ബാങ്ക് ജോലിയിൽനിന്ന് സിനിമയിലേക്ക്, ഓസ്‌ലറിൽ 'ഡോക്ടർ സേവി പുന്നൂസ്'; വിശേഷങ്ങളുമായി ശിവരാജ്

ബാങ്ക് ജോലിയിൽനിന്ന് സിനിമയിലേക്ക്, ഓസ്‌ലറിൽ 'ഡോക്ടർ സേവി പുന്നൂസ്'; വിശേഷങ്ങളുമായി ശിവരാജ്

ശിവരാജിന്റെ കരിയറിൽ തന്നെ ബ്രേക്ക് ആവുന്ന റോളാണ് മെഡിക്കൽ പിജി സ്റ്റുഡന്റായ സേവി പുന്നൂസ്. ബാങ്കിൽ ജോലിക്കാരനായിരുന്ന ശിവ രാജ് അഭിനയമോഹം ശക്തമായതോടെയാണ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്കെത്തിയത്

ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് ഒരുക്കിയ അബ്രഹാം ഓസ്‌ലർ എന്ന ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ പ്രേക്ഷകർ ഒന്നടങ്കം അന്വേഷിച്ചത് ചിത്രത്തിൽ ജഗദീഷ് അവതരിപ്പിച്ച ഡോക്ടർ സേവി പുന്നൂസ് എന്ന കഥാപാത്രത്തിന്റെ പഴയകാലം അവതരിപ്പിച്ച നടനെക്കുറിച്ചായിരുന്നു. കൊച്ചി മട്ടാഞ്ചേരി സ്വദേശിയായ ശിവരാജ് ആയിരുന്നു അത്.

കുട്ടിക്കാലത്ത് മനസിൽ കയറിക്കൂടിയ അഭിനയമോഹത്തിന് പിന്തുണ നൽകിയത് അമ്മയായിരുന്നു. ചെറു വേഷങ്ങളിൽ അഭിനയിച്ച ശിവരാജിന്റെ കരിയറിൽ തന്നെ ബ്രേക്കാവുന്ന റോളാണ് മെഡിക്കൽ പിജി സ്റ്റുഡന്റായ സേവി പുന്നൂസ്. ബാങ്കിൽ ജോലിക്കാരനായിരുന്ന ശിവ രാജ് അഭിനയ മോഹം ശക്തമായതോടെയാണ് ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയത്. 'തുറമുഖം' എന്ന നാടകത്തിൽ 'മൊയ്തു' എന്ന കഥാപാത്രമായി ശിവ രാജ് അഭിനയിച്ചു. നാടകം സിനിമയായപ്പോൾ നായകനായ നിവിൻ പോളിയുടെ സുഹൃത്തായും ശിവരാജ് അഭിനയിച്ചു.

ഓസ്‌ലറിനെക്കുകുറിച്ചും സിനിമാ ജീവിതത്തെക്കുറിച്ചും ശിവരാജ് 'ദ ഫോർത്തിനോട്‌' മനസ് തുറക്കുന്നു.

സിനിമയെന്ന 'കൗതുകം'

കുട്ടിക്കാലത്ത് മട്ടാഞ്ചേരിയിലും പരിസരപ്രദേശത്തും ധാരാളം തീയറ്ററുകള്‍ ഉണ്ടായിരുന്നു. വീട്ടുകാരെല്ലാവരും വലിയ സന്തോഷമായി ഒന്നിച്ചുപോകുന്നത് സിനിമ കാണാനാണ്. അതുകൊണ്ട് തന്നെ സിനിമയെന്നത് എപ്പോഴും സന്തോഷം തരുന്ന ഓർമകൂടിയായിരുന്നു. അമ്മയുടെയും ഇളയച്ഛന്റെയുമൊക്കെ കൂടി സിനിമയ്ക്ക് പോകുന്നത് ഇപ്പോഴും ഓർമയുണ്ട്.

