വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം

വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 10,49,044.72 കോടിയിലെത്തി.

ഹിന്‍ഡെന്‍ബെര്‍ഗ് ആരോപണങ്ങള്‍ക്കു പിന്നാലെ ഓസിസിആര്‍പി വെളിപ്പെടുത്തലുകളിലൂടെ അദാനി ഗ്രൂപ്പ് കമ്പനികളില്‍ രഹസ്യനിക്ഷേപം നടത്തിയ വിദേശികളുടെ പേരുവിവരങ്ങള്‍ പുറത്തായതോടെ അദാനി ഓഹരികള്‍ക്ക് വന്‍ ഇടിവ്. വിപണി മൂലധനത്തില്‍ ഒറ്റയടിക്ക് 35,600 കോടിയുടെ ഇടിവാണ് അദാനി ഗ്രൂപ്പിന്റെ 10 കമ്പനികള്‍ രേഖപ്പെടുത്തിയത്. അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്, അദാനി പവര്‍ ലിമിറ്റഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ക്കാണ് ഇടിവ് നേരിട്ടത്.

അദാനി കുടുംബത്തിനു ബന്ധമുള്ള മൗറീഷ്യസ് ആസ്ഥാനമായ നിക്ഷേപക സ്ഥാപനങ്ങള്‍ വഴി വിദേശികള്‍ അദാനി ഗ്രൂപ്പിനു കീഴിലുള്ള ലിസ്റ്റഡ് കമ്പനികളില്‍ കോടികളുടെ നിക്ഷേപം നടത്തിയെന്നാണ് ഓസിസിആര്‍പിയുടെ വെളിപ്പെടുത്തല്‍. ജോര്‍ജ് സോറോസിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ റിപ്പോര്‍ട്ടിങ് സംഘം ഒന്നിലധികം നികുതി കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയലുകളുടെ അവലോകനവും അദാനി ഗ്രൂപ്പിന്റെ സ്വകാര്യ ഇമെയിലുകളും പരിശോധിച്ചാണ് വിവരങ്ങള്‍ പുറത്തു വിട്ടത്. ഇതിനു പിന്നാലെയാണ് ഓഹരിയില്‍ വന്‍ തകര്‍ച്ച നേരിട്ടത്.

വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം
'മെറിറ്റില്ലാത്ത ഹിൻഡൻബർഗ് റിപ്പോർട്ട് വീണ്ടും ഉയർത്താന്‍ ശ്രമിക്കുന്നു'; ഒസിസിആർപി റിപ്പോർട്ട് തള്ളി അദാനി ഗ്രൂപ്പ്

വിപണിയില്‍ ലിസ്റ്റ് ചെയ്ത ഗ്രൂപ്പ് കമ്പനികളുടെ മൊത്തം വിപണി മൂല്യം 10,84,668.73 കോടി രൂപയില്‍നിന്ന് 35,600 കോടി രൂപ കുറഞ്ഞ് 10,49,044.72 കോടിയിലെത്തി. അദാനി എന്റര്‍പ്രൈസസിനാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിടേണ്ടി വന്നത്. അദാനി എന്റര്‍പ്രൈസസിന്റെ വിപണിമൂല്യം 9,570.31 കോടി ഇടിവുണ്ടായി. അദാനി ഗ്രീന്‍ എനര്‍ജിയുടെ ഓഹരിവിലയില്‍ 6200 കോടി രൂപയുടെ ഇടിവാണ് ഉണ്ടായത്. അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയില്‍ 5000-5300 കോടിയുടെ നഷ്ടമുണ്ടായി. അദാനി എനര്‍ജി സൊല്യൂഷനില്‍ ഏകദേശം 3000 കോടി രൂപയുടെ ഓഹരി നഷ്ടമുണ്ടായപ്പോള്‍ അംബുജാ സിമന്റിന്റെ വിപണി മൂല്യം 2680 കോടി രൂപയായി കുറഞ്ഞു.

അദാനി എന്റര്‍പ്രൈസസിന്റെ ഓഹരി വില 5.11 ശതമാനം ഇടിഞ്ഞ് 2,385 രൂപ നിലവാരത്തിലെത്തി. അദാനി പോര്‍ട്സിന്റെ വില 2.92 ശതമാനം താഴ്ന്ന് 795 രൂപയുമായി. അദാനി പവറിന്റെ ഓഹരി വിലയില്‍ 4.45ശതമാനവും അദാനി ഗ്രീനിന്റെ വിലയില്‍ 4.37 ശതമാനം ഇടിഞ്ഞ് 928.25 രൂപയിലെത്തി. അദാനി വില്‍മര്‍, അദാനി ടോട്ടല്‍ ഗ്യാസ്, എ.സി.സി, എന്‍.ഡി.ടി.വി എന്നിവയുടെ ഓഹരി വിലയില്‍ 3.2 ശതമാനത്തിലേറെയും തകര്‍ച്ചയുണ്ടായി.

വീണ്ടും കടുത്ത ആരോപണങ്ങള്‍; കുത്തനെ ഇടിഞ്ഞ് അദാനി ഓഹരികള്‍, 35,600 കോടി നഷ്ടം
'കടലാസ് കമ്പനികൾ ഉപയോഗിച്ച് അദാനി ഗ്രൂപ്പ് വിപണിമൂല്യം ഉയര്‍ത്തി'; അദാനിയെ പ്രതിക്കൂട്ടിലാക്കി പുതിയ റിപ്പോർട്ട്

അതേസമയം, ഒസിആര്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടിനെ അദാനി ഗ്രൂപ്പ് തള്ളിയിരുന്നു. ഗൗതം അദാനിയുടെ സ്ഥാപനം ക്രമക്കേട് കാണിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നില്‍ വിദേശ മാധ്യമങ്ങളുടെ ഗൂഡാലോചന ആണെന്നായിരുന്നു പ്രതികരണം. ജോര്‍ജ് സോറോസിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനായി അടിസ്ഥാന രഹിതമാണെന്ന് തെളിഞ്ഞ ഹിന്‍ഡണ്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും അദാനി ഗ്രൂപ്പ് കുറ്റപ്പെടുത്തി.

logo
The Fourth
www.thefourthnews.in