ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിക്കുന്നു; 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാം ​ഗാനത്തിനൊപ്പമെന്ന് ​​ഗൗതം വാസുദേവ് മേനോൻ

ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിക്കുന്നു; 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാം ​ഗാനത്തിനൊപ്പമെന്ന് ​​ഗൗതം വാസുദേവ് മേനോൻ

'ഹിസ് നെയിം ഈസ് ജോൺ' എന്ന ടൈറ്റിലിലാണ് രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങുന്നത്

ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന വിക്രം ചിത്രം ധ്രുവനച്ചത്തിരത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് സംവിധായകൻ ​​ഗൗതം വാസുദേവ് മേനോൻ. ജൂലൈ 19 ന് എത്തുന്ന രണ്ടാമത്തെ ഗാനത്തിനൊപ്പമാണ് റിലീസ് തീയതി പ്രഖ്യാപിക്കുക.

ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിക്കുന്നു; 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാം ​ഗാനത്തിനൊപ്പമെന്ന് ​​ഗൗതം വാസുദേവ് മേനോൻ
'ജയിലർമാർ' തമ്മില്‍ കലഹിക്കുമോ? രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം തള്ളി സൺപിക്ച്ചേഴ്സ്

'ഹിസ് നെയിം ഈസ് ജോൺ' എന്ന ടൈറ്റിലിലാണ് രണ്ടാമത്തെ ​ഗാനം പുറത്തിറങ്ങുന്നത്. ​ഗാനത്തിന്റെ പ്രൊമോ വീഡിയോ സോണി മ്യൂസിക്ക് സൗത്ത് ഇന്ന് പുറത്തുവിട്ടു. ഹാരിസ് ജയരാജാണ് ചിത്രത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 19ന് ​ഗാനം റിലീസാകുന്നതോടെ നീണ്ട നാളത്തെ കാത്തിരിപ്പ് അവസാനിക്കുമെന്ന ആശ്വാസത്തിലാണ് ആരാധകർ.

ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിക്കുന്നു; 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാം ​ഗാനത്തിനൊപ്പമെന്ന് ​​ഗൗതം വാസുദേവ് മേനോൻ
പ്രതിഫലത്തിൽ എ ആർ റഹ്മാനെ മറികടന്ന് അനിരുദ്ധ്; ജവാൻ സിനിമയ്ക്ക് വാങ്ങിയത് റെക്കോർഡ് തുക

2016ൽ ചിത്രീകരണം ആരംഭിച്ച സിനിമയാണ് ധ്രുവനച്ചത്തിരം. ചിത്രത്തിന്റെ ടീസർ 2017ൽ പുറത്തുവന്നിരുന്നു. എന്നാൽ പല കാരണങ്ങളാൽ റിലീസ് നീണ്ടുപോയി. കാരണം തിരക്കി ആരാധകർ എത്തിയെങ്കിലും അണിയറ പ്രവർത്തകരുടെ ഭാഗത്തുനിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല. ഈ ചിത്രത്തിന്റെ പേരിൽ ഗൗതം വാസുദേവ് മേനോനെതിരെ നിരവധി ട്രോളുകളുമുണ്ടായി. തുടർന്ന് 2022ൽ ചിത്രം റിലീസാകുമെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സംവിധായകൻ അറിയിച്ചിരുന്നു. എന്നാൽ ഡബ്ബിങ്ങും മറ്റും പൂർത്തിയായ ശേഷവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ വീണ്ടും വൈകുകയായിരുന്നു.

ഒടുവിൽ റിലീസ് തീയതി പ്രഖ്യാപിക്കുന്നു; 'ധ്രുവനച്ചത്തിര'ത്തിലെ രണ്ടാം ​ഗാനത്തിനൊപ്പമെന്ന് ​​ഗൗതം വാസുദേവ് മേനോൻ
'പഠാന്‍ ശരിക്കും എത്രകോടി നേടി'; ഷാരൂഖ് ആരാധകരെ പ്രകോപിപ്പിച്ച് കജോളിന്റെ ചോദ്യം

സ്‌പൈ ത്രില്ലർ വിഭാഗത്തിലുള്ള ചിത്രത്തിൽ ജോൺ എന്ന സീക്രട്ട് ഏജന്റായാണ് വിക്രം എത്തുന്നത്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലായിരുന്നു ആദ്യം ചിത്രമെങ്കിലും നിലവിൽ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവിസാണ് ചിത്രം പുറത്തെത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in