സിനിമകളിലെ ഡയലോഗുകൾ പിന്നീട് വീട്ടിൽ വന്ന് പറഞ്ഞ് കാണിക്കുമ്പോൾ ലഭിച്ച അഭിനന്ദനങ്ങൾ ഉള്ളിൽ കൗതുകമുണ്ടാക്കിയിരുന്നു. അങ്ങനെയാണ് സിനിമയെന്ന സ്വപ്നം ഉള്ളിൽ കയറുന്നത്. മലയാളം മാത്രമായിരുന്നില്ല. തമിഴും ഹിന്ദിയുമെല്ലാം ഞങ്ങൾ പോയിക്കാണുമായിരുന്നു. കുട്ടിക്കാലത്ത് മമ്മൂക്കയുടെയും കമൽഹാസന്റെയും സിനിമകൾ കാണുമ്പോൾ 'കരയിക്കുന്ന' സിനിമകൾ ചെയ്യുന്നവർ എന്നായിരുന്നു തോന്നിയിരുന്നത്. ഇന്ന് നടനായി നിൽക്കുമ്പോളാണ് അന്ന് അവരൊക്കെ ചെയ്തിരുന്നതിന്റെ ആഴം കൂടുതലായി മനസിലാവുന്നത്.

പ്ലസ് ടുവിലെത്തിയപ്പോഴാണ് ആദ്യമായി ഒരു പരസ്യത്തിൽ അവസരം ലഭിക്കുന്നത്. അന്ന് അതിന്റെ സംവിധായകൻ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ കൂടുതൽ പ്രചോദനമായി. ഡിഗ്രിക്കുശേഷം എതൊരു സാധാരണക്കാരനെയും പോലെ ജോലിക്ക് പോകേണ്ടി വന്നു. ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അച്ഛൻ പുഷ്പരാജന്റെ മരണം.

ബികോം പഠനത്തിനുശേഷം ബാങ്കിൽ ജോലിക്ക് കയറി. ആദ്യം എച്ച് ഡി എഫ് സി ബാങ്കിലും പിന്നീട് ഐസിഐസിഐ ബാങ്കിലുമായിരുന്നു. അവിടെ നിന്നാണ് ആക്ട് ലാബിൽ ചേരുന്നത്. അവിടെ നിന്ന് ചെറിയ സിനിമകളിലൂടെ ഇപ്പോൾ ഓസ്‌ലറിൽ എത്തിനിൽക്കുന്നു.

ബാങ്ക് ജോലിയിൽനിന്ന് സിനിമയിലേക്ക്, ഓസ്‌ലറിൽ 'ഡോക്ടർ സേവി പുന്നൂസ്'; വിശേഷങ്ങളുമായി ശിവരാജ്
മലൈക്കോട്ടൈ വാലിബന്‍ അസാധാരണ ചിത്രം; മനസ്സില്‍ വിജയാഘോഷത്തിന്റെ ഇരമ്പം, ഇനി തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍: മോഹന്‍ലാല്‍

ജോലി കളഞ്ഞ് സിനിമയിലേക്ക്, പിന്തുണയുമായി അമ്മയും അനിയത്തിയും

ബാങ്കിലെ ജോലി എനിക്ക് ആസ്വദിക്കാനേ കഴിഞ്ഞില്ല. അവിടെനിന്നുള്ള പ്രഷറിനൊപ്പം സിനിമയോടുള്ള അടങ്ങാത്ത താൽപ്പര്യവും... അങ്ങനെ അമ്മയോട് കാര്യം പറഞ്ഞു. അമ്മ പൂർണ പിന്തുണ നൽകി. നിനക്ക് എന്താണോ സന്തോഷം, അത് ചെയ്യടാ എന്നായിരുന്നു അമ്മ പറഞ്ഞത്. അനിയത്തി ശിവരഞ്ജിനിയും പൂർണ പിന്തുണയുമായി കൂടെനിന്നു. അപ്പോഴേക്കും അവൾ ജോലിക്ക് പോയി തുടങ്ങിയിരുന്നു.

