ഡി50; ക്യാമറയ്ക്ക് മുന്നിലും പിന്നിലും ധനുഷ്

ഡി50; ക്യാമറയ്ക്ക് മുന്നിലും പിന്നിലും ധനുഷ്

പാ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രം

കരിയറിലെ അൻപതാം ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ധനുഷ്. ക്യാപ്റ്റൻ മില്ലറിന് ശേഷമെത്തുന്ന ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായി നിർമാതാക്കളായ സൺ പിക്ചേഴ്സ് അറിയിച്ചു. ഇതുവരെ പേരിടാത്ത ചിത്രം ഡി50 എന്നാണ് വിളിക്കുന്നത്.

ഡി50; ക്യാമറയ്ക്ക് മുന്നിലും പിന്നിലും ധനുഷ്
രാഞ്ജനയുടെ തുടർഭാഗവുമായി തേരെ ഇഷ്ക് മേം; ധനുഷ് വീണ്ടും ബോളിവുഡിലേക്ക്

കല്ലുകൾക്ക് മുകളിൽ ഒരു കൈയിൽ കത്തിയുമായി ഷർട്ടില്ലാതെ നിൽക്കുന്ന കഥാപാത്രത്തെ പോസ്റ്ററിൽ കാണാം. . മുന്നിലെ വെളുത്ത പശ്ചാത്തലത്തിൽ രക്തം തെറിക്കുന്നതും കാണാം. ചിത്രത്തിൽ താരം മൊട്ട ലുക്കിലായിരിക്കും പ്രത്യക്ഷപ്പെടുക.

കഴിഞ്ഞ ദിവസം ധനുഷ് മൊട്ടയടിച്ച് പുതിയ ലുക്കിൽ വന്നത് സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചായായിരുന്നു. ഈ ആഴ്ച ആദ്യം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ വച്ചാണ് താരം മൊട്ടയടിച്ചത്.

ഡി50; ക്യാമറയ്ക്ക് മുന്നിലും പിന്നിലും ധനുഷ്
ധനുഷ് ചിത്രത്തിൽ കാളിദാസും വിഷ്ണുവിശാലും ;രായന്റെ ചിത്രീകരണം ഏപ്രിലിൽ

പാ പാണ്ടിക്ക് ശേഷം ധനുഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡി50. ഇസിആറിലെ സ്റ്റുഡിയോയിലാണ് ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിനായി സ്റ്റുഡിയോയിൽ 500 ലധികം വീടുകൾ നിർമ്മിച്ചിട്ടുണ്ട്. ആരാധകർക്കും പ്രേക്ഷകർക്കുമായി ചിത്രത്തിന്റെ ഒരു ഗ്ലിംപ്സ് വീഡിയോ ഉടൻ പുറത്തുവിടും. 90 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കാനാണ് പദ്ധതി.

ദുഷാര വിജയനാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ, ധനുഷിന്റെ സഹോദരന്മാരായി എസ് ജെ സൂര്യയും സന്ദീപ് കിഷനും എത്തും. അപർണ ബാലമുരളിയും പ്രധാനവേഷത്തിലെത്തും. ധനുഷിന്റെ വന്‍ ഹിറ്റായ ചിത്രം പുതുപേട്ടയുടെ രണ്ടാംഭാഗം ആയിരിക്കും ഡി50 എന്നും അഭ്യൂഹമുണ്ട്. വട ചെന്നൈയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രതികാരത്തിന്റെ കഥപറയുന്ന ചിത്രത്തിൽ കാളിദാസ് ജയറാമും ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ധനുഷ് നിലവിൽ അഭിനയിക്കുന്ന ക്യാപ്റ്റന്‍ മില്ലര്‍ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ധനുഷ് ഇരട്ടറോളില്‍ ആയിരിക്കും എന്നും റിപ്പോര്‍ട്ടുണ്ട്. സത്യജ്യോതി ഫിലിംസ് ആണ് നിര്‍മ്മാണം.

logo
The Fourth
www.thefourthnews.in