'പ്രീമിയം എക്സ്', ഇലക്ട്രിക് സ്‌കൂട്ടറുകളിലെ 'ജെൻ സി'; ടിവിഎസ് എക്സിന്റെ സവിശേഷതകൾ

'പ്രീമിയം എക്സ്', ഇലക്ട്രിക് സ്‌കൂട്ടറുകളിലെ 'ജെൻ സി'; ടിവിഎസ് എക്സിന്റെ സവിശേഷതകൾ

പൂർണ്ണമായും ടിവിഎസ് തന്നെ നിർമ്മിച്ച് പുറത്തിറക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറെന്ന പ്രത്യകതയും എക്സ് മോഡലിനുണ്ട്

രാജ്യത്ത് ഇലക്ട്രിക്ക് വാഹനങ്ങളുടെ സ്വീകാര്യത കൂടിവരുകയാണ്. നിരവധി ഇലക്ട്രിക്ക് കാറുകളും ടൂവീലറുകളുമാണ് വിപണിയിലേക്കെത്തുന്നത്, അവയ്‌ക്കെല്ലാം വലിയ സ്വീകാര്യതയാണ് ഉപഭോക്താക്കളുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ദിനംപ്രതി ഉയർന്നു വരുന്ന പെട്രോളിന്റെ വിലയും മെയിന്റനൻസിനായി മുടക്കേണ്ടി വരുന്ന വലിയ തുകയുമെല്ലാം ആളുകളെ ഇലക്ട്രിക്ക് വാഹനങ്ങളിലേക്ക് ആകർഷിക്കുന്നതിന്റെ പ്രധാന ഘടകങ്ങളാണ്.

ഇലക്ട്രിക്ക് ടൂവീലറുകളുടെ സ്വീകാര്യത കൂടിവരുന്ന സാഹചര്യത്തിൽ പുതു മേനിയിലും സവിശേഷതകളിൽ കൂടുതൽ പ്രാധാന്യം ചെലുത്തിയുമാണ് പുതിയ ഇവി മോഡലുകൾ വിപണികളിലേക്കെത്തുന്നത്. ഏഥർ എനർജിയും ഓലയും പോലുള്ള സ്റ്റാർട്ടപ്പ് ബ്രാൻഡുകളാണ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണിയിലെ പ്രമുഖന്മാർ.

ഇന്ത്യയിലെ പ്രമുഖ ഇരുചക്ര വാഹന നിർമാതാക്കളായ ടിവിഎസ് ഇലക്ട്രിക് വാഹന രംഗത്തേക്കെത്തുന്നത് ഐക്യൂബ് എന്ന മോഡലിലൂടെയാണ്. ടിവിഎസിൽ നിന്നും പുതുതായി വിപണിയിലേക്കെത്തിയ ഇവി മോഡലാണ് എക്സ്. ഇതിനോടകം തന്നെ വാഹന പ്രേമികളുടെ ഇടയിലേക്ക് ഇരച്ചു കയറാൻ ടിവിഎസിന്റെ എക്സിനായിട്ടുണ്ട്. ഒട്ടനവധി ന്യൂ ജൻ സവിശേഷതകളുമായാണ് എക്സ് പുറത്തിറങ്ങിയത്. പെർഫോമൻസ് ഇലക്ട്രിക് സ്‌കൂട്ടറായി പുറത്തിറങ്ങിയ എക്‌സിന്റെ എക്സ്ഷോറൂം വില 2.50 ലക്ഷം രൂപയാണ്.

പുതിയ കണ്ണഞ്ചിപ്പിക്കുന്ന മോട്ടോർബൈക്ക് ഡിസൈനിന് പുറമെ, വേഗത, ടെക്‌നോളജിയില്‍ അധിഷ്ഠിതമായ ഫീച്ചറുകള്‍, കാറുകള്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ന്യൂജെന്‍ ബൈക്കുകളിലേത് പോലെ സ്പ്ലിറ്റ് സീറ്റ് എന്നിവയെല്ലാം ടിവിഎസിന്റെ എക്സ് സ്‌കൂട്ടറിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.