ആക്ട് ലാബിലെത്തിയതോടെയാണ് അഭിനയത്തെക്കുറിച്ച് പഠിക്കുന്നത്. ഇന്ന് എന്റെ അഭിനയത്തെക്കുറിച്ച് ആരെങ്കിലും നല്ലത് പറയുന്നുണ്ടെങ്കിൽ അത് അവിടെനിന്ന് പഠിച്ചതാണ്. ആക്ടലാബിലെ സജീവ് രാമൻ സർ ഗുരു ആയി ലഭിച്ചത് ജീവിതത്തിലെ ഒരു വലിയ ഭാഗ്യമാണ്. ആക്ട് ലാബിലെ പഠനത്തിനുശേഷം 'ഒരു മുറൈ വന്ത് പാത്തായ' എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി. ചില സീനുകളിൽ അഭിനയിക്കുകയും ചെയ്തു.' ജസ്റ്റ് മാരീഡ്' എന്ന ചിത്രത്തിലാണ് ആദ്യമായി ഡയലോഗ് പറഞ്ഞ് അഭിനയിക്കുന്നത്. ഇതിനിടയ്ക്ക് നാടകത്തിലും അഭിനയിച്ചു.

ബാങ്ക് ജോലിയിൽനിന്ന് സിനിമയിലേക്ക്, ഓസ്‌ലറിൽ 'ഡോക്ടർ സേവി പുന്നൂസ്'; വിശേഷങ്ങളുമായി ശിവരാജ്
വിമർശിച്ചത് ചിത്രയെ അല്ല, അവരുടെ നിലപാടിനെ; അതിൽ ഉറച്ചുനിൽക്കുന്നു: സൂരജ് സന്തോഷ്

മട്ടാഞ്ചേരിയിലും പരിസരത്തുമുള്ള ആളുകൾ അഭിനയിച്ച തുറമുഖത്തിൽ മൊയ്തു എന്ന കഥാപാത്രത്തെയായിരുന്നു ഞാൻ അവതരിപ്പിച്ചത്. പൃഥ്വിരാജ് ചിത്രം 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിലും അഭിനയിച്ചു. ആ ചിത്രത്തിൽ സൂക്ഷിച്ച് നോക്കിയാൽ എന്നെ കാണാൻ കഴിയും (ചിരിക്കുന്നു).

പിന്നീട് 'ആഹാ' എന്ന ചിത്രത്തിൽ ഒരു കഥാപാത്രത്തെ ചെയ്തു. ആ ചിത്രം കണ്ടാണ് ഓസ്‌ലർ സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടർ ആയിരുന്ന പ്രിൻസ് ജോയ് വിളിക്കുന്നത്.

മമ്മൂക്കയെന്ന വിസ്മയം, ജയറാമേട്ടന്റെ പിന്തുണ

ഓസ്‌ലറിൽ മമ്മൂക്ക അഭിനയിക്കുമ്പോൾ ഞങ്ങൾ എല്ലാവരും അവിടെയുണ്ടായിരുന്നു. രാവിലെ തന്നെ ഞങ്ങൾക്ക് അഭിനയിക്കാൻ ഇല്ലെങ്കിലും അവിടെയെത്തും മമ്മൂക്ക കഥാപാത്രമായി മാറുന്നത് കൊതിയോടെ നോക്കിനിൽക്കും. അതൊക്കെ കണ്ടപ്പോളാണ് അഭിനേതാവെന്ന നിലയിൽ നമ്മളൊക്കെ ഇനി എത്ര ദൂരം മുന്നോട്ടുപോകാനുണ്ടെന്ന് മനസിലാവുക.

