WORLD

​ഗാർഹിക പീഡന കേസുകളുയരുന്നു; വിവാഹ ബന്ധത്തിലെ വിശ്വാസ്യത ചോദ്യം ചെയ്ത് ചൈനയിലെ യുവസമൂഹം

വെബ് ഡെസ്ക്

ഗാർഹികപീഡന നിരക്കുയരുന്നതിന്റെ അടിസ്ഥാനത്തിൽ വിവാഹമെന്ന സംവിധാനത്തെ തന്നെ ചോദ്യം ചെയ്ത് ചൈനയിലെ യുവാക്കള്‍. പട്ടാപ്പകൽ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന്റെ പശ്ചാത്തലത്തിലാണ് ചോദ്യമുന്നയിച്ച് യുവജനങ്ങളെത്തിയത്

കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കിൽ 37 വയസുകാരനായ ഒരാൾ 38 കാരിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയിരുന്നു

ചൈനയിലെ കിഴക്കൻ പ്രവിശ്യയായ ഷാൻഡോങിൽ നടന്ന കൊലപാതകമാണ് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചത്. ഒരു സ്ത്രീയുടെ ശരീരത്തിന്റെ മുകളിലൂടെ കാർ കയറ്റുന്ന പുരുഷനെയാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇടയിക്കിടെ കാറിൽ നിന്നും ഇറങ്ങി സ്ത്രീക്ക് ജീവനുണ്ടോ എന്ന് ഇയാൾ പരിശോധിക്കുന്നതും വീഡിയോയിൽ കാണാം. ദൃക്സാക്ഷി പകർത്തിയ വീഡിയോ വൈറലായതോടെയാണ് ഇയാളുടെ ഭാര്യയാണ് ആ സ്ത്രീയെന്ന് പോലീസ് കണ്ടെത്തുന്നത് .

ചൈനയിൽ ​ഗാർഹിക പീഡന കേസുകളുടെ നിരക്കുയരുന്നത് ആശങ്ക ഉയർത്തുകയാണ്.കുടുംബ പ്രശ്നങ്ങളെ തുടർന്നുണ്ടായ വഴക്കിൽ 37 വയസുകാരനായ ഒരാൾ 38 കാരിയായ ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവവും ഡോൺ​ഗ്വിയിങ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസിന്റെ അന്വേഷണം പുരോ​ഗമിക്കുകയാണ്

കഴിഞ്ഞ ബുധനാഴ്ചയോടെ ​ഇത്തരം ആക്രമണങ്ങൾ ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ ട്രെൻഡിം​ഗായി. 300 ദശ ലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. പൊതുജനശ്രദ്ധ നേടിയ ​ ഗാർഹിക പീഡനക്കേസുകളില്‍ ഇരകൾക്കു നേരിട്ട ആക്രമണം ഞെട്ടിക്കുന്നതായിരുന്നു.

കഴിഞ്ഞ മാസമാണ് ചൈനയുടെ തെക്കൻ പ്രവിശ്യയായ ​ഗുവാങ്ഡോങ്ങിൽ ഒരാൾ ഭാര്യയേയും ഭാര്യാ സഹോദരിയേയും കുത്തിക്കൊലപ്പെടുത്തിയത്. മരിച്ച സ്ത്രീ നിരന്തരം ​ഗാർഹിക പീഡനത്തിനിരയായിട്ടുണ്ടെന്നും വിവാഹമോചനത്തിന് തയ്യാറെടുക്കുകയാണ് എന്നുമായിരുന്നു പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായത്

ഭർത്താവിന്റെ ആക്രമണത്തിൽ പരിക്കേറ്റ് എട്ട് ദിവസം തീവ്രപരിചരണ വിഭാ​ഗത്തിൽ കഴിഞ്ഞ സ്ത്രീയുടെ കേസും ഞായറാഴ്ച്ച വലിയ ചർച്ചയായി. രണ്ട് വർഷമായി തന്നെ ഭർത്താവ് ഉപദ്രവിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി. വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കാനിരിക്കെയാണ് ഭർത്താവ് ക്രൂരമായി പീഡനത്തിനിരയാക്കിയത് . ആക്രമണ സാഹചര്യം കണക്കിലെടുത്ത് സുരക്ഷ ആവശ്യപ്പെടുമെന്ന് ഭർത്താവ് മനസിലാക്കിയതോടെയാണ് ഉപദ്രവം കൂടിയത്. രണ്ട് വർഷത്തെ ദാമ്പത്യത്തിനിടെ 16 തവണയാണ് യുവതിയ്ക്ക് ഭർത്താവിൽ നിന്ന് പീഡനം നേരിടേണ്ടി വന്നത്. സോഷ്യൽ മീഡിയയിലൂടെ യുവതി തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

IPL 2024| ഫിനിഷ്‌ഡ്! ചെന്നൈ വീണു, ബെംഗളൂരു പ്ലേ ഓഫില്‍

'അഴിമതിക്കെതിരായി പ്രചാരണം നടത്തി, ഒടുവിൽ അഴിമതിക്കേസിൽ അകത്തായി'; കെജ്‌രിവാളിനെ കടന്നാക്രമിച്ച് നരേന്ദ്രമോദി

'ഞങ്ങൾ നാളെ ബിജെപി ആസ്ഥാനത്തേക്ക് വരുന്നു, നിങ്ങള്‍ക്ക് ആവശ്യമുള്ളവരെ ജയിലിലടയ്ക്കൂ'; മോദിയെ വെല്ലുവിളിച്ച് കെജ്‌രിവാള്‍

മുസ്ലിം സ്ത്രീകള്‍ക്ക് സ്വത്തിൽ തുല്യാവകാശമുണ്ടോ? തീരുമാനമെടുക്കാൻ സുപ്രീം കോടതി

പ്രജ്വലിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ നീക്കം; കേസിൽ കൂടുതൽ പേർക്ക് പങ്കെന്ന് എച്ച് ഡി ദേവെ ഗൗഡ