'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി'...; സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക, വൈറൽ വീഡിയോ

'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി'...; സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക, വൈറൽ വീഡിയോ

കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിച്ചത്.

എൻ നെഞ്ചിൽ കുടിയിരിക്കും... എന്ന് തുടങ്ങുന്ന പ്രസംഗങ്ങളുടെ ആമുഖം വിജയ് അവസാനിപ്പിക്കാറുള്ളത് വീടുകളിലെ കുട്ടി രസികരെ അഭിസംബോധന ചെയ്താണ്. വിജയ്‌യെ പോലെ കുട്ടി ആരാധകരുള്ള മറ്റൊരു സൂപ്പർ താരം ഉണ്ടോ എന്ന് സംശയമാണ്. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും നിറയെ ആരാധകരുള്ള താരമാണ് വിജയ്. സ്വഭാവികമായി കേരളത്തിലും കുട്ടി ആരാധകർ ധാരാളമുണ്ട്. വിജയ് അഭിനയം നിർത്തുന്നുവെന്ന വാർത്ത ആരാധകരിൽ വലിയ ഞെട്ടലാണുണ്ടാക്കിയത്.

'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി'...; സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക, വൈറൽ വീഡിയോ
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം; ആരാണ് ബുദ്ധികേന്ദ്രമായ 'ബുസി ആനന്ദ്'

കേരളത്തിലെയും തമിഴ്‌നാടിലെയും ആരാധകരിൽ പലരും തീരുമാനം മാറ്റണമെന്ന് വിജയ്‌യോട് ആവശ്യപ്പെടുന്നുമുണ്ട്. ഇപ്പോഴിതാ വിജയ് അഭിനയം നിർത്തുന്നുവെന്ന കാര്യമറിഞ്ഞ് പൊട്ടിക്കരയുന്ന കേരളത്തിൽ നിന്നുള്ള ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി. രണ്ട് സിനിമകളിൽ കൂടി മാത്രമേ ഇനി അഭിനയിക്കൂ. രാഷ്ട്രീയത്തിൽ പോകുവാ' എന്ന് വീഡിയോ എടുക്കുന്ന വ്യക്തി പറയുന്നത് കേൾക്കുന്നതോടെ സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരയുകയാണ് കുഞ്ഞ്. നിരവധി പേരാണ് ആ വീഡിയോ ആരാധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നത്.

'അറിഞ്ഞോ വിജയ് മാമൻ അഭിനയം നിർത്തി'...; സങ്കടം സഹിക്കാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക, വൈറൽ വീഡിയോ
രാഷ്ട്രീയത്തിലിറങ്ങുന്ന വിജയ്, പോരാടാനിറങ്ങുന്ന ഉദയനിധി; എന്താവും തമിഴ്‌നാട് രാഷ്ട്രീയം

പല വിജയ് ആരാധകരും കടന്നുപോകുന്ന അവസ്ഥയിതാണെന്നാണ് കമന്റുകളിൽ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് വിജയ് തന്റെ പുതിയ രാഷ്ട്രീയ പാർട്ടിയായ 'തമിഴക വെട്രി കഴകം' പ്രഖ്യാപിച്ചത്.

പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിൽ തനിക്ക് പിന്തുണ പ്രഖ്യാപിച്ചവർക്ക് വിജയ് നന്ദി പറയുകയും ചെയ്തിരുന്നു. തമിഴക വെട്രി കഴകം എന്ന് പേരിട്ട പാർട്ടിയുടെ ചെയർമാൻ വിജയ് തന്നെയാണ്. ലോകസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്നും 2026ലെ തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും കത്തിൽ വിജയ് പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കില്ലെന്നും വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയം തന്നെ സംബന്ധിച്ചിടത്തോളം മറ്റൊരു തൊഴിൽ അല്ലെന്നും ഇത് ഒരു ഹോബിയല്ലെന്നും വിജയ് പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in