ചിത്രത്തിൽ മമ്മൂക്കയുണ്ടെന്നത് തുടക്കം മുതൽ അറിയാമെങ്കിലും ആരോടും പറഞ്ഞിരുന്നില്ല. പലപ്പോഴും നാവിന്റെ തുമ്പിലൊക്കെ വരുമെങ്കിലും പറയില്ല. അബദ്ധത്തിൽ വായിൽനിന്ന് പുറത്തുവരാതിരിക്കാൻ ശ്രദ്ധിച്ചു. ''ചെറിയ ഒരു കാര്യം ചെയ്തിട്ടുണ്ട് പടം കണ്ടിട്ട് പറ,'' . ഞാൻ ചെയ്ത കഥാപാത്രത്തെക്കുറിച്ചു പോലും കൂട്ടുകാരോട് പറഞ്ഞത്. അവർക്ക് ആ സിനിമ കാണുമ്പോഴളുള്ള സർപ്രൈസ് പോകരുതല്ലോ.

ഷൂട്ടിങ്ങിനിടയ്ക്ക് ആദ്യ തവണ മമ്മൂക്കയോട് സംസാരിക്കാൻ ഞങ്ങളിൽ രണ്ടു പേർക്ക് അവസരം കിട്ടിയിരുന്നു. പക്ഷേ ഇക്കയെ കണ്ട ഒരു എക്സൈറ്റ്മെന്റിൽ ഞങ്ങൾക്ക് വാക്കുകളൊന്നും പുറത്തുവരുന്നുണ്ടായിരുന്നില്ല. മുമ്പ് മമ്മൂക്കയുടെയും ലാലേട്ടന്റെയുമൊക്കെ ഒപ്പം എന്റെ ഫോട്ടോയും ഫോട്ടോഷോപ്പ് ചെയ്ത് വെയ്ക്കാറുണ്ടായിരുന്നു. ഇപ്പോ അദ്ദേഹം അഭിനയിക്കുന്നത് നേരിട്ടുകാണാനും കൂടെ ഫോട്ടോ എടുക്കാനും പറ്റി.

ലൊക്കേഷനിൽ മിഥുൻ ചേട്ടനും ജയറാമേട്ടനും ജഗദീഷേട്ടനുമെല്ലാം തന്ന പിന്തുണ വളരെ വലുതായിരുന്നു. സിനിമയിൽ ആദ്യ ദിവസം ജോയിൻ ചെയ്യാൻ വരുമ്പോൾ നമ്മുടെ ഉള്ളിലുള്ള ജയറാമേട്ടൻ കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെയും പട്ടാഭിഷേകത്തിലെയുമൊക്കെ വളരെ ചാർമിങ് ആയ ജയറാമേട്ടൻ ആയിരുന്നു. പക്ഷേ ഓസ്‌ലറിൽ ആദ്യ ദിവസം തന്നെ താടിയൊക്കെ നരച്ച് അതുവരെ കാണാത്ത ഭാവത്തിലും രൂപത്തിലുമായിരുന്നു അദ്ദേഹം. പക്ഷേ ഞങ്ങളെ എല്ലാവരെയും വളരെ ഫ്രീ ആയിട്ട് അദ്ദേഹം ഹാൻഡിൽ ചെയ്തു. നമ്മുടെ കാര്യങ്ങളൊക്കെ ചോദിച്ചു മനസിലാക്കി. തമാശകൾ പറഞ്ഞു. ഒരു ഫണ്ണി അറ്റ്മോസ്ഫിയർ ആയിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ഷൂട്ടിങിന്റെ ഇടവേളകളിൽ കാരവാനിലേക്ക് പോകില്ലെന്നതാണ്. ലൊക്കേഷനിൽ തന്നെ ഒരു ചെയറിട്ട് ഇരിക്കും.

ബാങ്ക് ജോലിയിൽനിന്ന് സിനിമയിലേക്ക്, ഓസ്‌ലറിൽ 'ഡോക്ടർ സേവി പുന്നൂസ്'; വിശേഷങ്ങളുമായി ശിവരാജ്
നസീർ ജയഭാരതിയുടെ മുടിയിൽ ഒളിച്ചതെന്തിന്?

