ചടുല നൃത്തവുമായി കീര്‍ത്തി സുരേഷ്; ദസറയിലെ ഡാന്‍സ് വീഡിയോ പുറത്ത്

ചടുല നൃത്തവുമായി കീര്‍ത്തി സുരേഷ്; ദസറയിലെ ഡാന്‍സ് വീഡിയോ പുറത്ത്

ചിത്രം വിജയകരമായി പ്രദർശനം തുടരുന്നതിനിടെയാണ് ഡാൻസ് വീഡിയോ പുറത്തുവരുന്നത്

കീര്‍ത്തി സുരേഷും നാനിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ദസറ സിനിമയിലെ പുതിയ ഡാന്‍സ് വീഡിയോ പുറത്ത് വിട്ടു. സെലിബ്രേഷന്‍ ഓഫ് വന്നേല എന്ന പേരിലാണ് വിഡിയോ സോങ് പുറത്ത് വിട്ടിരിക്കുന്നത്. ചടുലമായ നൃത്തചുവടുകളോടെയാണ് ഗാനത്തില്‍ കീര്‍ത്തി സുരേഷ് എത്തിയിരിക്കുന്നത്. കീര്‍ത്തി സുരേഷിന്റെ ഇതുവരെ കാണാത്ത വിധത്തിലുളള നൃത്തമാണ് ഗാനത്തിന്റെ പ്രത്യേകത.

ചടുല നൃത്തവുമായി കീര്‍ത്തി സുരേഷ്; ദസറയിലെ ഡാന്‍സ് വീഡിയോ പുറത്ത്
അണിയറ പ്രവർത്തകർക്ക് സ്വർണനാണയം സമ്മാനിച്ച് കീർത്തി സുരേഷ്; ദസറ മാർച്ച് 30 ന് തീയേറ്ററുകളിൽ

നാനി നായകനാകുന്ന ആദ്യ ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. നവാഗതനായ ശ്രീകാന്ത് ഒഡേല ദസറയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് മുപ്പതിനാണ് തീയറ്ററുകളിലെത്തിയത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ 'വെന്നല' എന്ന കഥാപാത്രമായാണ് എത്തുന്നത്.

ചടുല നൃത്തവുമായി കീര്‍ത്തി സുരേഷ്; ദസറയിലെ ഡാന്‍സ് വീഡിയോ പുറത്ത്
ആക്ഷൻ മാത്രമല്ല, അൽപം റൊമാൻസുമുണ്ട്; ശ്രദ്ധ നേടി 'ദസറ'യിലെ സെക്കൻഡ് സിംഗിൾ

ദസറയിലെ 'ചങ്കില അങ്കിലേശി' എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. സന്തോഷ് നാരയണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. E4 എന്റര്‍ടെയിന്‍മെന്റ്‌സാണ് മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

logo
The Fourth
www.thefourthnews.in