ഇന്ത്യൻ 2 വിലെ ഹിറ്റ് ഗാനം, ഗായകൻ അബി വി ഇനി മലയാളത്തിലേക്ക്; എത്തുന്നത് സുരേഷ് ഗോപി ചിത്രത്തിലേക്ക്

ഇന്ത്യൻ 2 വിലെ ഹിറ്റ് ഗാനം, ഗായകൻ അബി വി ഇനി മലയാളത്തിലേക്ക്; എത്തുന്നത് സുരേഷ് ഗോപി ചിത്രത്തിലേക്ക്

ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതത്തിൽ മികച്ച ജ്ഞാനമുള്ള അബി നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായിരുന്നു.

ഇന്ത്യൻ 2 വിലെ 'നീലോരൂപം' എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഗായകൻ അബി വി മലയാളത്തിലേക്ക് എത്തുന്നു. സുരേഷ് ഗോപി നായകനാവുന്ന പുതിയ ചിത്രം 'വരാഹ'ത്തിന് വേണ്ടിയാണ് അബി മലയാളത്തിലേക്ക് എത്തുന്നത്.

ചിത്രത്തിനായി സെമി ക്ലാസിക്കൽ ഫ്യൂഷൻ ഗാനമാണ് അബി പാടുന്നത്. രാഹുൽ രാജിന്റെ സംഗീതത്തിൽ ബി കെ ഹരിനാരായണനാണ് വരികൾ എഴുതുന്നത്. ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതത്തിൽ മികച്ച ജ്ഞാനമുള്ള അബി നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായിരുന്നു.

സുരേഷ് ഗോപി, സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാഹം'.

ഇന്ത്യൻ 2 വിലെ ഹിറ്റ് ഗാനം, ഗായകൻ അബി വി ഇനി മലയാളത്തിലേക്ക്; എത്തുന്നത് സുരേഷ് ഗോപി ചിത്രത്തിലേക്ക്
'സിനിമയെ അപകടത്തിലാക്കുന്ന അനീതിയും അസന്തുലിതാവസ്ഥയും പറുത്തുവരണം'; വിവരാവകാശ കമ്മിഷൻ ഉത്തരവ് സ്വാഗതം ചെയ്ത് ഡബ്ല്യുസിസി

മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണിത് പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ നിർമാതാവാകുന്ന ചിത്രം കൂടിയാണിത്.

നവ്യനായർ, പ്രാചി തെഹ്ലൻ, ഇന്ദ്രൻസ്, സാദിഖ്, ശ്രീജിത്ത് രവി, ജയൻ ചേർത്തല, സന്തോഷ് കീഴാറ്റൂർ, ജയകൃഷ്ണൻ, സരയു മോഹൻ, ഷാജു ശ്രീധരർ, മാസ്റ്റർ ശ്രീപത് യാൻ, സ്റ്റെല്ല സന്തോഷ്, അനിത നായർ, മഞ്ജുഷ,ജ്യോതി പ്രകാശ്, കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി, മാസ്റ്റർ നന്ദഗോപൻ, മാസ്റ്റർ ക്രിസ്റ്റോഫർ ആഞ്ചേലോ, മാസ്റ്റർ ശ്രീരാഗ്, ബേബി ശിവാനി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യൻ 2 വിലെ ഹിറ്റ് ഗാനം, ഗായകൻ അബി വി ഇനി മലയാളത്തിലേക്ക്; എത്തുന്നത് സുരേഷ് ഗോപി ചിത്രത്തിലേക്ക്
'രംഗണ്ണന്റെ കരിങ്കാളി'; റീലുമായി നയൻതാര, വീഡിയോ വൈറൽ

'കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ' എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്.

തിരക്കഥ സംഭാഷണം- മനു സി കുമാർ, കഥ-ജിത്തു കെ ജയൻ, മനു സി കുമാർ, എഡിറ്റർ-മൻസൂർ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്ത്.

മേക്കപ്പ്- റോണക്‌സ് സേവ്യർ,സൗണ്ട് ഡിസൈൻ-എം ആർ രാജാകൃഷ്ണൻ, പ്രോമോ കട്ട്‌സ്- ഡോൺമാക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-പൗലോസ് കുറുമറ്റം, ബിനു മുരളി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ് മോങ്ക്‌സ്, പി ആർ ഒ- എ എസ് ദിനേശ്.

logo
The Fourth
www.thefourthnews.in