വിജയം ആവർത്തിക്കാൻ മിഥുൻ മാനുവലും സംഘവും, അജുവിന്റെ കിടിലൻ പെർഫോമൻസ്; ഫീനിക്‌സ് പ്രീമിയറിന് മികച്ച പ്രതികരണം

വിജയം ആവർത്തിക്കാൻ മിഥുൻ മാനുവലും സംഘവും, അജുവിന്റെ കിടിലൻ പെർഫോമൻസ്; ഫീനിക്‌സ് പ്രീമിയറിന് മികച്ച പ്രതികരണം

നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്‌സിന് കൊച്ചിയിലാണ് പ്രീമിയർ ഷോ സംഘടിപ്പിച്ചത്

റിലീസിന് മുന്നോടിയായി നടത്തിയ പ്രീമിയർ ഷോയ്ക്ക് പിന്നാലെ ഹൊറർ ത്രില്ലർ ചിത്രം ഫീനിക്‌സിന് മികച്ച പ്രതികരണം. അജു വർഗീസ്, ചന്ദുനാഥ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു ഭരതൻ സംവിധാനം ചെയ്ത ഫീനിക്‌സിന് കൊച്ചിയിലാണ് പ്രീമിയർ ഷോ സംഘടിപ്പിച്ചത്. നവംബർ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഗരുഡന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ ചിത്രം മികച്ച ഹൊറർ ത്രില്ലറാണെന്നാണ് പ്രീമയറിന് പിന്നാലെ വന്ന അഭിപ്രായങ്ങൾ. സിനിമ രംഗത്തെ പ്രമുഖർക്ക് പുറമെ വിവിധ സിനിമ ഗ്രൂപ്പുകളിലെ സിനിമ പ്രേമികളും പ്രീമിയർ ഷോയിൽ പങ്കെടുത്തിരുന്നു.

വിജയം ആവർത്തിക്കാൻ മിഥുൻ മാനുവലും സംഘവും, അജുവിന്റെ കിടിലൻ പെർഫോമൻസ്; ഫീനിക്‌സ് പ്രീമിയറിന് മികച്ച പ്രതികരണം
മുരുഗദോസ് - ശിവകാര്‍ത്തികേയന്‍ ചിത്രത്തിൽ മോഹൻലാൽ, വിദ്യുത് ജംവാൾ? ആകാംക്ഷയോടെ ആരാധകർ

മികച്ച തിരക്കഥയ്‌ക്കൊപ്പം മികച്ച മേക്കിങും സാം സി എസിന്റെ മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന് കൂടുതൽ മിഴിവേകുന്നുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. അജുവർഗീസിനും ചന്ദുനാഥിനുമൊപ്പം അനൂപ് മേനോൻ ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ , അബ്രാം രതീഷ്, ആവണി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിജയം ആവർത്തിക്കാൻ മിഥുൻ മാനുവലും സംഘവും, അജുവിന്റെ കിടിലൻ പെർഫോമൻസ്; ഫീനിക്‌സ് പ്രീമിയറിന് മികച്ച പ്രതികരണം
407-ാം നമ്പര്‍ ഹോട്ടൽ മുറിയില്‍നിന്ന് മരണമെന്ന ക്ലൈമാക്സിലേക്ക്; ജയനെന്നും മരിക്കാത്ത ഓർമ

നേരത്തെ ചിത്രത്തിന്റെ ട്രെയ്‌ലറും ടീസറും പോസ്റ്ററുകളും ഏറെ ശ്രദ്ധേയമായിരുന്നു. മിഥുൻ മാനുവലിന്റെ അസോസിയേറ്റ് ആയിരുന്ന വിഷ്ണു ഭരതൻ തന്നെയാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്.

'21 ഗ്രാംസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ ആണ് ചിത്രം നിർമ്മിക്കുന്നത്

ഛായാഗ്രഹണം ആൽബി, എഡിറ്റിംഗ് നിധീഷ് കെ.ടി.ആർ, ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം സാം സി.എസ്, സ്റ്റോറി ഐഡിയ ബിഗിൽ ബാലകൃഷ്ണൻ.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിനോജ് ഓടാണ്ടിയിൽ, പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറകാട്ടിരി, മേക്കപ്പ് റോണെക്‌സ് സേവ്യർ, കോസ്റ്റ്യൂം ഡിനോ ഡേവിസ്, ചീഫ് അസോസിയേറ്റ് രാഹുൽ ആർ ശർമ്മ, പിആർഒ വാഴൂർ ജോസ്, സ്റ്റിൽസ് റിച്ചാർഡ് ആന്റണി, മാർക്കറ്റിങ് ഒബ്‌സ്‌ക്യുറ, പരസ്യകല യെല്ലോടൂത്ത് എന്നിവരാണ്.

logo
The Fourth
www.thefourthnews.in