ഗുരുവായൂരമ്പലനടയിൽ നിന്ന് തുടങ്ങി പൃഥ്വിയും ബേസിലും

ഗുരുവായൂരമ്പലനടയിൽ നിന്ന് തുടങ്ങി പൃഥ്വിയും ബേസിലും

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ

വിപിൻ ദാസ് ചിത്രം 'ഗുരുവായൂരമ്പലനടയിൽ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി. ​ഗുരുവായൂർ ക്ഷേത്ര നടയിൽ രാവിലെയാണ് ചിത്രീകരണം ആരംഭിച്ചത്. ഇന്സ്റ്റഗ്രാമിലൂടെ വിപിൻ തന്നെയാണ് വിവരം പങ്കുവച്ചത്. "ഗുരുവായൂരമ്പലനടയിൽ നിന്ന് തന്നെ തുടങ്ങി" എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

ഗുരുവായൂരമ്പലനടയിൽ നിന്ന് തുടങ്ങി പൃഥ്വിയും ബേസിലും
യോഗി ബാബു മലയാളത്തിലേക്ക്; ആദ്യ ചിത്രം പൃഥ്വിരാജിനൊപ്പം

ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. പുതുവത്സര ദിനത്തിലാണ് ചിത്രം പ്രഖ്യാപിച്ചത്. ബേസിൽ ജോസഫ് നായകനാകുന്ന ചിത്രത്തിൽ പൃഥ്വിരാജാണ് വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് ചിത്രം.

ഗുരുവായൂരമ്പലനടയിൽ നിന്ന് തുടങ്ങി പൃഥ്വിയും ബേസിലും
'അവർ ഒന്നിക്കുന്ന അമ്പലനടയിൽ' വില്ലൻ പൃഥ്വിരാജ് ; സസ്പെൻസ് പൊളിച്ച് നടൻ ബൈജു

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി - എന്റർടെയ്നർ വിഭാഗത്തിലുള്ളതാണ് ചിത്രം.

logo
The Fourth
www.thefourthnews.in