റഹ്‌മാന്‍ നടപ്പുരീതികള്‍ തെറ്റിച്ച സംഗീതസംവിധായകന്‍, അത് ഗാനരചയിതാക്കളെ ചൊടിപ്പിച്ചു: രാജീവ് മേനോന്‍

റഹ്‌മാന്‍ നടപ്പുരീതികള്‍ തെറ്റിച്ച സംഗീതസംവിധായകന്‍, അത് ഗാനരചയിതാക്കളെ ചൊടിപ്പിച്ചു: രാജീവ് മേനോന്‍

വാണിജ്യ സിനിമകളിലെ പാട്ടുകളുടെ രീതി മാറ്റിയത് റഹ്‌മാനാണെന്ന് ഒ2ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാജീവ് മേനോന്‍

സിനിമാ സംഗീത മേഖലയില്‍ നടപ്പുരീതികള്‍ തെറ്റിച്ച സംഗീത സംവിധായകനാണ് എ ആര്‍ റഹ്‌മാനെന്ന് ഛായാഗ്രഹകനും സംവിധായകനുമായ രാജീവ് മേനോന്‍. വാണിജ്യ സിനിമകളിലെ പാട്ടുകളുടെ രീതി മാറ്റിയ സംഗീതജ്ഞനാണ് റഹ്‌മാന്‍. സിനിമയ്ക്ക് പാട്ടൊരുക്കുന്ന പതിവ് പ്രവണതകള്‍ മറികടക്കാന്‍ ശ്രമിച്ച എ ആര്‍ റഹ്‌മാന്റെ രീതികള്‍ പ്രശസ്ത ഗാനരചയിതാക്കളെപ്പോലും ചൊടിപ്പിച്ചിരുന്നതായും രാജീവ് മേനോന്‍ വെളിപ്പെടുത്തുന്നു. ഒ2ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് മേനോന്റെ പ്രതികരണം.

റഹ്‌മാന്‍ നടപ്പുരീതികള്‍ തെറ്റിച്ച സംഗീതസംവിധായകന്‍, അത് ഗാനരചയിതാക്കളെ ചൊടിപ്പിച്ചു: രാജീവ് മേനോന്‍
നജീബിന്റെ വസ്ത്രങ്ങൾക്കായി നടത്തിയ യാത്രയിൽ ഞാൻ മാത്രമായിരുന്നില്ല|സ്റ്റെഫി സേവ്യര്‍ - അഭിമുഖം

''ഒരു ഹോട്ടലില്‍ ഗാനരചയിതാവും സംഗീതസംവിധായകനും ഇരിക്കുന്നു, ദിവസത്തിന്റെ പകുതിയോടെ ഗാനങ്ങള്‍ പൂര്‍ത്തിയാകുന്നു, ഇതായിരുന്നു സിനിമ പാട്ടൊരുക്കുന്നതിന്റെ പതിവ് രീതി. ഒരു പാട്ട് എത്ര വേഗം ലഭിക്കുന്നോ പിന്നാലെ അവര്‍ അടുത്തതിലേക്ക് കടക്കും. ഒരു സെഷനില്‍ തന്നെ അവര്‍ ആറ് ട്യൂണെങ്കിലും രൂപപ്പെടുത്തും. ഈ പാട്ടുകള്‍ ചിലപ്പോള്‍ യഥാര്‍ഥ കഥാ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായിരിക്കാം,'' രാജീവ് മേനോന്‍ പറയുന്നു.

എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായിരുന്നു എആര്‍ റഹ്‌മാന്‍ സംഗീതസംവിധാനത്തെ സമീപിച്ച രീതി. ഗാനരചയിതാവുമായി ചേര്‍ന്നുള്ള സംവിധാനം നിര്‍ത്തുകയാണ് റഹ്‌മാന്‍ ആദ്യം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ''ഞാന്‍ ട്യൂണുണ്ടാക്കും, അത് നിങ്ങള്‍ക്ക് നല്‍കും, എന്നിട്ട് വരികള്‍ തയ്യാറാക്കാം, നമുക്കത് തിരുത്തിയെടുക്കാം,'' എന്ന് എ ആര്‍ റഹ്‌മാന്‍ പറഞ്ഞതായി രാജീവ് മേനോന്‍ പറയുന്നു.

റഹ്‌മാന്‍ നടപ്പുരീതികള്‍ തെറ്റിച്ച സംഗീതസംവിധായകന്‍, അത് ഗാനരചയിതാക്കളെ ചൊടിപ്പിച്ചു: രാജീവ് മേനോന്‍
ആടുജീവിതത്തിന് ഓസ്‌കര്‍ കിട്ടണമെന്നാണ് ആഗ്രഹം: പൃഥ്വിരാജ്

ഈ രീതി ഗാനരചയിതാക്കളെ പ്രകോപിപ്പിച്ചു. എന്നാല്‍ ഇത്തരത്തില്‍ സമ്മര്‍ദത്തിന് കീഴില്‍ ജോലി ചെയ്യാന്‍ റഹ്‌മാന് ഇഷ്ടമല്ലായിരുന്നുവെന്നും രാജീവ് പറയുന്നു. രസകരമായ എന്തെങ്കിലും തോന്നുകയാണെങ്കില്‍ അത് പറയണമെന്ന് റഹ്‌മാന്‍ ആവശ്യപ്പെടും. അത്തരത്തില്‍ ഒരു നിര്‍ദേശം വെക്കുകയാണെങ്കില്‍ അദ്ദേഹം അത് എഡിറ്റ് ചെയ്യുകയും ട്യൂണുണ്ടാക്കി അത് ഗാനരചയിതാവിന് നല്‍കുകയും ചെയ്യുമെന്ന് രാജീവ് കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് തന്നെ പലപ്പോഴും ട്യൂണിന്റെ കാസറ്റിന് വേണ്ടി കാത്തിരിക്കേണ്ടി വന്നത് ‍ ഗാനരചയിതാക്കളെ ചൊടിപ്പിരുന്നെന്നും രാജീവ് പറയുന്നു. താൻ ചെയ്യുന്ന ജോലിയില്‍ മറ്റൊരാള്‍ അനാവശ്യമായി ഇടപെടുന്നത് റഹ്മാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ സിനിമകളേക്കാള്‍ കൂടുതല്‍ കാലം റഹ്‌മാന്റെ ഗാനങ്ങള്‍ നിലനില്‍ക്കുന്നുവെന്നും രാജീവ് ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഗീതത്തെ സിനിമയിലെ ഒരു ഫങ്ഷണല്‍ ടൂളായി കാണുന്നതിന് പകരം സംഗീതം സൃഷ്ടിക്കുന്ന രീതിക്ക് വലിയ പ്രാധാന്യം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും രാജീവ് മേനോന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ബ്ലെസി-പ്രിഥ്വിരാജ് ചിത്രം ആടുജീവിതം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് രാജീവ് മേനോന്റെ പ്രതികരണം. എ ആർ റഹ്മാൻ സംഗീതം നൽകിയ അടുജീവിതത്തിലെ പെരിയോനെ എന്ന ഗാനം ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചു കഴിഞ്ഞു.

logo
The Fourth
www.thefourthnews.in