ആദിപുരുഷ് ഡയലോഗ് വിവാദം; കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് നിരോധിച്ചു

ആദിപുരുഷ് ഡയലോഗ് വിവാദം; കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് നിരോധിച്ചു

കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ ഏരിയയില്‍ നിന്നും എല്ലാ ഇന്ത്യന്‍ സിനിമകളും നിരോധിക്കുമെന്ന് മേയര്‍ ബാലെന്‍ ഷായാണ് പ്രഖ്യാപിച്ചത്

ആദിപുരുഷ് വിവാദത്തില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകള്‍ക്ക് നിരോധനം. ആദിപുരുഷില്‍ സീതയെ ഇന്ത്യയുടെ മകള്‍ എന്നാണ് വിശേഷിപ്പിക്കുന്നതിനെതിരെ നേപ്പാളില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നിരോധനം. വിഷയം ചൂണ്ടിക്കാട്ടി നേരത്തെ കാഠ്മണ്ഡു മേയര്‍ ബാലെന്‍ ഷാ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് നിരോധനം സംബന്ധിച്ച തീരുമാനം പുറത്തുവന്നത്.

കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ ഏരിയയില്‍ നിന്നും എല്ലാ ഇന്ത്യന്‍ സിനിമകളും പിന്‍വലിക്കുമെന്നാണ് മേയര്‍ ബാലെന്‍ ഷായുടെ പ്രഖ്യാപനം. തീരുമാനം നടപ്പാക്കാന്‍ പോലീസിനെ വിന്യസിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ആദിപുരുഷ് ഡയലോഗ് വിവാദം; കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് നിരോധിച്ചു
''ദൈവങ്ങളോട് അനാദരവ് കാണിച്ചു, രാജ്യത്തോട് മാപ്പ് പറയണം''; ആദി പുരുഷ് സിനിമയ്‌ക്കെതിരെ ശിവസേന എം പി

സീതയെ ഇന്ത്യയുടെ മകള്‍ എന്നാണ് ആദിപുരുഷ് വിശേഷിപ്പിക്കുന്നത്, എന്നാല്‍ യഥാര്‍ത്ഥത്തില്‍ സീത നേപ്പാളിന്റെ മകളാണെന്നാണ് രാജ്യത്തെ വികാരം. സംഭവം വിവാദമായതിന് പിന്നാലെ ആദിപുരുഷിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തില്‍ മാറ്റങ്ങള്‍ വരുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

''കാഠ്മണ്ഡു മെട്രോപൊളിറ്റന്‍ ഏരിയയില്‍ ദേശവിരുദ്ധ സിനിമകളുടെ പ്രദര്‍ശനം നിരോധിച്ചു. സിനിമ മറ്റ് പ്രദേശങ്ങളിലും വിദേശത്തും സംപ്രേക്ഷണം ചെയ്യരുത്. ആക്ഷേപകരമായ ഭാഗങ്ങള്‍ നീക്കം ചെയ്യുന്നതുവരെ കാഠ്മണ്ഡു മെട്രോപൊളിറ്റനില്‍ ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു,''ബലേന്‍ ഷാ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

നേരത്തെ, സീതയെക്കുറിച്ചുള്ള വിവാദ സംഭാഷണം ടി-സീരീസ് നീക്കം ചെയ്തതിനെത്തുടര്‍ന്ന് നേപ്പാള്‍ സെന്‍സര്‍ ബോര്‍ഡ് ആദിപുരുഷിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നുവെങ്കിലും നേപ്പാളില്‍ ചിത്രത്തിന്റെ റിലീസ് സ്തംഭിപ്പിച്ചിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ്, സംഭാഷണങ്ങള്‍, അഭിനേതാക്കളുടെ പ്രകടനങ്ങള്‍ എന്നിവയ്‌ക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ഉയരുന്നത്. ഇവ കൂടാതെ വിഷയം രാഷ്ട്രീയമായും ശക്തിപ്രാപിക്കുകയാണ്.

ആദിപുരുഷ് ഡയലോഗ് വിവാദം; കാഠ്മണ്ഡുവില്‍ ഇന്ത്യന്‍ സിനിമകളുടെ റിലീസ് നിരോധിച്ചു
'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍

അതേസമയം, മികച്ച ബിസിനസ്സ് നടത്തുന്ന ചിത്രം ആദ്യ വാരാന്ത്യത്തില്‍ തന്നെ ഇന്ത്യയില്‍ നിന്ന് മാത്രമായി 100 കോടിയിലധികം നേടുമെന്നാണ് അണിയറപ്രവര്‍ത്തര്‍ പ്രതീക്ഷിക്കുന്നത്. ആഗോളതലത്തില്‍ 200 കോടിയിലധികം രൂപയാണ് ഇപ്പോള്‍ ചിത്രം നേടിയത്. ചിത്രത്തില്‍ രാമന്‍ എന്ന കഥാപാത്രത്തെ പ്രഭാസ് അവതരിപ്പിക്കുമ്പോള്‍, രാവണനായി സെയ്ഫ് അലി ഖാനും സീതയായി കൃതിയുമാണ് വേഷമിട്ടത്. 500 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്.

logo
The Fourth
www.thefourthnews.in