ഗോഡ്‌ഫാദർ വേണ്ട, കണ്ടന്റ്
മതി, സിനിമ തേടിയെത്തും;  പ്രതീക്ഷ നൽകുന്ന 'ആവേശം ബോയ്‌സ്'

ഗോഡ്‌ഫാദർ വേണ്ട, കണ്ടന്റ് മതി, സിനിമ തേടിയെത്തും; പ്രതീക്ഷ നൽകുന്ന 'ആവേശം ബോയ്‌സ്'

യുവ തലമുറയ്ക്ക് ഏറെ സുപരിചിതരായവരാണ് ആവേശം സിനിമയിലെ ബിബി, അജു, ശാന്തൻ. കണ്ടന്റ് ക്രിയേറ്റര്‍മാരായ ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ്

സിനിമയുടെ പാരമ്പര്യമുള്ള ആരുടെയെങ്കിലും പിന്തുണ, അതുമല്ലെങ്കിൽ ചാൻസ് ചോദിച്ച് ചോദിച്ച് അവസരത്തിനായി കാത്തിരിക്കുക, അല്ലെങ്കിൽ ഓഡിഷനിൽ പങ്കെടുക്കുക. ഇതിനിടയ്ക്ക് പുതിയ താരങ്ങളായവരും ചതി പറ്റിയും പ്രതീക്ഷകൾ അവസാനിച്ചും നിരാശരായവർ. സിനിമ സ്വപ്‌നം കാണുന്നവരിൽ പലരും പലപ്പോഴും അനുഭവിക്കുകയും അറിയുകയും ചെയ്ത സംഭവങ്ങളാണ് ഇത്.

പേരുകളും ആളുകളും മാറുമെങ്കിലും പലപ്പോഴായി സിനിമയിൽ കയറിപ്പറ്റണമെങ്കിലുള്ള കാര്യങ്ങളാണ് ഇവയിൽ പലതും. എന്നാൽ പുതിയ കാലത്ത് കഴിവും ആത്മവിശ്വാസവുമുള്ളവർക്ക് സിനിമയിലേക്ക് എത്തുന്നതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടെന്ന് തെളിയിക്കുന്നതാണ് 'ആവേശം' സിനിമ.

ഗോഡ്‌ഫാദർ വേണ്ട, കണ്ടന്റ്
മതി, സിനിമ തേടിയെത്തും;  പ്രതീക്ഷ നൽകുന്ന 'ആവേശം ബോയ്‌സ്'
മോഹൻലാലിന്റെ നായികയായി ശോഭന; ഹിറ്റ് ജോഡി 20 വര്‍ഷത്തിനുശേഷം

രോമാഞ്ചത്തിനുശേഷം ജിത്തു മാധവ് സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിലിനൊപ്പം നായകരായ മൂന്ന് പേർ സിനിമയ്ക്ക് മുമ്പ് തന്നെ മലയാളികൾക്ക് പ്രത്യേകിച്ച് യുവ തലമുറയ്ക്ക് ഏറെ സുപരിചിതരായവരാണ്. സോഷ്യൽ മീഡയയിലെ കണ്ടന്റ് ക്രിയേറ്റേർമാരായ ഹിപ്സ്റ്റർ എന്ന പ്രണവ് രാജ്, മിഥുൻ ജയ് ശങ്കർ, റോഷൻ ഷാനവാസ് എന്നിവരാണ് കണ്ടന്റ് ക്രിയേറ്ററായി കഴിവ് തെളിയിച്ചശേഷം സിനിമയിലെത്തിയത്.

ഇവർക്കു പുറമെ ചിത്രത്തിലെ കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മിഥൂട്ടിയും കണ്ടന്റ് ക്രിയേറ്റർ എന്ന നിലയിൽ കഴിവ് തെളിയിച്ചയാളാണ്. സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രംഗയുടെ പ്രിയപ്പെട്ടവരായ അജു, ശാന്തൻ, ബിബി മോൻ എന്നിവരായിട്ടാണ് ഹിപ്സ്റ്ററും റോഷനും മിഥുനും അഭിനയിച്ചത്. ആദ്യ സിനിമയാണെന്ന് ഒരിക്കലും തോന്നാത്ത രീതിയിൽ ഫഹദിനൊപ്പം തന്നെ ഗംഭീരപ്രകടനമാണ് നാല് പേരും ചിത്രത്തിൽ കാഴ്ചവെച്ചത്. ഇവർക്കുപുറമെ കണ്ടന്റ് ക്രിയേറ്ററായ ഹരി ശിവറാമും ചിത്രത്തിലെത്തുന്നുണ്ട്.

