ഡോ. ബിജു - ടൊവിനോ ചിത്രം 'അദൃശ്യജാലകങ്ങൾ' എസ്‌തോണിയ ടാലിൻ ബ്ലാക്ക് നൈറ്റ്‌സ്  ഫിലിം ഫെസ്റ്റിവലിൽ; ട്രെയ്‌ലർ പുറത്ത്

ഡോ. ബിജു - ടൊവിനോ ചിത്രം 'അദൃശ്യജാലകങ്ങൾ' എസ്‌തോണിയ ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഫിലിം ഫെസ്റ്റിവലിൽ; ട്രെയ്‌ലർ പുറത്ത്

ഡോ. ബിജു രചനയും സംവിധാനവും ചെയ്യുന്ന 'അദൃശ്യ ജാലകങ്ങൾ' എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും ടൊവിനോ തോമസ് പൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ഡോ. ബിജു സംവിധാനം ചെയ്ത 'അദൃശ്യജാലകങ്ങൾ' എന്ന ചിത്രം എസ്‌തോണിയയിൽ നടക്കുന്ന 27-ാമത് ടാലിൻ ബ്ലാക്ക് നൈറ്റ്‌സ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (പിഒഎഫ്എഫ്) പ്രീമിയർ ചെയ്യും.

ആദ്യമായിട്ടാണ് ഒരു മലയാള ചിത്രം പിഒഎഫ്എഫിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഈ വർഷം മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യൻ ചിത്രവും അദൃശ്യജാലകമാണ്. യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ സർറിയലിസ്റ്റിക് ചിത്രമാണ് അദൃശ്യജാലകങ്ങൾ. ചിത്രത്തിലെ ടൊവിനോയുടെ മേക്ക്ഓവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡോ. ബിജു - ടൊവിനോ ചിത്രം 'അദൃശ്യജാലകങ്ങൾ' എസ്‌തോണിയ ടാലിൻ ബ്ലാക്ക് നൈറ്റ്‌സ്  ഫിലിം ഫെസ്റ്റിവലിൽ; ട്രെയ്‌ലർ പുറത്ത്
'തല തിരിഞ്ഞ കുടുംബത്തിന്റെ തല തിരിഞ്ഞ യാത്ര'; ഹിറ്റടിക്കാൻ വീണ്ടും ബേസിൽ, ഫാലിമിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ (എഫ്ഐഎപിഎഫ്) അംഗീകാരമുള്ള 15 എ ലിസ്റ്റ് ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നാണ് ടാലിൻ ഫിലിം ഫെസ്റ്റിവൽ. നവംബർ മൂന്ന് മുതൽ 17 വരെയാണ് മേള നടക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിലൂടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഇന്ദ്രൻസും നിമിഷ സജയനുമാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത് .

ഡോ. ബിജു രചനയും സംവിധാനവും ചെയ്യുന്ന 'അദൃശ്യജാലകങ്ങൾ' എല്ലനാർ ഫിലിംസും മൈത്രി മൂവി മേക്കേഴ്‌സും ടൊവിനോ തോമസ് പ്രൊഡക്ഷനും ചേർന്നാണ് നിർമിക്കുന്നത്.

മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവായ റിക്കി കെജ് ആണ് ചിത്രത്തിന്റെ സംഗീതം. അദൃശ്യജാലകങ്ങളുടെ കഥ ഒരു പ്രത്യേക സ്ഥലത്തെയോ ഭാഷയോ കേന്ദ്രീകരിച്ചിട്ടുള്ളതല്ല, ലോകമെങ്ങും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് ഡോ. ബിജു പറഞ്ഞു.

ജയശ്രീ ലക്ഷ്മിനാരായണനാണ് അസോസിയേറ്റ് പ്രൊഡ്യൂസർ, ക്രിസ് ജെറോം, അനിന്ധ്യ ദാസ് ഗുപ്ത എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്. ഫ്‌ലെവിൻ എസ് ശിവൻ ആണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ. അരവിന്ദ് രാജ് വി എസ്, അഞ്ജുമോൾ എം, മധുമിത ആർ, സിദ്ധാർത്ഥ് കെ പി എന്നിവരാണ് അസിസ്റ്റന്റ് ഡയറക്ടർമാർ. യെസ് സ്റ്റുഡിയോസും വിസ്ത ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സുമാണ് ചിത്രത്തിന്റെ വിഎഫ്എക്‌സും ഡിഐയും

ഡോ. ബിജു - ടൊവിനോ ചിത്രം 'അദൃശ്യജാലകങ്ങൾ' എസ്‌തോണിയ ടാലിൻ ബ്ലാക്ക് നൈറ്റ്‌സ്  ഫിലിം ഫെസ്റ്റിവലിൽ; ട്രെയ്‌ലർ പുറത്ത്
കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

സൗണ്ട് മിക്സിങ് പ്രമോദ് തോമസ്, സൗണ്ട് ഡിസൈൻ അജയൻ അടാട്ട് എന്നിവരാണ്. ഡേവിസ് മാനുവൽ ആണ് ചിത്രത്തിന്റെ എഡിറ്റിങും ചീഫ് അസോസിയേറ്റ് ഡയറക്ടറും, ഡിഒപി യദു രാധാകൃഷ്ണൻ, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് ദാസ്, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം അരവിന്ദ് കെ ആർ, സ്റ്റിൽസ് കൈകാര്യം ചെയ്യുന്നത് അനൂപ് ചാക്കോ, ലൈൻ പ്രൊഡ്യൂസർ എൽദോ സെൽവരാജ്, സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ സംഗീത ജനചന്ദ്രൻ എന്നിവരാണ് അണിയറപ്രവർത്തകർ.

logo
The Fourth
www.thefourthnews.in