ത്രെഡ്‌സില്‍ തരംഗം തീര്‍ത്ത് ദുല്‍ഖര്‍; കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസികില്‍ ആറാടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ത്രെഡ്‌സില്‍ തരംഗം തീര്‍ത്ത് ദുല്‍ഖര്‍; കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസികില്‍ ആറാടി ചെന്നൈ സൂപ്പര്‍ കിങ്‌സ്

ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ 21 k ഫോളേവേഴ്‌സുമായി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍

ട്വിറ്റര്‍ കില്ലര്‍ എന്ന വിശേഷണവുമായെത്തിയ ത്രെഡ്‌സില്‍ തംരഗമായി ദുല്‍ഖര്‍ സല്‍മാന്‍. ഇന്‍സ്റ്റഗ്രാമില്‍ 12 ദശലക്ഷം ഫോളോവേഴ്‌സുള്ള ദുല്‍ഖര്‍ സല്‍മാനാണ് ഇപ്പോള്‍ ത്രെഡ്‌സിലേയും താരം. ഇരുപത്തി നാലു മണിക്കൂറിനുള്ളില്‍ 21 k ഫോളേവേഴ്‌സെന്ന മുന്നേറ്റമണ് ദുല്‍ഖര്‍ സല്‍മാന്‍ കാഴ്ച വച്ചിരിക്കുന്നത്.

ത്രെഡ്‌സില്‍ തരംഗം തീര്‍ത്ത് ദുല്‍ഖര്‍; കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസികില്‍ ആറാടി ചെന്നൈ സൂപ്പര്‍ കിങ്‌സ്
കിങ് ഓഫ് കൊത്ത റിലീസ് തീയതിയായി; തീയേറ്ററുകൾ ലോക്ക് ചെയ്ത് അണിയറ പ്രവർത്തകർ
ത്രെഡ്‌സില്‍ തരംഗം തീര്‍ത്ത് ദുല്‍ഖര്‍; കിംഗ് ഓഫ് കൊത്ത ടീസര്‍ മ്യൂസികില്‍ ആറാടി ചെന്നൈ സൂപ്പര്‍ കിങ്‌സ്
കിങ് ഓഫ് കൊത്ത ശാരീരിക വെല്ലുവിളി ഏറെയുള്ള ചിത്രം ; തുറന്നുപറഞ്ഞ് ദുൽഖർ സൽമാൻ

അതിനിടെ, മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ തങ്ങളുടെ നായകന് ആദരവ് അറിയിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരഞ്ഞെടുത്തത് കിങ് ഓഫ് കൊത്ത ടീസര്‍ മ്യൂസിക്ക്. വലിയ കയ്യടിയാണ് ആശംസ സമൂഹ മാധ്യമത്തില്‍ നേടിയത്.

ദുല്‍ഖറിന്റെ കിങ് ഓഫ് കൊത്തയിലെ രാജാവിന് നല്‍കിയ ജേക്‌സ് ബിജോയ് നല്‍കിയ ബാക്ക്ഗ്രൗണ്ട് സ്‌കോറാണ് ചെന്നൈ സൂപ്പര്‍ കിങ്സ് തങ്ങളുടെ ഒഫീഷ്യല്‍ പേജുകളില്‍ ധോണിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ ഉപയോഗിച്ച വിഡിയോയിലുണ്ടായിരുന്നത്.

പതിനൊന്നു മില്യണ്‍ കാഴ്ചക്കാരുമായി കിംഗ് ഓഫ് കൊത്ത ടീസര്‍ നേരത്തെ തന്നെ ഹിറ്റായിരുന്നു. പിന്നാലെ പാന്‍ ഇന്ത്യന്‍ ലെവലില്‍ ചിത്രത്തിനും നായകന്‍ ദുല്‍ഖര്‍ സല്‍മാനും അഭിനന്ദന പ്രവാഹമാണ് ഈ വീഡിയോ പ്രചരിച്ചപ്പോള്‍ മുതല്‍ ലഭിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത് നിമീഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തും. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറര്‍ ഫിലിംസുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.

logo
The Fourth
www.thefourthnews.in