസ്എസിനെ അടുപ്പിക്കരുത്'; പി സുന്ദരയ്യ സിപിഎം ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ചതെന്തിന്?

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു, അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ഇടിച്ചിറക്കി

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും