ആദിപുരുഷിന് അനുമതി നിഷേധിച്ച് നേപ്പാൾ; 'സീത ഇന്ത്യയുടെ മകൾ' പരാമർശത്തിൽ പ്രതിഷേധം

ആദിപുരുഷിന് അനുമതി നിഷേധിച്ച് നേപ്പാൾ; 'സീത ഇന്ത്യയുടെ മകൾ' പരാമർശത്തിൽ പ്രതിഷേധം

ആദിപുരുഷിന് സമ്മിശ്ര പ്രതികരണം

ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ആദിപുരുഷ് റിലീസ് ചെയ്യാൻ അനുമതി നൽകാതെ നേപ്പാൾ. ചിത്രത്തിൽ സീതയെ 'ഇന്ത്യയുടെ മകൾ' എന്ന് വിശേഷിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് പ്രദർശനാനുമതി തടഞ്ഞത്. സീതയെ യഥാർത്ഥത്തിൽ നേപ്പാളിന്റെ മകളെയാണ് കണക്കാക്കുന്നതെന്ന് കാഠ്മണ്ഡു മേയർ ബേലൻ ഷാ വ്യക്തമാക്കുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി എല്ലാ ഹിന്ദി ചിത്രങ്ങൾക്കും നിരോധനം ഏർപ്പെടുത്തണമെന്നും ബേലൻ ഷാ ആവശ്യപ്പെട്ടു . മൂന്ന് ദിവസത്തിനുള്ളിൽ പ്രസ്‍താവനയിൽ മാറ്റം വരുത്തിയാൽ ചിത്രം നേപ്പാളിൽ റിലീസ് ചെയ്യാൻ അനുവദിക്കാമെന്നും ബേലൻ ഷാ സാമൂഹ്യ മാധ്യമങ്ങളിൽ കുറിച്ചു.

ആദിപുരുഷിന് അനുമതി നിഷേധിച്ച് നേപ്പാൾ; 'സീത ഇന്ത്യയുടെ മകൾ' പരാമർശത്തിൽ പ്രതിഷേധം
വിഎഫ്എക്സ് മികവിൽ രാമ-രാവണയുദ്ധം തുടങ്ങുന്നു; ആദിപുരുഷിന്റെ അവസാന ട്രെയിലർ

ശേഷം ചിത്രത്തിന്റെ നിർമ്മാതാക്കളായ ടി സീരീസ് ആവശ്യങ്ങൾ അംഗീകരിച്ചതായി നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും പ്രദർശനങ്ങൾ റദ്ദാക്കിയിട്ടുണ്ട്

" ആദിപുരുഷ് എന്ന തെന്നിന്ത്യൻ സിനിമയിൽ അടങ്ങിയിരിക്കുന്ന 'സീത ഇന്ത്യയുടെ മകളാണ്' എന്ന മുദ്രാവാക്യം നേപ്പാളിനെ മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചും തെറ്റാണ്. കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റിയിൽ ഒരു ഹിന്ദി സിനിമയും പ്രദർശിപ്പിക്കാൻ ഇനി അനുവദിക്കില്ല. ഇത് തിരുത്താൻ നിർമ്മാതാക്കൾക്ക് മൂന്ന് ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട് , സീത മാതാവിന് നമസ്കാരം" ബേലൻ ഷാ ട്വീറ്റ് ചെയ്തു. ശേഷം നിർമ്മാതാക്കൾ ഇത് അംഗീകരിച്ചുവെന്നും സെൻസർ ബോർഡ് ചിത്രം പാസാക്കിയെന്നും പ്രാദേശിക റിപ്പോർട്ടറായ രാഹുൽ റൗത്ത് ട്വീറ്റ് ചെയ്തു. എന്നിരുന്നാലും ചിത്രത്തിന് നാളെ കാഠ്മണ്ഡുവിൽ ചില തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

ആദിപുരുഷിന് അനുമതി നിഷേധിച്ച് നേപ്പാൾ; 'സീത ഇന്ത്യയുടെ മകൾ' പരാമർശത്തിൽ പ്രതിഷേധം
പ്രഭാസിന്റെ ആദിപുരുഷിനെ വരവേൽക്കാൻ ആരാധകർ; ആദ്യ ഷോകളുടെ ടിക്കറ്റുകൾ വിറ്റുപോയി

സുരക്ഷാ കാരണങ്ങളാൽ കാഠ്മണ്ഡു താഴ്‌വരയിൽ പ്രഭാത ഷോകൾ റദ്ദാക്കി. ജാനകി ഇന്ത്യയുടെ മകളാണ് എന്ന പരാമർശം ചിത്രത്തിൽ നിന്ന് നീക്കം ചെയ്യാൻ കാഠ്മണ്ഡു മേയറും നേപ്പാളി ജനത പാർട്ടിയും ആവശ്യപ്പെടുന്നുണ്ട്. അതുവരെ എല്ലായിടത്തും സിനിമ നീക്കം ചെയ്യപ്പെടും. എക്സിബിറ്റർമാരുമായുള്ള കൂടിക്കാഴ്ച നടക്കുകയാണെങ്കിലും, ചിത്രം എന്ന് തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. സംവിധായകൻ ഓം റൗട്ടിൽ നിന്നോ നിർമ്മാതാക്കളായ ടി-സീരീസിൽ നിന്നോ ഇതുവരെ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല" രാഹുൽ റൗത്ത് വ്യക്തമാക്കി.

ആദിപുരുഷിന് അനുമതി നിഷേധിച്ച് നേപ്പാൾ; 'സീത ഇന്ത്യയുടെ മകൾ' പരാമർശത്തിൽ പ്രതിഷേധം
'സീതയോട് നീതി പുലർത്തുകയെന്നത് വെല്ലുവിളി; ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് കൃതി സനോൺ

അതേസമയം ഇന്ന് തീയേറ്ററിലെത്തിയ ആദിപുരുഷിന് ഫാൻ ഷോകൾക്ക് ശേഷം സമ്മിശ്ര പ്രതികരണങ്ങളാണ് ദേശീയതലത്തിൽ ലഭിക്കുന്നത്. അതേസമയം കേരളാ ബോക്സ് ഓഫീസിൽ നിന്നും പരാജയ സൂചനകളാണ് ലഭിക്കുന്നത്.

താനാജിക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ആദിപുരുഷിൽ രാഘവ എന്ന കഥാപാത്രമായാണ് പ്രഭാസ് എത്തുന്നത്. ലങ്കേഷ് എന്ന വില്ലനായി സെയ്ഫ് അലിഖാനും ജാനകിയായി കൃതി സനോണും, ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തിൽ ദേവദത്ത നാഗേയും വേഷമിട്ടു. ടി സീരിസ്, റെട്രോഫൈല്‍ എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അഞ്ഞൂറ് കോടിയിലേറെ രൂപയാണ് ബജറ്റ്.

logo
The Fourth
www.thefourthnews.in