WORLD

ഗെയിമില്‍ തോറ്റതിന് കളിയാക്കി; പ്രതികാരമായി 12 വയസുകാരിയുള്‍പ്പെടെ ഏഴ് പേരെ വെടിവച്ച് കൊന്നു

വെബ് ഡെസ്ക്

ബ്രസീലില്‍ പൂള്‍ ഗെയിമില്‍ തോറ്റതിന് കളിയാക്കിയതിനെ ചൊല്ലി തര്‍ക്കം. പ്രതികാരമായി 12 വയസ്സുകാരിയുള്‍പ്പെടെ ഏഴുപേരെ വെടിവച്ച് കൊന്നു. മറ്റോ ഗ്രോസോയിലെ സിനോപ് സിറ്റിയിലാണ് സംഭവം. പൂള്‍ ഗെയിമിലെ രണ്ട് കളിയിലും തുടര്‍ച്ചയായി തോറ്റപ്പോള്‍ കളിയാക്കിയതിനെ ചൊല്ലിയാണ് രണ്ടുപേര്‍ ചേര്‍ന്ന് കൂട്ടക്കൊല നടത്തിയത്.

വാഹനത്തിലുണ്ടായിരുന്ന തോക്കുകളുമായി തിരികെയെത്തിയാണ് കൃത്യം നടത്തിയത്

തോക്കുമായെത്തിയ രണ്ടുപേര്‍ ഹാളിലുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. എദ്ഗര്‍ റിക്കാര്‍ഡോ ഡേ ഒലിവേരിയ, ഇസെക്വയ്‌സ് സൗസ റിബേരിയോ എന്നിവരാണ് അക്രമികള്‍. റിക്കാര്‍ഡോയ്ക്ക് ആദ്യ കളിയില്‍ തന്നെ പണം നഷ്ടമായിരുന്നു. തോറ്റതിന് ശേഷം കൂട്ടുകാരനായ റിബേരിയോയെ കൂട്ടി റിക്കാര്‍ഡോ വീണ്ടുമെത്തി. എതിരാളിയോട് വീണ്ടും തന്നോട് ഏറ്റുമുട്ടാന്‍ വെല്ലുവിളിച്ചു.

പക്ഷേ രണ്ടാമത് കളിച്ചപ്പോഴും ഇയാള്‍ പരാജയപ്പെട്ടു. ഇതോടെ ഹാളിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് റിക്കാര്‍ഡോയെ നോക്കി ചിരിച്ചു. ഇതാണ് എല്ലാവരെയും വെടിവയ്ക്കാന്‍ പ്രകോപനമായത്. വാഹനത്തിലുണ്ടായിരുന്ന തോക്കെടുത്ത് വന്നാണ് കൂട്ടക്കൊല നടത്തിയത്. ആറുപേര്‍ സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയും മരിച്ചു. ഹാളിലുണ്ടായിരുന്നവരില്‍ ഒരു സ്ത്രീ മാത്രമാണ് ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ബാബരി മസ്ജിദ് 'മൂന്ന് മിനാരമുള്ള കെട്ടിടം' മാത്രമായി; അയോധ്യയെ കുറിച്ചുള്ള പാഠഭാഗത്തിന് തിരുത്തുമായി എൻസിഇആർടി

ബീഫ് വീട്ടിൽ സൂക്ഷിച്ചുവെന്നാരോപിച്ച് വീടുകൾ ഇടിച്ചുനിരത്തി; മധ്യപ്രദേശിൽ 'ബുൾഡോസർ രാജിന്' ഇരകളായി മുസ്ലിം കുടുംബങ്ങള്‍

സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ചരടുവലികളുമായി ജെഡിയുവും ടിഡിപിയും, മത്സരത്തിനായി ഇന്ത്യ മുന്നണിയും

കോടതികള്‍ ഇനി 'ഉയിര്‍ത്തെഴുന്നേല്‍ക്കും;' ഇതാ വീണ്ടുമൊരു കൂട്ടുകക്ഷി ഭരണകാലം

48 മണിക്കൂറിനുള്ളില്‍ മരണം; മാംസം ഭക്ഷിക്കുന്ന അപൂര്‍വ ബാക്ടീരിയ ജപ്പാനില്‍ പടരുന്നു