HEALTH

മുടി സ്‌ട്രെയ്റ്റ് ചെയ്തതിന് പിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറില്‍; ഓക്‌സലേറ്റ് നെഫ്രോപതിയെന്ന് ഡോക്ടര്‍മാര്‍

വെബ് ഡെസ്ക്

ബ്യൂട്ടി പാര്‍ലറില്‍ ഹെയര്‍ സ്‌ട്രെയ്റ്റനിങ്ങിന് വിധേയയായതിനുപിന്നാലെ യുവതിയുടെ വൃക്കകള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച ഉല്‍പ്പന്നങ്ങളില്‍ ഒന്നായ ഗ്ലിയോക്‌സിലിക് ആസിഡാണ് വൃക്കകള്‍ തകരാറിലാകാന്‍ കാരണമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

2020 ജൂണ്‍, 2021 ഏപ്രില്‍, 2022 ജൂലൈ എന്നീ മാസങ്ങളിലാണ് 26 വയസുള്ള യുവതി ഹെയര്‍ സ്‌ട്രെയ്റ്റ് ചെയ്തത്. നേരത്തെ ആരോഗ്യകരമായ ബുദ്ധിമുട്ടുകളില്ലാത്ത യുവതിക്ക് ഓരോ തവണയും ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശിക്കുമ്പോള്‍ ഛര്‍ദ്ദി, പനി, വയറിളക്കം, നടുവേദന എന്നീ അസ്വസ്ഥകള്‍ അനുഭവപ്പെട്ടിരുന്നു. സ്‌ട്രെയ്റ്റ് ചെയ്യുന്ന സമയത്ത് തന്റെ തലയോട്ടി കത്തുന്ന പോലുള്ള അനുഭവമാണുണ്ടായതെന്നും തലയില്‍ വ്രണങ്ങളുണ്ടായതായും യുവതി വെളിപ്പെടുത്തി.

യുവതിയുടെ രക്തത്തില്‍ ക്രിയാറ്റിനിന്റെ അളവ് കൂടിയതായും വൃക്കക‍ള്‍ തകരാറിലാണെന്നും കണ്ടെത്തിയതോടെ ഡോക്ടര്‍മാര്‍ സിടി സ്‌കാന്‍ നിര്‍ദേശിച്ചു. എന്നാല്‍ ശരീരത്തില്‍ അണുബാധയുടെയോ വൃക്കകള്‍ തകരാറിലയതിന്റെയോ സൂചന സ്കാന്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്താനായില്ല.

തുടര്‍ന്നാണ് കെമിക്കല്‍ ഗ്ലിയോക്‌സിലിക് ആസിഡ് അടങ്ങിയ സ്‌ട്രെയ്റ്റനിങ് ക്രീം ഉപയോഗിച്ചുണ്ടെന്ന് യുവതി ഡോക്ടര്‍മാരോട് പറഞ്ഞത്. ഇതാണ് യുവതിയുടെ തലയോട്ടിയില്‍ അണുബാധയ്ക്കും വ്രണത്തിനും കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ ആസിഡ് ചര്‍മം വലിച്ചെടുക്കുകയും അത് വൃക്കകള്‍ക്ക് തകരാര്‍ ഉണ്ടാക്കുന്നതായും കണ്ടെത്തിയിരുന്നു.

ഓക്‌സലേറ്റ് നെഫ്രോപതി മൂലമുണ്ടാകുന്ന തകരാറാണ് യുവതിയുടെ വൃക്കകള്‍ക്ക് സംഭവിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. വൃക്കകളുടെ ട്യുബൂള്‍സില്‍ കാല്‍സ്യം ഓക്‌സലേറ്റ് അടിഞ്ഞുകൂടി വൃക്കകളുടെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന അപൂര്‍വ രോഗമാണിത്.

മുടി സ്‌ട്രെയ്റ്റനിങ് ഉല്‍പ്പന്നങ്ങളില്‍ ഗ്ലിയോക്‌സിലിക് ആസിഡ് ഒഴിവാക്കി പകരം മറ്റെന്തെങ്കിലും കണ്ടെത്തേണ്ടതുണ്ടെന്ന് മേരിലാന്‍ഡ് സര്‍വകലാശാല മെഡിസിന്‍ ആന്‍ഡ് ഫാര്‍മസിയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജോഷ്വാ ഡാവിഡ് കിങ് നിര്‍ദേശിച്ചു.

ബിജെപി ആസ്ഥാനം വളയാന്‍ എഎപി; ഡല്‍ഹിയില്‍ നിരോധനാജ്ഞ, റോഡുകള്‍ അടച്ചു, അനുമതി തേടിയിട്ടില്ലെന്ന് പോലീസ്

'എഎപി പുറത്തുവിട്ട ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തത്'; സിസിടിവി വീഡിയോ നീക്കം ചെയ്‌തെന്ന് സ്വാതി; ബിഭവ് 5 ദിവസം കസ്റ്റഡിയില്‍

തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്മീരിൽ ആക്രമണം; ബിജെപി മുന്‍ ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു, ദമ്പതികൾക്ക് നേരേ വെടിവെയ്പ്,

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഇതുവരെ പിടിച്ചെടുത്തത് 9,000 കോടി രൂപ, 2019 നെക്കാൾ രണ്ടര ഇരട്ടി

വിഷാംശം: അരളിക്കൊപ്പം അപകടകാരികള്‍ വേറെയും, മഴക്കാലത്ത് ശ്രദ്ധിക്കണം