വിജയ്, അറ്റ്ലി, ഷാരൂഖ് ഖാൻ
വിജയ്, അറ്റ്ലി, ഷാരൂഖ് ഖാൻ

ഷാരൂഖിനൊപ്പം വിജയും; ആരാധകർക്ക് ആവേശമാകാൻ ജവാൻ

ജവാന്റെ സ്റ്റണ്ട് മാസ്റ്റര്‍ അനല്‍ അരസു അടുത്തിടെ വിജയിയുടെ ജവാനിലെ അതിഥി വേഷത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു

ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനില്‍ വിജയും. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് അതിഥി വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകള്‍. പക്ഷേ ഇതേക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജവാനില്‍ വിജയ് ഷാരൂഖിനൊപ്പം ദര്‍മേശ്വര്‍ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെടും. ചിത്രത്തില്‍ വിജയ്‍യുടെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിച്ച് തീയേറ്ററില്‍ ആരാധകരെ ആശ്ചര്യപ്പെടുത്തുക എന്നതാണ് നിര്‍മാതാക്കളുടെ ഉദ്ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിജയ്, അറ്റ്ലി, ഷാരൂഖ് ഖാൻ
ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പമുള്ള ആ അവസരം നയൻതാര നിരസിച്ചു; പിന്നിലുള്ള കാരണം ഇതാണ്

ജവാന്റെ സ്റ്റണ്ട് മാസ്റ്റര്‍ അനല്‍ അരസു അടുത്തിടെ വിജയിയുടെ ജവാനിലെ അതിഥി വേഷത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. താരത്തിൻ്റെ അതിഥി വേഷത്തെ കുറിച്ച് തനിക്ക് ഒന്നും തന്നെ പറയാന്‍ സാധിക്കില്ലെന്നും എന്നാല്‍ ജവാനില്‍ തീര്‍ച്ചയായും ഒരു സര്‍പ്രൈസ് ഘടകമുണ്ടായിരിക്കുമെന്നും അദ്ദേഹം പങ്കുവച്ചിരുന്നു. ഹിന്ദി പതിപ്പില്‍ വിജയ്‍യുടെ കഥാപാത്രമായി സഞ്ജയ് ദത്തും തെലുങ്ക് പതിപ്പില്‍ അല്ലു അര്‍ജുനും എത്തുമെന്ന അഭ്യൂഹങ്ങളും ഉണ്ട്.

ജവാനില്‍ ഷാരൂഖിനൊപ്പം വിജയ് സേതുപതിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയുടേത് വില്ലന്‍ കഥാപാത്രമായിരിക്കും എന്നാണ് സൂചനകള്‍. സിനിമയില്‍ ദീപിക പദുക്കോണും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. അഭ്യൂഹങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് നാളെയാണ് ജവാന്‍ തീയേറ്ററുകളിലെത്തുന്നത്.

വിജയ്, അറ്റ്ലി, ഷാരൂഖ് ഖാൻ
ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച് വാര്‍ണര്‍ ബ്രോസ്
logo
The Fourth
www.thefourthnews.in