വമ്പൻ ഓഫറുകളുമായി മൈജി മഹാ മാർച്ച് സെയിൽ

വമ്പൻ ഓഫറുകളുമായി മൈജി മഹാ മാർച്ച് സെയിൽ

ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയിൽ 75 ശതമാനം വരെയാണ് വിലക്കുറവ്

വമ്പൻ ഓഫറുകളുമായി മൈജിയുടെ മഹാ മാർച്ച് സെയിൽ തുടരുന്നു. സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തോടനുബന്ധിച്ച് കിഴിവും ക്യാഷ്ബാക്കും സമ്മാനങ്ങളുമായാണ് മൈജി മാർച്ച് സെയിൽ അവതരിപ്പിച്ചത്.

ഡിജിറ്റൽ ഗാഡ്ജെറ്റ്സ്, ഹോം ആൻഡ് കിച്ചൺ അപ്ലയൻസസ് എന്നിവയിൽ 75 ശതമാനം വരെയാണ് വിലക്കുറവ്, പഴയ ഉല്പന്നങ്ങൾ കൈമാറി പുതിയ സാധനങ്ങൾ വാങ്ങുമ്പോൾ 10,500 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, സീറോ ഡൗൺ പേയ്മെന്റിൽ ഏറ്റവും പുതിയ എ സികൾ വാങ്ങാനുള്ള അവസരം, തിരഞ്ഞെടുത്ത കാർഡുകളിൽ അയ്യായിരം രൂപ വരെ ക്യാഷ്ബാക്ക് തുടങ്ങിയവയാണ് സെയിലിൻ്റെ പ്രധാന ആകർഷണം.

തിരഞ്ഞെടുത്ത എ സി മോഡലുകളിൽ കില്ലർ പ്രൈസ്, ഏറ്റവും കുറഞ്ഞ സ്പെഷൽ പ്രൈസ്, ഏറ്റവും കുറഞ്ഞ ഇഎംഐ, സർപ്രൈസ് സമ്മാനങ്ങൾ എന്നിവക്കൊപ്പം പഴയ എ സി എക്‌സ്ട്രാ ചേഞ്ച് ഓഫറിൽ കൈമാറി കൂടുതൽ ലാഭം നേടാനുള്ള അവസരവുമുണ്ട്. സ്‌മാർട്ട് ടി വികൾ ഏറ്റവും കുറഞ്ഞ വിലയിലും ആൻഡ്രോയിഡ് ടി വികൾ പ്രത്യേക വിലയിലും ലഭിക്കും.

എല്ലാ ഡബിൾ ഡോർ ഫ്രിഡ്ജിനുമൊപ്പം 5,555 രൂപ വിലയുള്ള സർപ്രൈസ് സമ്മാനം ലഭിക്കും. സിംഗിൾ ഡോർ ഹാൻഡ്‌സ് ഫ്രീ റെഫ്രിജറേറ്റർ സ്പെഷ്യൽ പ്രൈസിലും സൈഡ് ബൈ സൈഡ്, സിംഗിൾ ഡോർ റെഫ്രിജറേറ്ററുകൾ മറ്റെങ്ങുമില്ലാത്ത വിലക്കുറവിലും ലഭിക്കും. സെമി ഓട്ടോമാറ്റിക്ക്, ടോപ് ലോഡ് വാഷിങ് മെഷീനുകൾ കില്ലർ പ്രൈസിൽ ലഭിക്കും. ഫ്രണ്ട് ലോഡ് വാഷിങ് മെഷീനൊപ്പം 35 ലിറ്റർ എയർ കൂളർ സൗജന്യമാണ്.

