ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പമുള്ള ആ അവസരം നയൻതാര നിരസിച്ചു; പിന്നിലുള്ള കാരണം ഇതാണ്

ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പമുള്ള ആ അവസരം നയൻതാര നിരസിച്ചു; പിന്നിലുള്ള കാരണം ഇതാണ്

നയതാരയുടേയും സംവിധായകൻ അറ്റ്ലിയുടെയും ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയോടെയാണ് ജവാൻ എത്തുന്നത്

ഷാരൂഖ് ഖാന്‍-നയന്‍താര ചിത്രം ജവാന്‍ നാളെ തീയേറ്ററുകളിലേക്ക് എത്തുകയാണ്. എന്നാല്‍ നയന്‍താരയ്ക്ക് ലഭിച്ച ആദ്യ ഷാരൂഖ് ചിത്രം ജവാന്‍ ആയിരുന്നില്ല. രോഹിത് ഷെട്ടി സംവിധാനം ചെയ്ത ചെന്നൈ എക്‌സ്പ്രസ് ആയിരുന്നു.

ഷാരൂഖ് നയൻതാരയുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളായിട്ടും അദ്ദേഹത്തിന് ഒപ്പം ചെന്നൈ എക്‌സ്പ്രസ് ചെയ്യാന്‍ നയന്‍ തയ്യാറാവാത്തതിന് പിന്നില്‍ ഒരു കാരണമുണ്ട്. ചെന്നൈ എക്സ്പ്രസ്സിലേയ്ക്ക് നയന്‍താരയെ ക്ഷണിച്ചത് ദീപിക പദുക്കോണ്‍ അവതരിപ്പിച്ച 'മീനമ്മ' എന്ന കഥാപാത്രത്തിലേക്കായിരുന്നില്ല. മറിച്ച് '1234 ഗെറ്റ് ഓണ്‍ ദ ഡാന്‍സ് ഫ്‌ളോര്‍' എന്ന ഐറ്റം ഡാന്‍സിലേക്കായിരുന്നു. പിന്നീട് ആ ഗാനത്തില്‍ ഷാരൂഖിനൊപ്പം പ്രിയാമണി എത്തുകയായിരുന്നു.

ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പമുള്ള ആ അവസരം നയൻതാര നിരസിച്ചു; പിന്നിലുള്ള കാരണം ഇതാണ്
ബോളിവുഡ് ചരിത്രത്തിലെ ഉത്തരമില്ലാത്ത മരണത്തിന്റെ കഥയോ ദിലീപിന്റെ ബാന്ദ്ര? തമന്നയെത്തുന്നത് ദിവ്യാ ഭാരതിയായെന്ന് സൂചന

ആ സമയത്ത് തൻ്റെ കഥാപാത്രത്തിന് പ്രാമുഖ്യം നല്‍കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുക എന്നതായിരുന്നു താരത്തിന്റെ തീരുമാനം. അതുകൊണ്ട് തന്നെ ഒരു ഐറ്റം ഡാന്‍സില്‍ പ്രത്യക്ഷപ്പെടാന്‍ നയന്‍താര ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത് കൂടാതെ ഐറ്റം ഗാനത്തില്‍ നിന്നുള്ള നയന്‍താരയുടെ പിന്മാറ്റത്തിന് പിന്നില്‍ മറ്റൊരു കാരണവും ഉണ്ട്. 1234 എന്ന ഗാനത്തിന്റെ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത് രാജു സുന്ദരമാണ്. തമിഴ് നടനും സംവിധായകനും നർത്തകനുമായ പ്രഭുദേവയുടെ സഹോദരനാണ് രാജു സുന്ദരം. നയന്‍താരയും പ്രഭുദേവയും തമ്മില്‍ പിരിഞ്ഞ സമയമായതിനാൽ തന്നെ പ്രഭുദേവയുടെ സഹോദരനൊപ്പം ജോലി ചെയ്യാന്‍ നയന്‍താര ഇഷ്ടപ്പെട്ടിരുന്നില്ലെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈ എക്‌സ്പ്രസ്സില്‍ ഷാരൂഖിനൊപ്പമുള്ള ആ അവസരം നയൻതാര നിരസിച്ചു; പിന്നിലുള്ള കാരണം ഇതാണ്
ബാർബി ഇനി ഒടിടിയിലേയ്ക്ക്; തീയതി പ്രഖ്യാപിച്ച് വാര്‍ണര്‍ ബ്രോസ്

നയൻതാരയുടേയും സംവിധായകൻ അറ്റ്ലിയുടെയും ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയോടെയാണ് ജവാൻ എത്തുന്നത്. ഷാരൂഖിൻ്റെ ഉടനസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഭാര്യ ഗൗരി ഖാനാണ് ജവാൻ നിർമ്മിക്കുന്നത്. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അനിരുദ്ധാണ് സംഗീതം.

logo
The Fourth
www.thefourthnews.in