ആദിപുരുഷ്
ആദിപുരുഷ്

ഹിന്ദു ദൈവങ്ങളെ വികൃതമായി ചിത്രീകരിച്ചെന്ന് ആരോപണം; ആദിപുരുഷ് നിരോധിക്കണമെന്ന് അയോധ്യയിലെ സന്യാസിമാർ

രണ്ടാം തവണയാണ് ഓം റൗട്ടിന്റെ ആദി പുരുഷിനെതിരെ അയോധ്യയിലെ സന്യാസിമാർ രം​ഗത്തെത്തുന്നത്

രാമായണം പ്രമേയമാക്കി പുറത്തിറങ്ങിയ ചിത്രം ആദിപുരുഷ് നിരോധിക്കണമെന്നാവശ്യപ്പെട്ട് അയോധ്യയിലെ സന്യാസി സമൂഹം. രണ്ടാം തവണയാണ് ഓംറൗട്ടിന്റെ ആദി പുരുഷനെതിരെ അയോധ്യയിലെ സന്യാസിമാർ രംഗത്തെത്തുന്നത്.

ആദിപുരുഷ്
ആദിപുരുഷ് ഡയലോഗ് വിവാദം; കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് നിരോധിച്ചു

രാമായണത്തിലെ ഇതിഹാസ കഥാപാത്രങ്ങളെ വികൃതമായാണ് അവതരിപ്പിക്കുന്നതെന്ന ആരോപണവുമായി കഴിഞ്ഞ ഒക്ടോബറിൽ തന്നെ സന്യാസിമാർ രംഗത്തെത്തിയിരുന്നു. രാമായണത്തിലെ കഥാപാത്രങ്ങളെ വ്യാഖ്യാനിക്കുന്നതിൽ നിർമാതാക്കൾക്ക് തെറ്റ് പറ്റിയിട്ടുണ്ടെന്നും ഹിന്ദു ദൈവങ്ങളെ വിചിത്രമായാണ് ചിത്രീകരിച്ചതെന്നും ഹനുമാനെ മീശയില്ലാതെ താടി മാത്രമുള്ളതായാണ് അവതരിപ്പിച്ചതെന്നുമായിരുന്നു പ്രധാന ആരോപണം.

ആദിപുരുഷ്
''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി

ചിത്രത്തിലെ സംഭാഷണങ്ങൾ അരോചകമാണെന്നും അതുകൊണ്ട് തന്നെ ചിത്രം ഉടനെ നിരോധിക്കണമെന്നുമാണ് സന്യാസിമാർ പ്രതികരിച്ചത്. ശ്രീരാമനേയും ഹനുമാനേയും രാവണനേയും വിരൂപരായാണ് അവതരിപ്പിച്ചിരിക്കുന്നത്. വായിച്ചറിഞ്ഞതും മനസിലാക്കിയതുമായ കാര്യങ്ങളിൽ നിന്നും വളരെ വ്യത്യസ്തമായാണ് ദൈവങ്ങളെ ചിത്രീകരിച്ചിരിക്കുന്നതെന്നും രാമജന്മഭൂമിയിലെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസ് പറഞ്ഞു.

ഹനുമാൻ ​ഗാർഹി ക്ഷേത്രത്തിലെ പൂജാരി രാജു ദാസും സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ടു. ഹിന്ദു വികാരങ്ങൾ മനസിലാക്കാതെയും മാനിക്കാതെയും പുറത്തിറങ്ങുന്ന ബോളിവുഡ് സിനിമകളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ആദിപുരുഷെന്നും രാജു ദാസ് ആരോപിച്ചു

ആദിപുരുഷ്
രാമനായി പ്രഭാസിനെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്; വെളിപ്പെടുത്തി സംവിധായകൻ ഓം റൗട്ട്

500 കോടി മുതൽ മുടക്കിലിറങ്ങിയ ആദിപുരുഷ് എന്ന ചിത്രത്തിന് വലിയ വിമർശനങ്ങളാണ് ഇതിനോടകം തന്നെ നേരിടേണ്ടി വന്നത്. ചിത്രത്തിലെ സംഭാഷണങ്ങളേയും വിഎഫ്എക്സ് നിലവാരത്തെയുമൊക്കെ കുറിച്ച് വലിയ വിമർശനം ഉയർന്നിരുന്നു. രാഷ്ട്രീയ നേതാക്കളടക്കമുള്ളവർ സിനിമയ്ക്കെതിരെ രം​ഗത്തെത്തിയിട്ടുണ്ടെങ്കിലും സിനിമ വിജയകരമായാണ് തീയറ്ററുകളിൽ പ്രദർശിപ്പിക്കുന്നതെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതികരണം.പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ സീതയായി കൃതി സനോണും രാവണനായി സെയ്ഫ് അലിഖാനും ആണെത്തിയത്.

logo
The Fourth
www.thefourthnews.in