WORLD

സംഘർഷത്തിന് അയവില്ല; ഗാസയിലും ലബനനിലും ഇസ്രായേൽ വ്യോമാക്രമണം

വെബ് ഡെസ്ക്

കിഴക്കൻ ജറുസലേമിൽ അൽ അഖ്‌സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയുണ്ടായ സംഘർഷം കനക്കുന്നതിനിടെ ഗാസയിലും ലെബനനിലും ഇസ്രയേലിന്റെ വ്യോമാക്രമണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. തെക്കൻ തുറമുഖ നഗരമായ ടയറിലെ അഭയാർഥി ക്യാംപിന് സമീപം സ്ഫോടനങ്ങൾ നടന്നതായി ലെബനനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസയിലെ ഒന്നിലധികം പ്രദേശങ്ങൾ ലക്ഷ്യമിട്ട് നിരവധി വ്യോമാക്രമങ്ങൾ നടന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. പലസ്തീൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹമാസിനെ കൂടി ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായേൽ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ലെബനിൽ നിന്ന് രാജ്യത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഇസ്രയേലിന്റെ നീക്കം. ആക്രമണങ്ങൾ നടത്തിയത് ഹമാസ് ആണെന്നായിരുന്നു ഇസ്രായേൽ ആരോപണം. നടപടിക്ക് കനത്ത വില നൽകേണ്ടി വരുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചതിന് തൊട്ടുപിന്നാലെയാണ് വ്യോമാക്രമണം. ആളപായമോ നാശനഷ്ടമോ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തോടെ പ്രദേശത്തെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമായി തുടരുകയാണ്.

മുപ്പതിനാലോളം റോക്കറ്റുകൾ ആണ് ലെബനനിൽ നിന്ന് ഇസ്രായേലിലേക്ക് വിക്ഷേപിച്ചത്. ഇതിൽ 25 റോക്കറ്റുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതിനാൽ അഞ്ചെണ്ണം മാത്രമാണ് രാജ്യത്തിൻറെ അതിർത്തിക്കുള്ളിൽ പതിച്ചതെന്ന് ഇസ്രായേല്‍ വ്യക്തമാക്കി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഇസ്രായേലി മാധ്യമങ്ങൾ പങ്കുവെച്ചിട്ടുണ്ട്. "ഭീകരസംഘടനയായ ഹമാസ് ലെബനനുള്ളിൽ പ്രവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ലെബനിനുള്ളിൽ വെച്ച് നടക്കുന്ന എല്ലാ ആക്രമങ്ങൾക്കും രാജ്യത്തിന് ഉത്തരവാദിത്വമുണ്ട്," ഇസ്രായേൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.

നിലവിൽ നടക്കുന്ന ആക്രമണത്തിനും അതിന്റെ പ്രത്യാഘാതങ്ങൾക്കും ഉത്തരവാദികൾ ഇസ്രായേലാണെന്നും അധിനിവേശത്തിനെതിരെ എല്ലാ പലസ്തീൻ ഗ്രൂപ്പുകളും ഒന്നിക്കണമെന്നും ഹമാസ് പ്രസ്താവനയില് പറഞ്ഞു. ജറുസലേമിലെ അഖ്സ മസ്ജിദിൽ പലസ്തീനികളുമായി ഇസ്രായേൽ പോലീസ് നടത്തിയ ഏറ്റുമുട്ടലാണ് സംഘർഷങ്ങളുടെ ആരംഭം. ബുധനാഴ്ചയായിരുന്നു കിഴക്കൻ ജറുസലെമിലുള്ള അൽ അഖ്‌സ പള്ളി കോമ്പൗണ്ടിൽ വിശ്വാസികൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തിയത്. വിശുദ്ധ മാസം നടന്ന ആക്രമണത്തെ തുടർന്ന് പ്രദേശത്ത് വലിയ സംഘർഷാവസ്ഥയാണ് ഉടലെടുത്തത്.

കൊടുങ്കാറ്റിലും വീഴാതിരുന്ന റായ്ബറേലി; സോണിയയുടെ തട്ടകത്തിലേക്ക് രാഹുല്‍, അമേഠി ഉപേക്ഷിച്ച് നെഹ്‌റു കുടുംബം

രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍; അമേഠിയില്‍ കിഷോരിലാൽ ശർമ, സസ്‌പെന്‍സുകള്‍ക്ക് വിരാമം

ഇന്ന് ലോക പത്ര സ്വാതന്ത്ര്യ ദിനം; 'സത്യം പറയുന്നവര്‍ ഭീഷണി നേരിടുന്ന കാലം'

പലസ്തീന്റെ ചെറുത്തുനിൽപ്പും ലോകത്തിന്റെ ഐക്യദാർഢ്യവും; അടയാളമായി മാറുന്ന കെഫിയ

'ബംഗാള്‍ പോലീസിന് ആനന്ദബോസിനെ തൊടാനാകില്ല'; ഗവർണർക്ക് പരിരക്ഷയൊരുക്കി അനുച്ഛേദം 361