'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ്  സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍

'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ് സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍

മതപരമായ കഥാപാത്രങ്ങളെ കൃത്യമല്ലാത്തതും അനുചിതവുമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് സിനിമ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് വാദം

പ്രഭാസ് നായകനായി എത്തിയ ബിഗ് ബജറ്റ് ചിത്രം ആദിപുരുഷിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി ഹിന്ദുസേന. ചിത്രം രാമായണത്തെ പരിഹസിക്കുന്നതും ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതു മാണെന്നാണ് ഹര്‍ജിയിലെ ആരോപണം. ഹിന്ദുസേനയുടെ ദേശീയ അധ്യക്ഷന്‍ വിഷ്ണു ഗുപ്തയാണ് ആദിപുരുഷിനെതിരെ പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

സിനിമയിലെ കഥാപാത്രങ്ങളുടെ ചിത്രീകരണത്തെക്കുറിച്ചും ഹർജി വിമർശിക്കുന്നു. വാല്‍മീകി മഹര്‍ഷിയുടെയും തുളസീദാസിന്റെയും കൃതികളിലെ വിവരണങ്ങള്‍ക്ക് വിരുദ്ധമായി മതപരമായ കഥാപാത്രങ്ങളെ കൃത്യമല്ലാത്തതും അനുചിതവുമായ രീതിയില്‍ അവതരിപ്പിച്ചുകൊണ്ട് സിനിമ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് വാദം.

'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ്  സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍
എല്ലാ തിയേറ്ററുകളിലും ഒരു സീറ്റ് ഹനുമാന് വേണ്ടി നീക്കിവെക്കും; പ്രഖ്യാപനവുമായി ആദിപുരുഷ് ടീം

ചിത്രത്തില്‍ രാവണനെ അവതരിപ്പിച്ചിരിക്കുന്നത് സെയ്ഫ് അലി ഖാന്‍ ആണ്. രാവണന്‍, ഹനുമാന്‍ തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രീകരണം ഹിന്ദു സംസ്‌കാരത്തില്‍ നിന്നും പൂര്‍ണമായും വേറിട്ടതാണെന്നും ഹർജിയില്‍ പറയുന്നു.

സിനിമയിൽ രാവണന്റെ താടിയുള്ള രൂപത്തിനെതിരെ ഹർജിയിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഹിന്ദു ബ്രാഹ്‌മണനായ രാവണന് ചിത്രത്തില്‍ ഭീകരമായ മുഖം നല്‍കിയത് ഹിന്ദു നാഗരികതയെയും ഹിന്ദു മതത്തിലെ വ്യക്തിത്വങ്ങളെയും വിഗ്രഹങ്ങളെയും ആദര്‍ശങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹിന്ദു മതത്തിലെ കഥാപാത്രങ്ങളുടെ തെറ്റായ ചിത്രീകരണം രാജ്യത്തുടനീളം വിമര്‍ശനവും നീരസവും നേടിയിട്ടുണ്ടെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നുണ്ട്.

'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ്  സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍
'സീതയോട് നീതി പുലർത്തുകയെന്നത് വെല്ലുവിളി; ആദിപുരുഷിലെ കഥാപാത്രത്തെ കുറിച്ച് കൃതി സനോൺ

ഇതുകൂടാതെ, ഹിന്ദു ദൈവങ്ങളായ രാമന്‍, രാവണന്‍, സീത, ഹനുമാന്‍ എന്നിവരുമായി ബന്ധപ്പെട്ട സിനിമയിലെ ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യാനോ തിരുത്താനോ അണിയറപ്രവർത്തകർക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പൊതു താത്പര്യ ഹര്‍ജിയില്‍ സംവിധായകന്‍, നിര്‍മാതാക്കള്‍, ഔദ്യോഗിക കക്ഷികള്‍ എന്നിവരെ പ്രതിചേര്‍ത്തിട്ടുണ്ട്.

'രാമായണത്തെയും ശ്രീരാമനെയും പരിഹസിക്കുന്നു'; ആദിപുരുഷ്  സിനിമയ്ക്കെതിരെ ഹിന്ദു സേന കോടതിയില്‍
'ഹൃദയം തകര്‍ക്കുന്നു' - ആദിപുരുഷ് ടീസറിനെതിരായ വിമര്‍ശനങ്ങളോടും ട്രോളുകളോടും പ്രതികരിച്ച് സംവിധായകന്‍ ഓം റൗട്ട്

രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് 500 കോടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ റിലീസിനെത്തിയ ചിത്രത്തിന് തീയേറ്ററിൽ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

logo
The Fourth
www.thefourthnews.in