WORLD

ആമസോണ്‍ കാട്ടില്‍നിന്ന് രക്ഷപ്പെട്ട കുട്ടികളിൽ ഒരാൾ ലൈംഗികചൂഷണത്തിന്റെ ഇര; രണ്ടാനച്ഛന്‍ അറസ്റ്റിൽ

വെബ് ഡെസ്ക്

കൊളംബിയയിലെ വിമാനപകടത്തില്‍പ്പെട്ട് ആമസോൺ കാടുകളിൽ നിന്ന് അതിജീവിച്ച കുട്ടികളുടെ പിതാവിനെ ലൈംഗികാതിക്രമത്തിൽ അറസ്റ്റ് ചെയ്തു. നാലു കുട്ടികളില്‍ രണ്ടു പേരുടെ പിതാവായ മാനുവൽ റനോക്ക് എന്ന വ്യക്തിയെയാണ് ലൈംഗിക ആരോപണക്കേസിൽ അറസ്റ്റ് ചെയ്തത്. ഭാര്യ മഗ്ദലീന മക്കറ്റൈയുടെ ആദ്യ വിവാഹത്തിലെ പതിമൂന്നുകാരിയായ മകളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന കേസിലാണ് റനോക്കിനെ അറസ്റ്റ് ചെയ്തത്. പത്ത് വയസുള്ളപ്പോൾ മുതൽ ഇയാൾ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായാണ് വിവരം.

ആമസോൺ കാടുകളിൽ നിന്ന് രക്ഷിച്ച കുട്ടികളെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഒരു മാസത്തോളം കൊളംബിയയിലെ ഫാമിലി വെൽഫെയർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിചരണത്തിലായിരുന്നു കുട്ടികൾ.

മെയ് ഒന്നിനാണ് കുട്ടികളും അമ്മ മഗ്ദലീന മക്കറ്റൈയും സഞ്ചരിച്ചിരുന്ന സെസ്‌ന - 206 തകര്‍ന്നുവീണത്. മഗ്ദലീനയും രണ്ട് പൈലറ്റുമാരും അപകടത്തില്‍ മരിച്ചു. എഞ്ചിന്‍ തകരാറിനെ തുടര്‍ന്നായിരുന്നു വിമാന ദുരന്തം. വിമാനം തകർന്ന് ഒന്നും നാലും ഒമ്പതും പതിമൂന്നും വയസ്സുള്ള നാല് കുട്ടികളെയാണ് ആമസോൺ കാടുകളിൽ കാണാതായത്.

പതിമൂന്നുവയസുള്ള ലെസ്‌ലി ജാക്കബോംബയെര്‍ മക്കറ്റൈ, ഒന്‍പത് വയസുള്ള സോളിനി ജാക്കബോംബയെര്‍ മക്കറ്റൈ, നാല് വയസുള്ള ടിയന്‍ നോറിയല്‍ റോണോഖ് മക്കറ്റൈ, പതിനൊന്ന് മാസം പ്രായമുള്ള നെരിമാന്‍ റോണോഖ് മക്കറ്റൈ എന്നിവരാണ് അപകടത്തിൽ പെട്ടവർ. നീണ്ട 40 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടികളെ രക്ഷിക്കാനായത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാലാം ഘട്ടത്തില്‍ 62 ശതമാനം പോളിങ്, ബംഗാളില്‍ പരക്കെ അക്രമം

വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് ബിജെപി സ്ഥാനാർഥി; കേസെടുത്ത് പോലീസ്

IPL 2024| ബെംഗളുരുവിന് പ്ലേ ഓഫിലെത്താം; ചെന്നൈയെ 'കണക്കുകൂട്ടി' തോല്‍പ്പിക്കണം, സാധ്യതകള്‍

ടിക്കറ്റ് റദ്ദാക്കി പ്രജ്വൽ, അതിജീവിതയുടെ മൊഴി മാറ്റം; ലൈംഗികാതിക്രമക്കേസില്‍ വെട്ടിലായി അന്വേഷണസംഘം

250 അടി വലുപ്പമുള്ള ഛിന്നഗ്രഹം ഇന്ന് രാത്രി ഭൂമിക്കരികിലേക്ക്; വേഗത മണിക്കൂറില്‍ 63,683 കിലോമീറ്റര്‍