ഹ്യൂമറിൽനിന്ന് വില്ലനിലേക്ക്

ഹ്യൂമർ ചെയ്യാൻ വലിയ ഇഷ്ടമുള്ളയാളാണ് ഞാൻ. ഹ്യൂമർ കഥാപാത്രം ചെയ്യുമ്പോൾ നമ്മൾ ഫുൾ ടൈം ജോളിയായിരിക്കും. 'മനസറിയും യന്ത്രം' എന്ന വെബ് സീരിസിൽ അങ്ങനെയാണ് കോമഡി റോള്‍ ചെയ്യുന്നത്. അവിടെ നിന്ന് നേരെ ഓസ്‌ലറില്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്ന വളരെ കോംപ്ലക്സായ ഒരു കഥാപാത്രത്തെ ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം.

'അടി കിട്ടുന്ന' അഭിനന്ദനം

'തലമണ്ട അടിച്ചു പൊട്ടിക്കാന്‍ തോന്നി, മുഖം നിലത്തിട്ട് ഉരയ്ക്കാന്‍ തോന്നി' എന്നൊക്കെയാണ് തീയേറ്റർ വിസിറ്റും മറ്റും നടത്തുമ്പോള്‍ പലരും വന്ന് പറയാറുള്ളത്. തോളത്ത് അടിച്ചിട്ടൊക്കെയായിരിക്കും പലരും ഇങ്ങനെ പറയാറുള്ളത്. പക്ഷേ അത് വലിയ സന്തോഷം ഉണ്ടാക്കുന്നതാണ്.

ഒന്ന് രണ്ടിടത്ത് പോയപ്പോള്‍ ചെറിയ കുട്ടികള്‍ക്ക് അടുത്തേക്ക് വരാന്‍ പേടിയായി, കരഞ്ഞു. അതൊക്കെ കണ്ടപ്പോ പറഞ്ഞ് അറിയിക്കാന്‍ പറ്റാത്ത സന്തോഷമാണുണ്ടായത്. ചിലപ്പോള്‍ എന്നെ ഇപ്പോ കാണുമ്പോ പെട്ടന്ന് ആളുകള്‍ക്ക് മനസിലാകുന്നില്ലെന്ന് പറയാറുണ്ട്. ഇതൊക്കെ കാണുമ്പോ സന്തോഷമുണ്ടാക്കുന്നുണ്ട്.

പിന്നെ ചിത്രം തുടങ്ങുമ്പോഴും പടം റിലീസായി കഴിഞ്ഞപ്പോഴും ജഗദീഷ് ഏട്ടനുമായി സംസാരിച്ചിരുന്നു. ''നന്നായി ചെയ്യണം നിങ്ങള്‍ ചെയ്യുന്നതിലാണ് എന്‍റെ കഥാപാത്രം നില്‍ക്കുന്നത്,'' എന്നൊക്കെ ജഗദീഷ് ഏട്ടന്‍ പറഞ്ഞിരുന്നു. പടം റിലീസ് ചെയ്തപ്പോള്‍ നന്നായി ചെയ്തിട്ടുണ്ട്, പലരും എന്നെക്കുറിച്ച് പറഞ്ഞു എന്നൊക്കെ അദ്ദേഹം പറഞ്ഞു.

പുതിയ പ്രോജക്ടുകള്‍

''വടക്കുംനാഥന്‍' സംവിധാനം ചെയ്ത ഷാജൂണ്‍ കാര്യല്‍ സംവിധാനം ചെയ്യുന്ന 'മൃദുഭാവെ ദൃഢ കൃത്യേ' അണ് പുതിയ ചിത്രം. നല്ലൊരു വേഷമാണ് അതിലുള്ളത്. ചിത്രം ഫെബ്രുവരിയില്‍ തീയേറ്ററിലെത്തും. ടൊവിനോ തോമസ് നായകനാവുന്ന 'അജയന്റെ രണ്ടാം മോഷണം' എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്യാന്‍ സാധിച്ചു. ഒന്ന് രണ്ട് പ്രോജക്ടുകളിലേക്ക് വിളിവരുകയും ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in