ഓണം റിലീസായി
മധുര മനോഹര മോഹം ഒടിടിയിലേക്ക്

ഓണം റിലീസായി മധുര മനോഹര മോഹം ഒടിടിയിലേക്ക്

ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്യും

മധുര മനോഹര മോഹത്തിന്റെ ഒടിടി റിലീസ് ഉടൻ. നവാഗതയായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്ത ചിത്രം ആമസോൺ പ്രൈമിലൂടെ ഓണം റിലീസായി ഓഗസ്റ്റ് 25 ന് എത്തുമെന്നാണ് സൂചന. ജൂൺ 16ന് തീയേറ്ററിൽ റിലീസായ ചിത്രം പത്ത് കോടിയാണ് ബോക്സ് ഓഫീസിൽ നേടിയത്

ഓണം റിലീസായി
മധുര മനോഹര മോഹം ഒടിടിയിലേക്ക്
ജയിലറിന്റെ ഒടിടി റിലീസിൽ ധാരണയായി; രജനികാന്തിനും സംവിധായകനും കമൽഹാസന്റെ അഭിനന്ദനം

മികച്ച കോസ്റ്റ്യൂം ഡിസൈനർക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സ്റ്റെഫി സേവ്യറിന്റെ സംവിധാന രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് മധുര മനോഹര മോഹം. കോമഡി ഡ്രാമ വിഭാ​ഗത്തിൽ പെട്ട ചിത്രത്തിൽ രജിഷ വിജയൻ, ഷറഫുദ്ധീൻ, സൈജു കുറുപ്പ്, അർഷ ബൈജു, ബിന്ദു പണിക്കർ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

ഓണം റിലീസായി
മധുര മനോഹര മോഹം ഒടിടിയിലേക്ക്
ജയിലറിൽ നിന്ന് മമ്മൂട്ടി പിൻമാറിയതല്ല; വർമ്മനാക്കേണ്ടെന്ന് തീരുമാനിച്ചത് രജനികാന്തും നെൽസണും

ഒരു അമ്മയും മൂന്ന് സഹോദരങ്ങളും അടങ്ങുന്ന ഒരു കുടുംബത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. അമ്മ കഥാപാത്രമായി ബിന്ദു പണിക്കരും ഷറഫുദ്ധീൻ, രജിഷ വിജയൻ, പുതുമുഖം മീനാക്ഷി എന്നിവർ സഹോദരങ്ങളുമായാണ് എത്തുന്നത്.

ഓണം റിലീസായി
മധുര മനോഹര മോഹം ഒടിടിയിലേക്ക്
മലയാളത്തിലെ രണ്ടാമത്തെ വെബ് സിരീസ് എത്തുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

പ്രേക്ഷകർ കണ്ടുപഴകിയ രീതിയിൽ നിന്ന് വ്യത്യസ്തമായാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഒരു അഭിമുഖത്തിൽ ​രജീഷ വിജയൻ പറഞ്ഞിരുന്നു. സാധാരണയായി മലയാള സിനിമയിലെ സഹോദരങ്ങൾ തമ്മിൽ നല്ല ബന്ധം കാണിക്കാറുണ്ടങ്കിലും അവിടെ സഹോദരിയെ അമിതമായി സംരക്ഷിക്കുന്ന ഒരു സഹോദരനെയാണ് മിക്കപ്പോഴും കാണാൻ സാധിക്കുക. മധുര മനോഹര മോഹം അതിൽ തികച്ചും വ്യത്യസ്തമാണെന്നാണ് രജീഷ പറയുന്നത്. പത്തനംതിട്ടയിലെ ലൊക്കേഷൻ ചിത്രത്തിന്റെ കഥാഗതിയെ സാരമായി സ്വാധീനിച്ചിട്ടുണ്ടെന്നും രജീഷ പറഞ്ഞിരുന്നു.

ഓണം റിലീസായി
മധുര മനോഹര മോഹം ഒടിടിയിലേക്ക്
ജയിലർ ഒരു 'ഫാമിലി' മൂവി: കൗതുകമുണർത്തി രജനീകാന്ത്-മോഹന്‍ലാല്‍ കുടുംബ ബന്ധം

ജാതി വ്യവസ്ഥയെ ട്രോളുകയായിരുന്നു ചിത്രത്തിന്റെ ലക്ഷ്യമെന്ന് സംവിധായിക സ്റ്റെഫി സേവ്യര്‍ പറഞ്ഞിരുന്നു. "സമൂഹത്തില്‍ ഇന്നും ജാതിവ്യവസ്ഥ നിലനില്‍ക്കുന്നുണ്ട് എന്നത് സത്യമാണ്. പക്ഷേ ഇതൊരു ജാതി പൊളിറ്റിക്സ് പറയുന്ന സിനിമയല്ല. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളില്‍പ്പോലും പലയിടങ്ങളിലും വിവേചനം കാണാം. ഇത്തരത്തിലുള്ള ജാതിവ്യവസ്ഥയെ ഒരു സറ്റയര്‍ രൂപത്തില്‍ കഥക്ക് ഒത്തുപോകുന്ന രീതിയില്‍ ചെറിയ രീതിയില്‍ 'ട്രോളാനാണ്' ഞങ്ങള്‍ ശ്രമിച്ചിരിക്കുന്നത്"-സ്റ്റെഫി പറഞ്ഞു. ബുള്ളറ്റ് ഡയറീസ് എന്ന ചിത്രത്തിന് ശേഷം ബി3എം ക്രിയേഷന്‍സ് നിര്‍മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്.

logo
The Fourth
www.thefourthnews.in