വമ്പൻ ഓഫറുകളുമായി മൈജി മഹാ മാർച്ച് സെയിൽ
ശുചീകരണത്തൊഴിലാളികൾക്ക് 900 ഓവർ കോട്ടുകൾ നൽകി യൂണിമണി

സ്മാർട്ട് ഫോണുകൾ അല്ലെങ്കിൽ ടാബ്‌ലെറ്റുകൾ വാങ്ങുമ്പോൾ ഓരോ 10,000 രൂപക്കും ആയിരം രൂപ ക്യാഷ്ബാക്കും തിരഞ്ഞെടുത്ത ലാപ്ടോപ്പുകളിൽ 2,499 രൂപ ക്യാഷ്ബാക്കും ലഭിക്കും. ഐഫോൺ 15, 14, 13 മോഡലുകൾ കില്ലർ പ്രൈസിൽ വാങ്ങാം. സാംസങ്, ഷഓമി, ഓപ്പോ, വിവോ മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, പ്രിന്ററുകൾ എന്നിവ ഏറ്റവും കുറഞ്ഞ പ്രത്യേക വിലയിലും ഇഎംഐയിലും ലഭിക്കും.

ക്രോക്കറി ഐറ്റംസ്, പ്രഷർ കുക്കർ, നോൺ സ്‌റ്റിക്ക്‌ യൂറ്റൻസിൽസ് എന്നിവക്ക് 75 ശതമാനം വരെ കിഴിവുണ്ട്. സ്മോൾ അപ്ലയൻസസ് ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ്.

ഇയർ എൻഡ് ക്ലിയറൻസ് സെയിലിൻ്റെ ഭാഗമായി അക്സെസ്സറികൾക്ക് 85 ശതമാനം വരെ വിലക്കുറവുണ്ട്. എയർ പോഡ്‌സ്, ഫയർ ബോൾട്ട് സ്‌മാർട്ട് വാച്ച്, ബോട്ട് എയർ ഡോപ്‌സ്, സൽപിഡോ പാർട്ടി സ്‌പീക്കർ, സോണി പ്ലേയ് സ്‌റ്റേഷൻ, ജെബിഎൽ സൗണ്ട് ബാർ, ലെനോവോ വയർലെസ്സ് മൗസ് തുടങ്ങിയ മോഡലുകളും വിലക്കുറവിൽ ലഭ്യമാണ്.

വമ്പൻ ഓഫറുകളുമായി മൈജി മഹാ മാർച്ച് സെയിൽ
ഇന്ത്യയിലെ ആദ്യ എ ഐ എന്‍ട്രന്‍സ് കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യുപോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചു

മൈജി കെയറിലും ആകർഷകമായ ഓഫറുകളുണ്ട്. ലാപ്ടോപ്പ് സർവിസ്, വാട്ടർ കൂളർ, റൂം കൂളർ സർവിസ്, എ സി ഡ്രൈ സർവിസ് എന്നിവ 299 രൂപ മുതൽ ലഭ്യമാണ്. 799 രൂപ മുതൽ തുടങ്ങുന്ന ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ്, അഞ്ച് വർഷം വരെ വാറന്റിയുള്ള എസ് എസ് ഡി റീപ്ലേസ്മെന്റ്റ്, മൊബൈൽ ഫോണുകൾക്ക് നൂറ് ദിവസം വരെ വാറന്റിയുള്ള ഡിസ്പ്ലേ റീപ്ലേസ്മെന്റ് എന്നിങ്ങനെയും ഓഫറുകളുണ്ട്.

ഏറ്റവും കുറഞ്ഞ മാസത്തവണയിൽ ഉല്പന്നങ്ങൾ വാങ്ങാൻ മൈജി അതിവേഗ ഫിനാൻസ് സൗകര്യം, ഒരു വർഷം അഡീഷണൽ വാറന്റി നൽകുന്ന മൈജി എക്‌സ്‌റ്റന്റഡ് വാറന്റി, ഗാഡ്‌ജറ്റുകൾ വെള്ളത്തിൽ വീണാലും കളവുപോയാലും ഡിസ്പ്ലേ പൊട്ടിയാലും പ്രവർത്തനത്തെ ബാധിക്കുന്ന എന്തുതന്നെ ആയാലും പരിരക്ഷ ലഭിക്കുന്ന മൈജി പ്രൊട്ടക്ഷൻ പ്ലാൻ എന്നിങ്ങനെയുള്ള മികച്ച കസ്‌റ്റമർ കെയറും വിൽപ്പനാനന്തര സേവനവും മൈജി ഷോറൂമുകളിൽ ലഭ്യമാണ്.

logo
The Fourth
www.thefourthnews.in