ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു

1.20 കോടി രൂപയാണ് എക്സ്-ഷോറൂം വില

ലക്ഷ്വറി കാറായ വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ച് ടൊയോട്ട. രണ്ട് വേരിയന്റുകളിലെത്തുന്ന പുതിയ വെൽഫയറിന് 1.20 കോടി രൂപയാണ് എക്സ്-ഷോറൂം വില. ആഡംബരത്തിൽ മുന്നിൽ നിൽക്കുന്ന ലെക്സസ് എൽഎമ്മിന്റെ സഹോദര ഉൽപ്പന്നമാണ് വെൽഫെയറെന്ന് പറയാം. എന്തായാലും ലെക്‌സസ് എൽഎം എംപിവി ഇന്ത്യയിൽ അവതരിപ്പിക്കുന്നത് വരെ നിരത്തിൽ വെൽഫയറിന് മറ്റ് എതിരാളികളില്ലാതെ വിലസാം.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
ടൊയോട്ടയ്ക്കും സുസുക്കിക്കും വേണ്ടി ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ മാരുതി; ഇ വി നിർമാണം ഗുജറാത്ത് പ്ലാന്റിൽ

ഹായ്, വിഐപി എന്നിവയാണ് വെൽഫയർ എംപിവിയുടെ രണ്ട് വേരിയന്റുകൾ. ഹായ്ക്ക് 1.20 കോടിയും എക്സിക്യൂട്ടീവ് ലോഞ്ച് പാക്കേജോട് കൂടിയ വിഐപിക്ക് 1.30 കോടിയുമാണ് എക്സ് ഷോറൂം വില. ഔട്ട്‌ഗോയിങ് മോഡലിന്റെ സമാന രൂപമാണ് പുതിയ വെൽഫയറിനുള്ളത്. സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളാൽ ചുറ്റപ്പെട്ട വലിയ ആറ് സ്ലാറ്റ് ഗ്രില്ലിലാണ് ടൊയോട്ട ലോഗോയുടെ സ്ഥാനം.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
ഹോണ്ട എലിവേറ്റ് വിപണിയിലേക്ക്; സെപ്റ്റംബർ ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കും, നിർമാണം ആരംഭിച്ചു

ഹെഡ്‌ലാമ്പുകളുടെ താഴെ ഭാഗത്തായി എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും ബമ്പറിലുടനീളം യു ആകൃതിയിലുള്ള രണ്ട് ക്രോം സ്ട്രിപ്പ് ഹെഡ്‌ലാമ്പുകളുമുണ്ട്. എംപിയുടെ ഗ്ലാസ്ഹൗസ് ഒരു ക്രോം ഔട്ട്‌ലൈനോടുകൂടിയ പ്രൊമിനന്റ് കിങ്കും ബ്ലാക്ക്ഡ്-ഔട്ട് പില്ലറുകളുള്ള ഒരൊറ്റ യൂണിറ്റായാണ് ഒരുക്കിയിരിക്കുന്നത്. പിൻഭാഗത്തായി വി-ആകൃതിയിലുള്ള ടെയിൽ ലാമ്പ്, ക്രോം ട്രിം, വെൽഫയർ ബാഡ്‌ജിങ്, മധ്യഭാഗത്ത് ഒരു വലിയ ടൊയോട്ട ലോഗോ എന്നിവയാണുള്ളത്.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
ഒരു ജനപ്രിയ വാഹനം കൂടി വിടവാങ്ങുന്നു; പാഷൻ പ്രോ പിന്‍വലിച്ച് ഹീറോ

പുതിയ വെൽഫയറിന് ഔട്ട്‌ഗോയിങ് മോഡലിനേക്കാൾ ലളിതമായ ഡാഷ്‌ബോർഡാണുള്ളത്. ഭൂരിഭാഗം ഫങ്ഷനുകളും ഇപ്പോൾ വലിയ, 14 ഇഞ്ച് ടച്ച്‌സ്‌ക്രീനിലേക്കാണ് സംയോജിപ്പിച്ചിരിക്കുന്നത്. പുതിയതും കൂടുതൽ സൗകര്യപ്രദവുമായ സീറ്റ് ഡിസൈൻ, വാഹന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള വലിയ ഓവർഹെഡ് കൺസോൾ, ഒന്നിലധികം എസി വെന്റുകൾ, പുതുതായി രൂപകൽപ്പന ചെയ്ത പുൾ-ഡൗൺ സൺ ഷേഡുകൾ എന്നിവയും ഇന്റീരിയറിനെ വ്യത്യസ്തമാക്കുന്നു.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
പുതിയ രൂപത്തിലും ഭാവത്തിലും; അഞ്ചാം തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ പ്രാഡോയുടെ അരങ്ങേറ്റം ഓഗസ്റ്റ് 1-ന്

അകത്തേക്ക് വലിച്ചു വയ്ക്കാവുന്ന തരത്തിലുള്ള ടേബിളുകളും ഹീറ്റിങ്ങും വെന്റിലേഷനും സഹിതം രണ്ട് ക്യാപ്റ്റൻ ചെയറുകളാണ് രണ്ടാം നിരയിലുള്ളത്. ഹെഡ്‌സ്-അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, രണ്ടാം നിര സീറ്റുകൾക്കുള്ള ഒട്ടോമൻ (ഹായ് ട്രിം), എട്ട് തരത്തിൽ പവർ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് എന്നിവയാണ് മറ്റ് സവിശേഷതകൾ. 60-ലധികം കണക്റ്റഡ് ഫീച്ചറുകളും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
ആഡംബരം നിറച്ച ആനവണ്ടി; സ്വിഫ്റ്റിന്റെ പുതിയ സീറ്റര്‍ കം സ്ലീപ്പര്‍ ബസുകൾ നിരത്തിലേക്ക്

സുരക്ഷാ ഫീച്ചറുകളുടെ കാര്യത്തിലും ഏറ്റവും മികച്ചതാണ് വെൽഫയർ എംപിവി. പ്രീ-കൊളിഷൻ സുരക്ഷാ സംവിധാനം, ലെയ്ൻ ട്രെയ്സ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ എന്നിവയാണ് ഇവയിൽ ചിലത്. കൂടാതെ ആറ് എയർബാഗുകൾ, സ്റ്റെബിലിറ്റി കൺട്രോൾ, പാർക്ക് അസിസ്റ്റ്, ഹിൽ അസിസ്റ്റ് കൺട്രോൾ എന്നിവയും ലഭിക്കുന്നു.

ലക്ഷ്വറി എന്നാൽ ഇതാണ്; ടൊയോട്ട വെൽഫയർ എംപിവി ഇന്ത്യയിൽ അവതരിപ്പിച്ചു
ടിയാഗോ മുതല്‍ സഫാരി വരെ; കേരളത്തില്‍ കാറുകള്‍ക്ക് ഓണം ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പ്

ഹൈബ്രിഡ് സംവിധാനമുള്ള 2.5 ലിറ്റർ ഫോർ-സിലിണ്ടർ പെട്രോൾ എഞ്ചിനാണ് പുതിയ ടൊയോട്ട വെൽഫയർ എംപിവിക്കുള്ളത്. ഇത് 193 ബിഎച്ച്പി പവറിൽ പരമാവധി 240 എൻഎം ടോർക്ക് നൽകും. ഒരു ഇ-സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 19.28 കി.മീ. ഇന്ധനക്ഷമതയുണ്ടെന്നാണ് ടൊയോട്ട അവകാശപ്പെടുന്നത്.

logo
The Fourth
www.thefourthnews.in