നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍; നടപടി ഫെയര്‍പ്ലേ ആപ്പിലെ അനധികൃത ഐപിഎല്‍ സംപ്രേഷണത്തിൽ

നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍; നടപടി ഫെയര്‍പ്ലേ ആപ്പിലെ അനധികൃത ഐപിഎല്‍ സംപ്രേഷണത്തിൽ

ഏപ്രില്‍ 29ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം

ഫെയര്‍പ്ലേ ആപ്പില്‍ അനധികൃതമായി 2023ലെ ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത കേസില്‍ തെന്നിന്ത്യന്‍ നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍. മഹാദേവ് ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ അനുബന്ധ ആപ്പായ ഫെയര്‍ പ്ലേ ബെറ്റിങ് ആപ്പില്‍ ഐപിഎല്‍ കാണണമെന്ന് പ്രോത്സാഹിപ്പിച്ചതിനാണ് തമന്നയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.

മഹാരാഷ്ട്രയിലെ സൈബര്‍ സുരക്ഷയ്ക്കും സൈബര്‍ കുറ്റകൃത്യ അന്വേഷണത്തിനുമുള്ള നോഡല്‍ ഏജന്‍സിക്ക് മുമ്പാകെ ഏപ്രില്‍ 29നു ഹാജരാകണമെന്നാണ് നടിക്ക് ലഭിച്ച നിര്‍ദേശം.

നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍; നടപടി ഫെയര്‍പ്ലേ ആപ്പിലെ അനധികൃത ഐപിഎല്‍ സംപ്രേഷണത്തിൽ
ഹോളിവുഡ് ചിത്രത്തിന്റെ വൈബ്, സംവിധാനത്തിലും മോഹൻലാൽ മാജിക്; 'ബറോസ്' ബിഹൈൻഡ് ദ സീൻസ്

നേരത്തെ സമാന വിഷയത്തില്‍ ബോളിവുഡ് നടന്‍ സഞ്ജയ് ദത്തിനെ ഏപ്രില്‍ 23ന് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ദത്ത് ഹാജരായിരുന്നില്ല. ആ ദിവസം ഇന്ത്യയിലുണ്ടാകില്ലെന്നും മറ്റൊരു സമയം നല്‍കണമെന്നും ദത്ത് ആവശ്യപ്പെടുകയായിരുന്നു. സഞ്ജയ് ദത്തിന്റെ മാനേജര്‍മാരെ സൈബര്‍ സെല്‍ ചോദ്യം ചെയ്തിട്ടുണ്ട്. കൂടാതെ ജാക്വിലിന്‍ ഫെര്‍ണാണ്ടസിന്റെ മാനേജര്‍മാരെയും ഇതേ കേസില്‍ സൈബര്‍ സെല്‍ ചോദ്യം ചെയ്തു. ഗായകൻ ബാദ്ഷയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.

നടി തമന്ന ഭാട്ടിയയ്ക്ക് സമന്‍സ് അയച്ച് മഹാരാഷ്ട്ര സൈബര്‍ സെല്‍; നടപടി ഫെയര്‍പ്ലേ ആപ്പിലെ അനധികൃത ഐപിഎല്‍ സംപ്രേഷണത്തിൽ
ഒന്നാമൻ വിജയ് തന്നെ; റെക്കോഡുകൾ തീർത്ത് ഗില്ലി റീ റിലീസ് കളക്ഷൻ, ആദ്യ അഞ്ചിൽ പവൻ കല്യാണും മോഹൻലാലും

ഫെയര്‍ പ്ലേയില്‍ ഐപിഎല്‍ സ്ട്രീം ചെയ്തതിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാധ്യമ വിഭാഗമായ വിയാകോമിന് സാമ്പത്തികമായി നഷ്ടം വന്നിരിക്കുകയാണ്. കഴിഞ്ഞ മാസം ഐപിഎല്‍ മത്സരങ്ങള്‍ ഒന്നിലധികം വെബ്‌സൈറ്റുകളില്‍ അനധികൃതമായി സംപ്രേക്ഷണം ചെയ്യുന്നത് വിലക്കികൊണ്ട് ഡല്‍ഹി ഹൈക്കോടതി വിയാകോമിന് അനുകൂല വിധി പറഞ്ഞിരുന്നു.

ക്രിക്കറ്റ്, പോകര്‍, ബാഡ്മിന്റണ്‍, ടെന്നീസ്, ഫുട്‌ബോള്‍ കാര്‍ഡ് ഗെയിംസ് തുടങ്ങിയ വിനോദ കളികളില്‍ ഫെയര്‍പ്ലേ അനധികൃതമായി വാതുവെപ്പ് നടത്തുന്ന ഗെയ്മിങ് ആപ്പാണ് മഹാദേവ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പ്. കഴിഞ്ഞ വര്‍ഷം ആപ്പിന്റെ പരസ്യത്തില്‍ അഭിനയിച്ചതില്‍ ബോളിവുഡ് അഭിനേതാക്കളായ രണ്‍ബീര്‍ കപൂറിനും ശ്രദ്ധ കപൂറിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു.

logo
The Fourth
www.thefourthnews.in