ആഷ് മികച്ച അഭിനേത്രി; 
ഐശ്വര്യ റായ്‌യുടെ മികച്ച കഥാപാത്രത്ത കുറിച്ച് അഭിഷേക് ബച്ചൻ

ആഷ് മികച്ച അഭിനേത്രി; ഐശ്വര്യ റായ്‌യുടെ മികച്ച കഥാപാത്രത്ത കുറിച്ച് അഭിഷേക് ബച്ചൻ

ഐശ്വര്യയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു

പൊന്നിയിൻ സെൽവൻ 2 വിന്റെ വിജയത്തിന് പിന്നാലെ , ചിത്രത്തിലെ ഐശ്വര്യ റായ് യുടെ പ്രകടനത്തെ പുകഴ്ത്തി അഭിഷേക് ബച്ചൻ . ഐശ്വര്യ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രമാണ് നന്ദിനിയെന്നും ആ റോൾ അവിസ്മരണീയമാക്കാൻ ആഷിന് സാധിച്ചുവെന്നുമാണ് അഭിഷേകിന്റെ വാക്കുകൾ. ഒരു സ്വകാര്യ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് അഭിഷേക് നന്ദിനിയോടുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. ഐശ്വര്യയെ ഓർത്ത് അഭിമാനിക്കുന്നുവെന്നും അഭിഷേക് പറഞ്ഞു

ആഷ് മികച്ച അഭിനേത്രി; 
ഐശ്വര്യ റായ്‌യുടെ മികച്ച കഥാപാത്രത്ത കുറിച്ച് അഭിഷേക് ബച്ചൻ
ചോളരാജാക്കൻമാരെ ഇനി ഒടിടിയിൽ കാണാം ; പൊന്നിയിൻ സെൽവൻ 2 റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

മണിരത്നം ചിത്രമായ ഇരുവരിലൂടെ സിനിമയിൽ തുടക്കം കുറിച്ച ഐശ്വര്യയുടെ നീണ്ട ഇടവേളക്ക് ശേഷം തമിഴിലേക്കുളള മടങ്ങി വരവ് കൂടിയായിരുന്നു പൊന്നിയിൻ സെൽവൻ. ചിത്രത്തിന്റെ രണ്ടാം ഭാഗം ഈ വർഷം ഏപ്രിലിൽ ആണ് പുറത്തിറങ്ങിയത്. ഐശ്വര്യയുടെ അഭിനയത്തിന് മികച്ച നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ഐശ്വര്യയുടെ നേട്ടത്തിൽ അഭിമാനിക്കുന്നുവെന്നും പിഎസ് 2 ന്റെ വിജയം ഒരുമിച്ചാണ് ആഘോഷിച്ചതെന്നും അഭിഷേക് സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചിരുന്നു.

കൽക്കി കൃഷ്ണമൂർത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ രണ്ടു ഭാഗങ്ങളും ബോക്‌സ്ഓഫീസ് ഹിറ്റുകളായിരുന്നു. വിക്രം, ഐശ്വര്യറായ്, ജയം രവി, പ്രകാശ് രാജ് , കാര്‍ത്തി, തൃഷ, ശരത്കുമാര്‍, പാര്‍ഥിപന്‍, ജയറാം, ലാല്‍, പ്രഭു, റിയാസ്ഖാന്‍, കിഷോര്‍, വിക്രം പ്രഭു, റഹ്‌മാന്‍, തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

ആഷ് മികച്ച അഭിനേത്രി; 
ഐശ്വര്യ റായ്‌യുടെ മികച്ച കഥാപാത്രത്ത കുറിച്ച് അഭിഷേക് ബച്ചൻ
നന്ദിനിയായി തിളങ്ങി ഐശ്വര്യ ; പൊന്നിയിന്‍ സെല്‍വന്‍ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ചിത്രത്തിൽ ഡബിൾ റോൾ ആണ് ഐശ്വര്യയ്ക്ക്. ചോള സാമ്രാജ്യത്തില്‍പ്പെട്ട പഴവൂരിലെ രാജ്ഞി നന്ദിനി ആണ് ഐശ്വര്യയുടെ പ്രധാന കഥാപാത്രം. നന്ദിനിയുടെ അമ്മയാണ് രണ്ടാമത്തെ വേഷം. പത്താം നൂറ്റാണ്ടില്‍, ചോള ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന തുടര്‍ പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കള്‍ക്കും ചതിയന്മാര്‍ക്കും ഇടയില്‍ നടക്കുന്ന പോരാട്ടങ്ങളുമാണ് ചിത്രത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

logo
The Fourth
www.thefourthnews.in