പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു

കുഞ്ചാക്കോ ബോബൻ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ചാവേർ

കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചാവേറിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന ചിത്രം സെപ്റ്റംബർ 21ന് തീയേറ്ററുകളിലെത്തും. ഫേസ്ബുക്ക് പേജിലൂടെ കുഞ്ചാക്കോ ബോബനാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്.

"സങ്കീർണമായ സസ്പെൻസിലേക്ക് ഒരു ഗ്രിപ്പ് റൈഡിനായി കലണ്ടറുകളിൽ അടയാളപ്പെടുത്തിക്കോളൂ! പ്രേക്ഷകരെ പ്രകമ്പനം കൊള്ളിക്കുന്ന ഈ വർഷത്തെ മികച്ച ചലച്ചിത്രം സെപ്റ്റംബർ 21ന്" എന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്.

പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു
ടൈറ്റാനിക്കിലെ റോസിന്റെ ഓവർകോട്ട് ലേലത്തിന്

കുഞ്ചാക്കോ ബോബൻ തികച്ചും വ്യത്യസ്തമായ വേഷത്തിലെത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ചാവേർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കൻഡ് മോഷൻ പോസ്റ്ററും പുറത്തുവന്നതോടെ റിലീസ് തീയതിക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ആരാധകർ. ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു
മതവികാരം വ്രണപ്പെടുത്തി; അക്ഷയ് കുമാറിനെ തല്ലുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹൈന്ദവ സംഘടന

അശോകൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ചാക്കോച്ചനെത്തുന്നത്. പറ്റെ വെട്ടിയ മുടിയും കട്ടത്താടിയും കലിപ്പ് നോട്ടവുമായിട്ടെത്തുന്ന ചാക്കോച്ചന്റെ വേഷപ്പകർച്ച ശ്രദ്ധ നേടിയിരുന്നു.

കുഞ്ചാക്കോ ബോബന് പുറമേ അർജുൻ അശോകൻ, ആന്റണി വർഗീസ് എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മനോജ് കെ യു, അനുരൂപ്, സജിൻ, ജോയ് മാത്യു, ദീപക് പറമ്പോൽ, അരുൺ നാരായൺ, സംഗീത മാധവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രേക്ഷകരെ ത്രസിപ്പിക്കാൻ ചാവേർ; റിലീസ് തീയതി പ്രഖ്യാപിച്ചു
തീയേറ്ററിൽ പതറാതെ അക്ഷയ് കുമാറിന്റെ ഓമൈഗോഡ്2: രണ്ടാം ദിനത്തിലും മികച്ച കളക്ഷൻ

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ ചിത്രങ്ങൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ജസ്റ്റിൻ വർഗീസാണ് സം​ഗീതം.

logo
The Fourth
www.thefourthnews.in