സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ

2024 ജനുവരി 12ന് ചിത്രം തീയേറ്ററുകളിലെത്തും

കാലിഫോർണിയയിലെ ഏറ്റവും വലിയ കോമിക് ഇവന്റായ സാൻ ഡിയാഗോ കോമിക്-കോൺ (എസ്ഡിസിസി) 2023ൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രഭാസിന്റെ പാൻ-ഇന്ത്യൻ ചിത്രം പ്രോജക്ട് കെ. ജൂലൈ 19ന് നടക്കുന്ന പ്രശസ്തമായ സാൻ ഡിയാഗോ കോമിക്-കോൺ ഇവന്റിൽ പ്രോജക്ട് കെ ഔദ്യോഗികമായി ലോഞ്ച് ചെയ്യുമെന്ന് നിർമാതാക്കളായ വൈജയന്തി മൂവീസ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

പ്രഭാസിന്റെ കാരിക്കേച്ചർ പോസ്റ്റർ പങ്കുവച്ചായിരുന്നു പ്രഖ്യാപനം. ചിത്രത്തിന്റെ പേര്, ട്രെയിലർ, റിലീസ് തീയതി എന്നിവ ചടങ്ങിൽ വച്ച് പ്രഖ്യാപിക്കും. ജൂലൈ 20ന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ നാഗ് അശ്വിനൊപ്പം കമൽഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുന്ന പാനലോടെയാണ് എസ്ഡിസിസി ആഘോഷം ആരംഭിക്കുന്നത്. ഒരു കൂട്ടം കോമിക്‌സ്, മൂവി, സയൻസ് ഫിക്ഷൻ ആരാധകർ ചേർന്നാണ് 1970ൽ ദക്ഷിണ കാലിഫോർണിയയില്‍ ആദ്യത്തെ കോമിക് ബുക്ക് കൺവെൻഷൻ ആരംഭിച്ചത്.

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ
വീണ്ടും അമിതാഭ് ബച്ചനൊപ്പം അഭിനയിക്കുന്നതിൽ സന്തോഷം; പ്രോജക്ട് കെ വിശേഷങ്ങളുമായി കമല്‍ഹാസന്‍

ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇതിഹാസങ്ങളുടെയും സൂപ്പർ ഹീറോകളുടെയും നാടാണ് ഇന്ത്യ. ആഗോള പ്രേക്ഷകർക്ക് മുൻപിൽ സിനിമയെ പരിചയപ്പെടുത്തുന്നതിനുള്ള ഏറ്റവും മികച്ച വേദിയാണ് കോമിക് കോൺ എന്നാണ് സംവിധായകൻ നാഗ് അശ്വിന്റെ പ്രതികരണം.

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ
പ്രോജക്ട് കെയിൽ ഉലകനായകനെത്തുന്നു; വീഡിയോ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഹിന്ദു പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു ഫ്യൂച്ചറിസ്റ്റിക് ചിത്രമാണ് പ്രോജക്ട് കെ എന്നാണ് റിപ്പോർട്ടുകൾ. സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ളതാണ് ചിത്രമെന്നാണ് പുറത്തുവന്ന പോസ്റ്ററുകളിൽ നിന്ന് വ്യക്തമാകുന്നത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. പ്രതിനായക വേഷത്തിലാണ് കമൽഹാസൻ എത്തുന്നത്. അമിതാഭ് ബച്ചനും ദിഷ പഠാനിയും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ചിത്രം രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യാനാണ് തീരുമാനം. ആദ്യ ഭാഗം 2024 ജനുവരി 12ന് തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ
ദീപികയും പ്രഭാസും ആദ്യമായി ഒരുമിക്കുന്നു; പ്രോജക്ട് കെ അടുത്തവർഷം തീയേറ്ററുകളിൽ

വൈജയന്തി മൂവീസിന്റെ അൻപതാം വർഷത്തോടനുബന്ധിച്ചാണ് 2020 ഫെബ്രുവരിയിൽ ചിത്രം പ്രഖ്യാപിച്ചത്. കോവിഡ് കാരണം ചിത്രത്തിൻ്റെ നിർമാണം ഒരു വർഷം വൈകിയിരുന്നു. ചിത്രീകരണത്തിനായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ആവശ്യമായതിനാൽ ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷനും നീണ്ടുപോയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളുടെ ലുക്ക് ഒന്നും തന്നെ ഇതുവരെയും നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല.

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ
ആത്മബന്ധമുള്ള സഹോദര തുല്യനായ പ്രതിഭയെ നഷ്ടമായി; ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തിൽ വേദനയോടെ മോഹൻലാൽ

കോവിഡിന് ശേഷം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ഒരുക്കിയ ഫ്യൂച്ചറിസ്റ്റിക് സെറ്റിൽ 2021 ജൂലൈയിലാണ് ചിത്രീകരണം ആരംഭിച്ചത്. 500 കോടി ബജറ്റിൽ നിർമ്മിച്ച പ്രോജക്ട് കെ ഇതുവരെ നിർമിച്ചതിൽ വച്ച് ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമകളിൽ ഒന്നാണ്. ഡാനി സാഞ്ചസ് ലോപ്പസിന്റെ ഛായാഗ്രഹണത്തിൽ മിക്കി ജെ മേയറാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

സാൻ ഡിയാഗോ കോമിക്-കോണിൽ അരങ്ങേറ്റം കുറിക്കുന്ന ആദ്യ സിനിമയായി പ്രോജക്ട് കെ
സൗഹൃദം, പക, അസൂയ; 'നല്ല നിലാവുളള രാത്രി'

സാവിത്രിയുടെ ജീവിതകഥ പറഞ്ഞ മഹാനടിക്ക് ശേഷമുള്ള നാഗ് അശ്വിൻ്റെ അടുത്ത ചിത്രമാണ് പ്രോജക്ട് കെ. ദീപിക പദുകോണിൻ്റെ ടോളിവുഡ് അരങ്ങേറ്റവും പ്രഭാസിനൊപ്പമുള്ള അവരുടെ ആദ്യ സിനിമയും കൂടിയാണിത്. ചിത്രത്തിന്റെ ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരുക്കേറ്റതും വലിയ വാര്‍ത്തയായിരുന്നു.

logo
The Fourth
www.thefourthnews.in