വീണ്ടും ആരാധകനെ അപമാനിച്ച് ശിവകുമാർ; അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് സൂര്യയോടും കാർത്തിയോടും സോഷ്യല്‍ മീഡിയ

വീണ്ടും ആരാധകനെ അപമാനിച്ച് ശിവകുമാർ; അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് സൂര്യയോടും കാർത്തിയോടും സോഷ്യല്‍ മീഡിയ

പാഷാ കറുപ്പയ്യ രചിച്ച 'ഇപ്പിത്താൻ ഉരുവാനേൻ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു സംഭവം

വീണ്ടും ആരാധകനെ അപമാനിച്ച് നടനും നിർമാതാവുമായ ശിവകുമാർ. തന്റെ ഇഷ്ടതാരത്തിനെ കാണാനെത്തിയ വയോധികനായ ആരാധകൻ നൽകിയ സമ്മാനം പിടിച്ചുവാങ്ങി നിലത്തെറിയുകയും ചീത്തവിളിക്കുകയും ചെയ്ത ശിവകുമാറിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

നടന്മാരായ സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ കൂടിയായ ശിവകുമാറിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

പാഷാ കറുപ്പയ്യ രചിച്ച 'ഇപ്പിത്താൻ ഉരുവാനേൻ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിക്കായി കാരക്കുടി ശിവഗംഗ ജില്ലയിലെ കണ്ണദാസൻ മണി മണ്ഡപത്തിൽ എത്തിയ ശിവകുമാറിന് ആരാധകൻ ഷാൾ സമ്മാനമായി നൽകുകയായിരുന്നു.

വീണ്ടും ആരാധകനെ അപമാനിച്ച് ശിവകുമാർ; അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് സൂര്യയോടും കാർത്തിയോടും സോഷ്യല്‍ മീഡിയ
ബ്ലെസി മലയാളത്തിൽ ഒരുക്കിയത് മറ്റൊരു 'ലോറൻസ് ഓഫ് അറേബ്യ'; ആടുജീവിതം വെബ്സൈറ്റ് ലോഞ്ച് ചെയ്ത് എ ആർ റഹ്‌മാൻ

ഇത് ഇഷ്ടപ്പെടാതിരുന്ന ശിവകുമാർ ഷാൾ നിലത്തേക്ക് വലിച്ചെറിഞ്ഞശേഷം നടന്നുപോകുകയുമായിരുന്നു. നേരത്തെ ഒരു ചടങ്ങിൽ സെൽഫി എടുക്കാനെത്തിയ ആരാധകന്റെ ഫോൺ ശിവകുമാർ എറിഞ്ഞുടച്ച സംഭവമുണ്ടായിരുന്നു. പിന്നീട് പരസ്യമായി ക്ഷമാപണം നടത്തുകയും ആരാധകന് പുതിയ ഫോൺ നൽകുകയും ചെയ്തിരുന്നു.

നടൻ സൂര്യയെയും കാർത്തിയേയും ടാഗ് ചെയ്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് ഇരുവരോടും ആവശ്യപ്പെട്ട വിമർശകർ ഇത്തരം ആളുകളെ എന്തിനാണ് പൊതുചടങ്ങിൽ വിളിക്കുന്നതെന്നും ചോദിക്കുന്നു.

വീണ്ടും ആരാധകനെ അപമാനിച്ച് ശിവകുമാർ; അച്ഛനെ നിലയ്ക്ക് നിർത്തണമെന്ന് സൂര്യയോടും കാർത്തിയോടും സോഷ്യല്‍ മീഡിയ
'പ്രേമലു ഏറ്റെടുത്ത് രാജമൗലി'; തെലുങ്ക് ഡബ് വേർഷൻ വിതരണം മകൻ കാർത്തികേയക്ക്

നിങ്ങളോടുള്ള ബഹുമാനം നിങ്ങളുടെ അച്ഛന്റെ പെരുമാറ്റം കാരണം നഷ്ടമാവുകയാണെന്നും ചില സോഷ്യൽ മീഡിയ പ്രൊഫൈലുകൾ സൂര്യയെയും കാർത്തിയെയും ടാഗ് ചെയ്തുകൊണ്ട് പറഞ്ഞു. 1960 മുതൽ സിനിമയിലുള്ള ശിവകുമാറിന് നിരവധി ആരാധകർ ഇപ്പോഴും തമിഴ്‌നാട്ടിലുണ്ട്. നായകനായും വില്ലനായും സഹനടനായും നൂറിലധികം സിനിമകളിൽ ശിവകുമാർ അഭിനയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in