ഒടിടിയിൽ ചരിത്രം
കുറിച്ച് ഫർസി; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസ്; മറികടന്നത് രുദ്രയെയും മിർസാപൂരിനെയും

ഒടിടിയിൽ ചരിത്രം കുറിച്ച് ഫർസി; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസ്; മറികടന്നത് രുദ്രയെയും മിർസാപൂരിനെയും

ഫെബ്രുവരി 10നാണ് വെബ് സീരീസ് ആമസോൺ പ്രൈമിലെത്തിയത്

ഒടിടിയിൽ ചരിത്രം കുറിച്ച് ഷാഹിദ് കപൂറും വിജയ് സേതുപതിയും ഒരുമിച്ചെത്തിയ വെബ് സീരീസ് ഫർസി . ഒടിടിയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസെന്ന നേട്ടമാണ് ഫർസി സ്വന്തമാക്കിയിരിക്കുന്നത്. ഈ വർഷമാദ്യം പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത ഫർസി, ഇതുവരെ 37 ദശലക്ഷം പ്രേക്ഷകരാണ് കണ്ടത്. കള്ളനോട്ട് സംഘത്തിന്റേയും അവര്‍ക്കെതിരായ അന്വേഷണത്തിന്റേയും സംഭവവികാസങ്ങളാണ് സീരിസിന്റെ പ്രമേയം.

ഒടിടിയിൽ ചരിത്രം
കുറിച്ച് ഫർസി; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസ്; മറികടന്നത് രുദ്രയെയും മിർസാപൂരിനെയും
വിജയത്തെക്കുറിച്ചുളള കാഴ്ചപ്പാട് മാറി; ജീവിതത്തിൽ ഉയർച്ച താഴ്ച്ചകൾ സ്വാഭാവികമെന്ന് ഷാഹിദ് കപൂർ

ഓർമാക്സ് മീഡിയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. അജയ് ദേവ്ഗണിന്റെ രുദ്രയാണ് തൊട്ടുപിന്നിലുളളത് . 35.2 ദശലക്ഷം ആൾക്കാരാണ് സീരീസ് കണ്ടത്. പങ്കജ് ത്രിപാഠിയുടെ മിർസാപൂർ സീസൺ 2 32.5 ദശലക്ഷം പേരും, ജീതേന്ദ്ര കുമാറിന്റെ പഞ്ചായത്ത് -സീസൺ (2) 29.6 ദശലക്ഷം പേരും പങ്കജ് ത്രിപാഠിയുടെ ക്രിമിനൽ ജസ്റ്റിസ് 29 ദശലക്ഷം പേരും ആണ് കണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ആഴ്‌ചയ്‌ക്കുള്ളിൽ, ഒരു ഷോയുടെ പൂർണ്ണമായ എപ്പിസോഡ് അല്ലെങ്കിൽ ഒരു സിനിമയുടെ 30 മിനിട്ടെങ്കിലും കണ്ട ആളുകളുടെ എണ്ണം കണക്കിലെടുത്താണ് ഓർമാക്സ് മീഡിയ പ്രേക്ഷകരുടെ എണ്ണം കണക്കാക്കുന്നത്.

ഒടിടിയിൽ ചരിത്രം
കുറിച്ച് ഫർസി; ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇന്ത്യൻ വെബ് സീരീസ്; മറികടന്നത് രുദ്രയെയും മിർസാപൂരിനെയും
രോമാഞ്ചം ഇനി ഒടിടിയിലും ; തീയതി പ്രഖ്യാപിച്ചു

ഫെബ്രുവരി 10ന് പ്രൈം വീഡിയോയിൽ സ്ട്രീം ചെയ്യാൻ തുടങ്ങിയ ഫർസിയിൽ റാഷി ഖന്ന, കേ കേ മേനോൻ, റെജീന കസാന്ദ്ര, സക്കീർ ഹുസൈൻ, ഭുവൻ അറോറ, അമോൽ പലേക്കർ, കുബ്ര സെയ്ത് എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. വിജയ് സേതുപതി ആദ്യമായി അഭിനയിച്ച വെബ് സീരിസ് കൂടിയാണ് ഫർസി. ആഗോളതലത്തിൽ ഏറ്റവും മികച്ച പ്രൈം വീഡിയോ ഷോയായി ഫർസി മാറിയെന്ന് കഴിഞ്ഞ മാസം തന്നെ ഷാഹിദ് അറിയിച്ചിരുന്നു

എല്ലാ സാധനങ്ങളുടെയും ഡ്യൂപ്ലിക്കേറ്റ് ഒരുക്കുന്നതിൽ വളരെ പ്രാഗൽഭ്യമുള്ള സണ്ണി എന്ന കഥാപാത്രമായാണ് ഷാഹിദ് കപൂർ എത്തുന്നത്. സണ്ണിക്ക് പിന്നാലെ അന്വേഷണം നടത്താനായി എത്തുന്ന ടാസ്ക് ഫോഴ്സ് ഓഫീസർ മൈക്കിൾ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി എത്തുന്നത്. ഫാമിലി മാൻ എന്ന ഹിറ്റിനുശേഷം രാജ് ആൻഡ് ഡികെ സംവിധാനം ചെയ്ത വെബ് സീരിസാണ് ഇത്. തമിഴിലെയും ഹിന്ദിയിലെയും പ്രധാന താരങ്ങൾ അണിനിരന്ന സീരീസിൽ ഹിന്ദിയിലും വിജയ് സേതുപതി തന്നെയാണ് ശബ്ദം കൊടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in