ഗോഡ്‌ഫാദർ വേണ്ട, കണ്ടന്റ്
മതി, സിനിമ തേടിയെത്തും;  പ്രതീക്ഷ നൽകുന്ന 'ആവേശം ബോയ്‌സ്'
'റഹീമിന്റെ ജീവിതം സിനിമയാക്കാൻ ഉദ്ദേശിച്ചിട്ടില്ല'; ബോബി ചെമ്മണൂരിന്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി

ഗെയിമിങ് വീഡിയോയിലൂടെയും ഒമേഗിൾ റിയാക്ഷൻ വീഡിയോയിലൂടെയുമാണ് ഹിപ്സ്റ്റർ അറിയപ്പെട്ടു തുടങ്ങിയത്. ഗെയിമിങിലെ കഴിവിനൊപ്പം സരസമായി സംസാരിക്കാനുള്ള കഴിവും ഹിപ്സ്റ്ററിന് എളുപ്പം ആരാധകരെ ഉണ്ടാക്കിക്കൊടുത്തു. അമ്മയുടെ 2 ജിബി റാം മൊബൈൽ ഉപയോഗിച്ചാണ് ഹിപ്സ്റ്റർ തന്റെ യുട്യൂബ് ചാനൽ ആരംഭിച്ചത്. ഇൻസ്റ്റഗ്രാമിൽ ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ഹിപ്സ്റ്ററിനുള്ളത്. യൂട്യൂബിൽ 10 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും ഹിപ്സ്റ്ററിനുണ്ട്.

സുഹൃത്തുക്കൾക്കൊപ്പം റീൽ വീഡിയോകളിലൂടെയാണ് മിഥുൻ ജയ്‌ശങ്കർ ശ്രദ്ധേയനായത്. വിവിധ നടന്മാരുടെ രീതികൾ, ഡയറക്ടർമാരുടെ രീതികൾ തുടങ്ങിയ റീൽ വീഡിയോകൾ ശ്രദ്ധേയമായിരുന്നു. റീൽ വീഡിയോകളിലൂടെയാണ് റോഷനും കണ്ടന്‍റ് ക്രിയേഷനിലേക്ക് ഇറങ്ങിയത് വിവിധ ക്രിയേറ്റഴ്‌സിസിനൊപ്പം വീഡിയോകളും റോഷൻ ചെയ്തിരുന്നു. ടിക് ടോക്കിലൂടെ ശ്രദ്ധേയനായി പിന്നീട് യൂട്യൂബിലും ഇൻസ്റ്റയിലും കണ്ടന്റ് വീഡിയോയും റീലുകളും ചെയ്ത് ശ്രദ്ധേയനായ വ്യക്തിയാണ് മിഥൂട്ടി.

അതേസമയം ആവേശം തീയേറ്ററുകളിൽ കുതിച്ചു കൊണ്ടിരിക്കുകയാണ്. കളക്ഷനിൽ നൂറ് കോടിയോട് അടുക്കുന്ന ചിത്രം മലയാളികൾക്ക് പുറമെ ഇതര ഭാഷ പ്രേക്ഷകരും ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

മൂന്നു ചെറുപ്പക്കാർ ബെംഗളുരുവിലേക്ക് പഠിക്കാനായിപോകുന്നതും അവർ പല പ്രശ്‌നങ്ങളിൽ ചെന്നുപെടുന്നതും, സഹായത്തിനായി ഒരു പ്രാദേശിക റൗഡിയുടെ സഹായം തേടുന്നതും പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് സിനിമ പറയുന്നത്. സമീർ താഹിറിന്റെ ക്യാമറയിൽ ചിത്രം അസാമാന്യമായി ദൃശ്യപരമായ സാധ്യത ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് സിനിമയുടെ നിർമാണം. ഭീഷ്മപർവം എന്ന സൂപ്പർ ഹിറ്റിനുശേഷം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റർ, അശ്വിനി കാലെ പ്രൊഡക്ഷൻ ഡിസൈൻ, തല്ലുമാലയിലൂടെ ശ്രദ്ധേയനായ മഷർ ഹംസയാണ് വസ്ത്രാലങ്കാരം,

logo
The Fourth
www.thefourthnews.in