മാർക്വേസിന്റെ ഇതിഹാസം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഇനി നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ്

മാർക്വേസിന്റെ ഇതിഹാസം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഇനി നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ്

നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന സീരിസ് ഈ വർഷാവസാനം സ്ട്രീം ചെയ്യും

ലോകം മുഴുവനുള്ള വായനക്കാരുടെ ഇഷ്ടം പിടിച്ചുപറ്റിയ ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ ഇതിഹാസതുല്യ നോവൽ 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' വെബ് സീരിസാവുന്നു. നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന സീരിസ് ഈ വർഷാവസാനം സ്ട്രീം ചെയ്യും. സീരിസിന്റെ ടീസര്‍ നെറ്റ്ഫ്‌ളിക്‌സ് പുറത്തുവിട്ടു.

1967 ൽ പുറത്തിറങ്ങിയ നോവൽ മാജിക്കൽ റിയലിസത്തിന്റെ ഉദാഹരണമായാണ് കരുതപ്പെടുന്നത്. പുരാതന നഗരമായ മക്കോണ്ടോയുടെയും ബ്യൂണ്ടിയ കുടുംബത്തിന്റെയും കഥ പറയുന്ന നോവൽ അഞ്ച് കോടിയിലധികം കോപ്പികൾ വിറ്റഴിക്കുകയും 40 ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

മാർക്വേസിന്റെ ഇതിഹാസം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഇനി നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ്
'ഇളയരാജ എല്ലാവർക്കും മുകളിലല്ല'; പകർപ്പവകാശ കേസിൽ വിമർശനവുമായി മദ്രാസ് ഹെെക്കോടതി

മാർക്വേസിന്റെ കുടുംബത്തിന്റെ അനുവാദത്തോടെ ഒരുക്കിയ സീരിസ് കൊളംബിയ പശ്ചാത്തലമാക്കി സ്പാനിഷ് ഭാഷയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 2019 ൽ സീരിസിന്റെ പ്രഖ്യാപനം നടന്നിരുന്നു. മാർക്വേസ് നോബേൽ നേടിയതിന്റെ നാല്പതാം വർഷമായ 2022 ൽ സീരിസിന്റെ ആദ്യ ടീസർ പുറത്തുവന്നിരുന്നു. 1982-ലായിരുന്നു മാർക്വേസിന് സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്.

ജോസ് റിവേര, നതാലിയ സാന്റ, കാമില ബ്രൂഗസ്, മരിയ കാമില ഏരിയാസ്, ആൽബട്രോസ് ഗോൺസാലസ് എന്നിവരാണ് സീരിസ് എഴുതുന്നത്. അലക്സ് ഗാർസിയ ലോപ്പസും ലോറ മോറയും ചേർന്ന് സംവിധാനം ചെയ്യുന്ന സീരിസിന് 16 എപ്പിസോഡുകളാണുള്ളത്. കൊളംബിയൻ നിർമാണക്കമ്പനിയായ ഡൈനാമോയാണ് സീരിസ് നിർമിക്കുന്നത്.

മാർക്വേസിന്റെ ഇതിഹാസം 'ഏകാന്തതയുടെ നൂറുവർഷങ്ങൾ' ഇനി നെറ്റ്ഫ്‌ളിക്‌സ് വെബ് സീരിസ്
14 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും പൃഥ്വിയും വീണ്ടുമൊന്നിക്കുന്നു; ഇത്തവണ നായകനും വില്ലനും?

കൊളംബിയ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള അഭിനേതാക്കളാണ് സീരിസിൽ കഥാപാത്രങ്ങളാകുന്നത്. ക്ലോഡിയോ കാറ്റാനോ (കേണൽ ഔറേലിയാനോ ബ്യൂണ്ടിയ), ജെറോനിമോ ബറോൺ (യുവനായ ഔറേലിയാനോ ബ്യൂണ്ടിയ), മാർക്കോ ഗോൺസാലസ് (ജോസ് ആർക്കാഡിയോ ബ്യൂണ്ടിയ), ലിയോനാർഡോ സോട്ടോ (ജോസ് അർക്കാഡിയോ), സുസാന മൊലാറൽസ് (സുസാന മൊല്ലെസ്), ബെസെറ (പെട്രോനില), കാർലോസ് സുവാരസ് (ഔറേലിയാനോ ഇഗ്വാറൻ), മൊറേനോ ബോർജ (മെൽക്വിയേഡ്‌സ്), സാന്റിയാഗോ വാസ്‌ക്വസ് (കൗമാരക്കാരനായ ഔറേലിയാനോ ബ്യൂണ്ടിയ) എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

logo
The Fourth
www.thefourthnews.in