കളിയാട്ടത്തിന് ശേഷം പെരുങ്കളിയാട്ടം; ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുന്നു

കളിയാട്ടത്തിന് ശേഷം പെരുങ്കളിയാട്ടം; ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുന്നു

ഒരു പെരുങ്കളിയാട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

26 വർഷത്തിന് ശേഷം സംവിധായകൻ ജയരാജിന്റെ ചിത്രത്തിൽ വീണ്ടും സുരേഷ് ഗോപി അഭിനയിക്കുന്നു . 'ഒരു പെരുങ്കളിയാട്ടം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. തെയ്യങ്ങൾ തന്നെയാണ് പുതിയ സിനിമയുടേയും പശ്ചാത്തലം .

എന്നാൽ ഈ ചിത്രത്തിന് കളിയാട്ടവുമായി ഒരു ബന്ധവുമില്ലെന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി. രണ്ട് പേര്‍ക്കും വീണ്ടും ഒന്നിക്കാനായുള്ള തിരക്കഥയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ചിത്രം മലയാള സിനിമയിലെ നാഴികക്കല്ലായി മാറുമെന്നും ജയരാജ് പറഞ്ഞു. ചിത്രത്തിൽ പെരുവണ്ണാൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുക

ഷൈന്‍ ടോം ചാക്കോ, അനശ്വര രാജൻ, കെജിഎഫ് ചാപ്റ്റര്‍ 2 ഫെയിം ബി എസ് അവിനാശ് എന്നിവരും പ്രധാന ചിത്രത്തില്‍ വേഷങ്ങളിലെത്തുന്നുണ്ട്. സരിഗമയാണ് ചിത്രത്തിന്റെ നിർമാണം

കളിയാട്ടത്തിന് ശേഷം പെരുങ്കളിയാട്ടം; ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുന്നു
നിർമ്മാണ രംഗത്ത് ചുവടുറപ്പിക്കാൻ ഹോംബാലെ; റിയലിസ്റ്റിക് സിനിമ തേടി സരിഗമ

1997 ൽ ജയരാജും സുരേഷ് ഗോപിയും ഒരുമിച്ച കളിയാട്ടം ഷേക്സ്പിയറിൻറെ ഒഥല്ലോയെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ ചിത്രമായിരുന്നു. മഞ്ജു വാര്യരും നരേന്ദ്രപ്രസാദും ലാലും പ്രധാന വേഷത്തിലെത്തിയ ചിത്രം ജയരാജിനും സുരേഷ് ഗോപിക്കും ദേശീയ അവാർഡ് നേടി കൊടുത്തിരുന്നു

കളിയാട്ടത്തിന് ശേഷം പെരുങ്കളിയാട്ടം; ജയരാജും സുരേഷ് ഗോപിയും വീണ്ടും ഒരുമിക്കുന്നു
ചോള സാമ്രാജ്യത്തിൽ പിന്നീട് എന്ത് സംഭവിച്ചു; കാത്തിരിപ്പിന് വിരാമം, പൊന്നിയിൻ സെൽവൻ 2 ട്രെയിലർ എത്തി
logo
The Fourth
www.thefourthnews.in