'പ്രീമിയം എക്സ്', ഇലക്ട്രിക് സ്‌കൂട്ടറുകളിലെ 'ജെൻ സി'; ടിവിഎസ് എക്സിന്റെ സവിശേഷതകൾ
കെടിഎം 390 അഡ്വഞ്ചറിനോട് ഏറ്റുമുട്ടാന്‍ റോയൽ എന്‍ഫീൽഡ് ഹിമാലയന്‍ 452 വരുന്നു; അറിയാം സവിശേഷതകള്‍

ഡിസൈൻ

ക്രിയോൺ കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് എക്സ് ഒരുക്കിയിരിക്കുന്നത്. റോബോട്ടിക് സ്റ്റൈലിൽ വരുന്ന ബോഡിയിൽ ഹെഡ്‌ലൈറ്റ് ലംബമായാണ് അടുക്കിയിരിക്കുന്നത്. കസ്റ്റമൈസ് ചെയ്യാവുന്ന ലൈറ്റിംഗും ഇവിയുടെ പ്രത്യേകതയായി കമ്പനി ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്‌കൂട്ടറിന്റെ മറ്റൊരു പ്രതേകത സാധാരണ ശൈലി വിട്ട് മാക്‌സി സ്‌കൂട്ടറുകൾക്ക് സമാനമായ രീതിയിൽ ഫ്ലോർബോർഡ് ഇല്ലാതെയാണ് എക്സ് ഒരുക്കിയിരിക്കുന്നത് എന്നതാണ്.

ടിവിഎസിന്റെ തന്നെ എൻടോർക് മോഡ്‌ഡലുകൾക്ക് സമാനമായാണ് ഇതിലേയും ടയറുകൾ രൂപകൽപന ചെയ്തിട്ടുള്ളത്. 12 ഇഞ്ച് വലിപ്പമുള്ള അലോയ് വീൽസ് ആണ് ഇതിനുള്ളത്.

പ്രധാന ഫീച്ചറുകൾ

ഇലക്ട്രിക് സ്കൂട്ടറിന്റെ എല്ലാ സവിശേഷതകളും പ്രാപ്തമാക്കുന്ന 10.25 ഇഞ്ച് HD ടിൽറ്റ് സ്ക്രീൻ സജ്ജീകരണമാണ് എക്‌സിലുള്ളത്. എക്‌സ്‌റ്റെൽത്ത്, എക്‌സ്‌ട്രൈഡ്, സോണിക്ക് എന്നീ മൂന്ന് റൈഡിംഗ് മോഡുകൾ, നാവിഗേഷൻ, മ്യൂസിക്, വാർത്തകൾ, കോളുകൾ, മെസേജുകൾ എന്നിവയും ഈ സ്ക്രീനിലൂടെ ഉപയോഗിക്കാനാകും. 'സ്മാർട്ട്എക്സോണെക്റ്റ്' (SmartXonnect) ആണ് ഡിസ്പ്ലേ സിസ്റ്റം. ഇതിൽ, ജിയോഫെൻസിംഗ്, ക്രൂയിസ് കൺട്രോൾ, ക്രാഷ് ആൻഡ് ഫാൾ അലേർട്ട്, ടോ ആൻഡ് തെഫ്റ്റ് അലേർട്ട്, പങ്കിട്ട ഡിജിറ്റൽ കീകൾ തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

'പ്രീമിയം എക്സ്', ഇലക്ട്രിക് സ്‌കൂട്ടറുകളിലെ 'ജെൻ സി'; ടിവിഎസ് എക്സിന്റെ സവിശേഷതകൾ
വില കേട്ട് ഞെട്ടരുത്; മികച്ച പ്രകടനവുമായി പുതിയ നിഞ്ചയുമായി കാവസാക്കി ഇന്ത്യ

പെർഫോമെൻസിന്റെ കാര്യത്തിൽ സ്‌കൂട്ടറിനേക്കാൾ മോട്ടോർസൈക്കിൾ ഫീലാണ് ടിവിഎസ് എക്സ്സ്‌ തരുന്നത്. ഒറ്റ ചാർജിൽ 140 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ് എക്സ്. നാലര മണിക്കൂറിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാനാവുന്ന 950W പോർട്ടബിൾ ചാർജറുമായാണ് ടിവിഎസ് എക്സ് വിപണിയിലേക്ക് എത്തുന്നത്.

ഫീച്ചറുകളുടെ കാര്യത്തിലും പെർഫോമൻസിന്റെ കാര്യത്തിലും കാഴ്ചയിലുമെല്ലാം നിലവിലുള്ള ഇവി ടുവീലറുകളുടെ കൂട്ടത്തിലെ പ്രധാനിയാണ് ടിവിഎസ് എക്സ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ, ന്യൂ ജൻ വാഹനപ്രേമികളുടെ ഇഷ്ട മോഡലായി മാറിക്കൊണ്ടിരിക്കുന്ന മോട്ടോർബൈക്ക് മോടിയിലെത്തിയ 'എക്സ്' ഇവി ടുവീലറുകളുടെ ഇടയിലെ 'ജെൻ സി'യാണെന്ന് ചുരുക്കിപ്പറയാം.

logo
The Fourth
www.thefourthnews.in