സാമ്പത്തികരംഗത്തിന് പുതുവര്‍ഷം; നികുതി മുതല്‍ ഇന്‍ഷുറന്‍സ്‌ വരെ മാറ്റം നിരവധി

സാമ്പത്തികരംഗത്തിന് പുതുവര്‍ഷം; നികുതി മുതല്‍ ഇന്‍ഷുറന്‍സ്‌ വരെ മാറ്റം നിരവധി

കേന്ദ്ര-സംസ്ഥാന ബജറ്റുകളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ ഇന്നു മുതൽ നിലവിൽവരും

ഇന്ന് ഏപ്രില്‍ ഒന്ന്, രാജ്യത്ത് പുതിയ സാമ്പത്തിക വര്‍ഷത്തിന് തുടക്കം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രഖ്യാപിച്ചതുള്‍പ്പെടെയുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്തെയും സംസ്ഥാനത്തെയും വിപണികളിലും സാമ്പത്തിക രംഗത്തും വരുന്ന മാറ്റങ്ങള്‍ നിരവധിയാണ്.

സാമ്പത്തികരംഗത്തിന് പുതുവര്‍ഷം; നികുതി മുതല്‍ ഇന്‍ഷുറന്‍സ്‌ വരെ മാറ്റം നിരവധി
ധനക്കമ്മി 44,529 കോടി; അറിയാം നൂറു പോയിന്റുകളിലൂടെ കേരള ബജറ്റ് 2024-25

സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച ഫീസ് വർധന, ഇന്ന് മുതൽ നിലവിൽ വരും. സംസ്ഥാന ബജറ്റ് ഉറപ്പുനൽകിയ റബറിനുള്ള പുതിയ താങ്ങുവിലയും ഇന്നുമുതൽ നിലവിൽ വരും. 170 രൂപയായിരുന്ന താങ്ങുവില ഇത്തവണത്തെ ബജറ്റിൽ കേരള സർക്കാർ 180 ആക്കി ഉയർത്തിയിരുന്നു.

ഭൂമി പണയം വച്ച് വായ്പ സ്വീകരിക്കുന്നതിന് കൂടുതൽ ചെലവുവരും എന്നതും പ്രധാനമാണ്. കോടതി ഫീസുകളും ഉയരും. പാട്ടക്കരാറിന് ഇന്നുമുതൽ ന്യായവിലയനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി നൽകണം. കുതിരാൻ തുരങ്കത്തിന് സമീപം പന്നിയങ്കരയിൽ മാർച്ച് 31ന് അർധരാത്രി മുതൽ ടോൾ നിരക്ക് വർധിച്ചു.

ടൂറിസ്റ്റ് ബസുകളുടെ നികുതി കുറയുമെന്നത് ആശ്വാസകരമാണ്. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് വിൽക്കുന്നവർക്കുള്ള തീരുവയും ഇന്ന് മുതൽ ഉയരും. ഒരു യൂണിറ്റിന് 1.2 പൈസയായിരുന്ന തീരുവ ഇന്ന് മുതൽ 15 പൈസയായി ഉയരും. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും ഒന്നാം തീയ്യതി തന്നെ നൽകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിട്ടും കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ പണം ഇത്തവണ ട്രഷറിയിലൂടെ ചെലവഴിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 22000 കോടി രൂപയായിരുന്നു ട്രഷറി വഴി ചിലവഴിച്ച ആകെ തുകയെങ്കിൽ ഇത്തവണ അത് 25000 കോടിക്ക് മുകളിൽ പോകുമെന്നാണ് മന്ത്രി പറഞ്ഞത്. സർക്കാർ ജീവനക്കാർക്ക് ഡിഎയിലും പെൻഷൻകാർക്ക് ഡിആറിലും ഇന്നുമുതൽ 2 ശതമാനത്തിന്റെ വർധനവുണ്ടാകും.

പുതിയ നികുതി

പുതുക്കിയ നികുതി ഇന്നുമുതല്‍ നിലവിൽ വരുമെങ്കിലും ആദായനികുതിപരിധിയിൽ വ്യത്യാസമുണ്ടാകില്ല. വാർഷിക വരുമാനം ഏഴ് ലക്ഷത്തിൽ കൂടുതലുള്ളവരാണ് നികുതി പരിധിയിൽ വരുന്നത്. അതിന് താഴെയുള്ളവർ ആദായനികുതി അടയ്‌ക്കേണ്ടതില്ല.

ഒൻപത് ലക്ഷത്തിനും 12 ലക്ഷത്തിനുമിടയിലുള്ളവർ 15 ശതമാനം നികുതി നൽകണം. 12 ലക്ഷത്തിനും 15 ക്ഷത്തിനുമിടയിൽ വരുമാനമുള്ളവർ 20 ശതമാനവും 15 ലക്ഷത്തിനു മുകളിൽ വരുമാനമുള്ളവർ 30 ശതമാനവും ആദായനികുതി നൽകണം.

