ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി

ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി

10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് കാർ 2025ഓടെയാകും റെനോ അവതരിപ്പിക്കുക

ക്വിഡ് ഇവി ഇന്ത്യയിൽ അവതരിപ്പിക്കാൻ റെനോ. 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള ഇലക്ട്രിക് കാർ 2025ഓടെയാകും കമ്പനി അവതരിപ്പിക്കുക. റെനോ അവരുടെ ഡീസൽ, പെട്രോൾ പതിപ്പുകളെ ഇന്ത്യയിൽ നിന്ന് പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് കരുത്തുറ്റ ഇവിയുമായി രംഗത്തെത്തുന്നത്. ഇവി ഡാസിയ സ്പ്രിങ്ങിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ക്വിഡ് ഇവി.

ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി
നിരത്തുകളിൽ തിളങ്ങാൻ ഹോണ്ട ലിവോ എത്തി

ബമ്പറുകൾ, ലൈറ്റുകൾ, ഗ്രില്ലുകൾ എന്നിവയിൽ മാറ്റം വരുത്തിയ ക്വിഡ് ഇവി സാധാരണ ക്വിഡിൽ നിന്ന് വ്യത്യസ്തമായിരിക്കുമെന്നാണ് പ്രതീക്ഷ. ഡാസിയ, ഡോങ്ഫെങ് തുടങ്ങിയ വിവിധ നെയിംപ്ലേറ്റുകൾക്ക് കീഴിൽ ക്വിഡ് ഇവി നിലവിൽ ചൈനയിലും യൂറോപ്പിലും വിൽക്കുന്നുണ്ട്. ഇന്ത്യൻ ഉപയോക്താക്കളുടെ പ്രധാന ആകർഷണങ്ങളായ കുറഞ്ഞ പ്രവർത്തന ചെലവ്, താങ്ങാനാവുന്ന വില, വിശാലമായ ഇന്റീരിയർ എന്നിവ കണക്കിലെടുത്തായിരിക്കും പുതിയ ഇവി നിരത്തിലെത്തുക.

ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി
75 വ്യത്യസ്ത ശബ്ദങ്ങൾ; മഹീന്ദ്ര ഇവിയുമായി സഹകരിക്കാൻ എ ആർ റഹ്മാൻ

മറ്റ് വിപണികളിൽ വിൽക്കുന്ന ക്വിഡ് ഇവിക്കും ഇന്റേണൽ കംബസ്ഷൻ എഞ്ചിനിൽ (ഐസിഇ) കാര്യമായ മാറ്റങ്ങൾ ലഭിക്കുന്നു. പിന്നിലെ ഇന്ധന ടാങ്ക് നീക്കം ചെയ്ത് ഫ്ലാറ്റ് ഫ്ലോർ ഇൻസ്റ്റാൾ സജ്ജീകരിച്ചിരിക്കുന്നു. കുറച്ച് ബലപ്പെടുത്തൽ കൂടി കഴിഞ്ഞാൽ കനത്ത ബാറ്ററിയെ താങ്ങാൻ കെൽപുള്ളതാകും ഫ്ലോർ. സസ്പെൻഷനിൽ വരുത്തുന്ന മാറ്റങ്ങൾ കൂടിയാകുമ്പോൾ വാഹനത്തിന് അധിക ലോഡ് വഹിക്കാൻ സാധിക്കും.

ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി
6,45,690 രൂപ വില; ജസ്റ്റിൻ ബീബർ എക്സ് വെസ്പ ഇന്ത്യൻ വിപണിയിൽ

യൂറോപ്പിലെ ക്വിഡ് ഇവി 44എച്ച്പി പവറും 125എൻഎം ടോർക്കും വാ​ഗ്ദാനം ചെയ്യുന്നു. 26.8kWh ബാറ്ററി പായ്ക്കോടുകൂടിയാണ് വാഹനമെത്തുന്നത്. ബാറ്ററിയുടെ ചെറിയ വലിപ്പം ചാർജിങ് വേഗത്തിലാക്കുമെന്ന് കമ്പനി പറയുന്നു. എന്നാൽ ഇന്ത്യൻ കാറിന്റെ സവിശേഷതകൾ വ്യത്യസ്തമായിരിക്കാമെന്നും വാഹന നിർമാതാക്കൾ വ്യക്തമാക്കി.

ഇലക്ട്രിക് വാഹനങ്ങളിൽ താരമാകാൻ ക്വിഡ് ഇവി
കേരളത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധന; രാജ്യത്ത് രണ്ടാമത്

ടിയാ​ഗോ, ടി​ഗോർ ഇവികൾ ഒരുമിച്ച് 50,000 യൂണിറ്റുകൾ വിറ്റഴിച്ചു എന്നതാണ് റെനോയ്ക്ക് ആത്മവിശ്വാസം നൽകുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ടിയാ​ഗോ ഇവി, സിട്രോൺ ഇസി3, എംജിയുടെ കോംപാക്റ്റ് ഇവി, കോമറ്റ് എന്നിവയുമായാണ് നിരത്തിൽ റെനോയുടെ ക്വിഡ് ഇവി ഏറ്റുമുട്ടുക.

logo
The Fourth
www.thefourthnews.in