കമൽഹാസൻ മണിരത്നം ചിത്രം 'തഗ് ലൈഫിൽ' ജോജു ജോർജും

കമൽഹാസൻ മണിരത്നം ചിത്രം 'തഗ് ലൈഫിൽ' ജോജു ജോർജും

മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്

സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ തഗ് ലൈഫ്. ഓരോ അപ്ഡേറ്റും പ്രേക്ഷകർക്കിടയിൽ തരംഗമാകുന്ന മണിരത്‌നം - കമൽ ഹാസൻ ചിത്രം തഗ് ലൈഫിന്റെ പുതിയ അപ്ഡേറ്റ് മലയാളികൾക്ക് സന്തോഷം നൽകുന്ന ഒന്നാണ്. മലയാളത്തിൽ നിന്ന് ദുൽഖർ സൽമാൻ ചിത്രത്തിലുള്ള കാര്യം ഔദ്യോഗികമായി നിർമാതാക്കൾ നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജും ചിത്രത്തിന്റെ ഭാഗമാവുമെന്ന് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

തന്റേതായ അഭിനയ പ്രകടനത്തിലൂടെ നാഷണൽ അവാർഡും സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയ മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് ജോജു ജോർജ്. ജോജുവിനൊപ്പം തമിഴകത്തു നിന്ന് ഗൗതം കാർത്തിക്കും ചിത്രത്തിലുണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

കമൽഹാസൻ മണിരത്നം ചിത്രം 'തഗ് ലൈഫിൽ' ജോജു ജോർജും
'ഏൻ പേര് രംഗരായ ശക്തിവേൽ നായ്ക്കർ', അറിയിപ്പുമായി കമൽ ഹാസൻ; കെഎച്ച് 234 ഇനി 'ത​ഗ് ലൈഫ്'

മുപ്പത്തിയാറു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കമല്‍ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ചിത്രമാണ് തഗ് ലൈഫ്. ഉലകനായകൻ കമൽഹാസൻ - മണിരത്‌നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന ചിത്രത്തിൽ കമൽഹാസനോടൊപ്പം ദുൽഖർ സൽമാൻ, ജോജു ജോർജ്, ജയം രവി, ഗൗതം കാർത്തിക്, തൃഷ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

കമൽഹാസൻ മണിരത്നം ചിത്രം 'തഗ് ലൈഫിൽ' ജോജു ജോർജും
കൊള്ള, കൊലപാതകം, ആരാണ് ഇന്ത്യയെ ഞെട്ടിച്ച തഗ്ഗികള്‍; കമല്‍ - മണിരത്‌നം സിനിമ യഥാര്‍ഥ കഥയോ?

മണിരത്‌നം ചിത്രങ്ങളിലെ സ്ഥിര സാന്നിധ്യമായ സംഗീതസംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രനാണ് തഗ് ലൈഫിന്റെ ഛായാഗ്രാഹകൻ. ദേശിയ അവാർഡ് ജേതാക്കളായ അൻപറിവാണ് സ്റ്റണ്ട് കൊറിയോഗ്രഫി കൈകാര്യം ചെയ്യുന്നത്. തഗ് ലൈഫിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ചിത്രത്തിൽ പ്രവർത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in