സാമ്പത്തികരംഗത്തിന് പുതുവര്‍ഷം; നികുതി മുതല്‍ ഇന്‍ഷുറന്‍സ്‌ വരെ മാറ്റം നിരവധി
Kerala Budget 2023| ഇന്ത്യയുടെ ഫെഡറല്‍ നയം സംരക്ഷിക്കും; സംസ്ഥാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാൻ ത്രിതല നയം

കെവൈസി പ്രധാനം

കെവൈസി വിവരങ്ങൾ മാർച്ച് 31ന് മുമ്പ് പുതുക്കാത്തവർക്ക് ഇന്നു മുതൽ ചില ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. ബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങളിൽ മാത്രമല്ല ടോൾ ബൂത്തിലും ഇനി കെവൈസി ആവശ്യമാകും. ഫാസ്റ്റ് ടാഗ് ഉപയോഗിച്ച് ടോൾ നൽകുന്നതിനെ ഇത് ബാധിക്കും.

ദേശീയ പെൻഷൻ പദ്ധതി

ദേശീയ പെൻഷൻ പദ്ധതിയുടെ ഭാഗമായി പണം പിൻവലിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഇന്നുമുതൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തും. ആധാറുമായി ബന്ധിപ്പിക്കുന്ന ടു ഫാക്ടർ ഓഥന്റിഫിക്കേഷൻ നിലവിൽ വരും. നിലവിലുള്ള യുസർ നെയ്മും പാസ്‌വേർഡും ഉപയോഗിച്ചുകൊണ്ടുള്ള ലോഗ് ഇൻ രീതിയുമായി ബന്ധപ്പെടുത്തി ആധാർ അടിസ്ഥാനമാക്കിയുള്ള ലോഗ് ഇൻ സംവിധാനം വരും. ഇത് സുരക്ഷാ വർധിപ്പിക്കുമെന്നാണ് കരുതുന്നത്.

മ്യൂച്വൽ ഫണ്ട്

കെവൈസി വിവരങ്ങൾ പുതുക്കാത്തവർക്ക് മാർച്ച് 31ന് ശേഷം മ്യുച്വൽ ഫണ്ടിൽ നിക്ഷേപിക്കാനോ മാറ്റങ്ങൾ വരുത്താനോ സാധിക്കില്ല. മ്യുച്വൽ ഫണ്ടിൽനിന്ന് യാതൊരു തരത്തിലുള്ള ക്രയവിക്രയങ്ങളും നടത്താൻ സാധിക്കില്ല. പ്രധാനപ്പെട്ട മ്യുച്വൽ ഫണ്ട് പ്ലാനുകളായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനും (എസ്ഐപി) സിസ്റ്റമാറ്റിക് വിത്ത്ഡ്രോവൽ പ്ലാൻ (സിഡബ്ള്യുപി) എന്നീ പ്ലാനുകളിൽ കെവൈസി പുതുക്കാതെ ക്രയവിക്രയങ്ങൾ സാധിക്കില്ല.

എസ്ബിഐ വാർഷിക സർവീസ് ചാർജുകൾ വർധിക്കും

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും എസ്ബിഐ മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ചെലവഴിക്കുന്ന തുകയ്ക്കനുസരിച്ച് റിവാർഡ് പോയിന്റുകൾ നൽകുന്നരീതി എസ്ബിഐ ഈ സാമ്പത്തിക വർഷത്തിൽ പുതുക്കുകയാണ്.

2024 ഏപ്രിൽ 15 മുതൽ തിരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾക്ക് മാത്രമേ റിവാർഡ് പോയിന്റുകളുണ്ടാകൂ. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാർഡുള്ളവർ റിവാർഡ് പോയിന്റുകൾ റിവ്യൂ ചെയ്യേണ്ടതുണ്ട്. ഡെബിറ്റ് കാർഡുകളുടെ വാർഷിക സർവീസ് ചാർജുകൾ ഏപ്രിൽ ഒന്നുമുതൽ 75 രൂപയോളം വർധിക്കുമെന്നാണ് കണക്കാക്കുന്നത്. എസ്ബിഐക്കു പുറമെ ആക്സിസ് ബാങ്ക്, യെസ് ബാങ്ക്, ഐസിഐസിഐ ഉൾപ്പെടെയുള്ള ബാങ്കുകളിലും സമാനമായ മാറ്റങ്ങളുണ്ടാകും.

സാമ്പത്തികരംഗത്തിന് പുതുവര്‍ഷം; നികുതി മുതല്‍ ഇന്‍ഷുറന്‍സ്‌ വരെ മാറ്റം നിരവധി
സംസ്ഥാന ബജറ്റ് 2024-25: സൂര്യോദയ കാലത്ത് കേരളത്തിലെ കൃഷിയെ രക്ഷിക്കാൻ ലോകബാങ്ക്

ഇൻഷുറൻസ് സറണ്ടർ നിയമം

ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) നൽകുന്ന നിർദേശപ്രകാരം ഏപ്രിൽ ഒന്നു മുതൽ മൂന്നു വർഷത്തിനിടയിൽ സറണ്ടർ ചെയ്യുന്ന ഇൻഷുറൻസ് പോളിസികളുടെ സറണ്ടർ ചാർജ് പോളിസിക്കനുസരിച്ച് ഒന്നുകിൽ മാറാതെ നിൽക്കുകയോ അല്ലെങ്കിൽ കുറയുകയോ ചെയ്യും.

ഇൻഷുറൻസ് പോളിസികൾ ഇനിമുതൽ ഡിജിറ്റലായി കൂടി നൽകണമെന്ന ഇ-ഇൻഷുറൻസ് നിയമം ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. എല്ലാ പോളിസികളും ഇനി ഡിജിറ്റലായിട്ടാകും ഇഷ്യൂ ചെയ്യുക.

logo
The Fourth
www.thefourthnews.in