മാസ് പ്രതീക്ഷിച്ചിടത്ത് ട്വിസ്റ്റുമായി മമ്മൂട്ടി; 'ടർബോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മാസ് പ്രതീക്ഷിച്ചിടത്ത് ട്വിസ്റ്റുമായി മമ്മൂട്ടി; 'ടർബോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മമ്മൂട്ടി കമ്പനിയുടെ തന്നെ കാതലിന്റെയും കണ്ണൂർ സ്‌ക്വാഡിന്റെയും വിജയാഘോഷ ചടങ്ങിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ടർബോ'യുടെ പുതിയ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉള്ളത്.

മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം കോട്ടയം കുഞ്ഞച്ചന്റെ മൂഡിൽ കഥ പറയുന്ന കോമഡി ആക്ഷൻ ചിത്രമായിരിക്കും ടർബോയെന്നാണ് പോസ്റ്റർ തരുന്ന സൂചന. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ തന്നെ കാതലിന്റെയും കണ്ണൂർ സ്‌ക്വാഡിന്റെയും വിജയാഘോഷ ചടങ്ങിലാണ് പുറത്തുവിട്ടത്.

മാസ് പ്രതീക്ഷിച്ചിടത്ത് ട്വിസ്റ്റുമായി മമ്മൂട്ടി; 'ടർബോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം കുറച്ചുകാണേണ്ട, ദ്രാവിഡ പാർട്ടികളുടെ വോട്ടുകൾ കുറയ്ക്കും; പ്രശാന്ത് കിഷോർ

ഒരിടവേളക്ക് ശേഷം മമ്മൂട്ടി അച്ചായൻ കഥാപാത്രമായി എത്തുന്ന ചിത്രം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ടർബോയുടെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജസ്റ്റിൻ വർഗീസിന്റെതാണ് സംഗീതം. വിഷ്ണു ശർമയാണ് ഛായാഗ്രഹകൻ. ചിത്രസംയോജനം ഷമീർ മുഹമ്മദ് നിർവ്വഹിക്കും.

കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

മാസ് പ്രതീക്ഷിച്ചിടത്ത് ട്വിസ്റ്റുമായി മമ്മൂട്ടി; 'ടർബോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
ഗെയിം ത്രില്ലർ ജോണർ; മമ്മൂട്ടി ചിത്രം ബസുക്കയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിച്ചു

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ: ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷാജി നടുവിൽ, ആക്ഷൻ ഡയറക്ടർ: ഫൊണിക്‌സ് പ്രഭു, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, കോ-ഡയറക്ടർ: ഷാജി പടൂർ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ & ആഭിജിത്ത്, മേക്കപ്പ്: റഷീദ് അഹമ്മദ് & ജോർജ് സെബാസ്റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ: ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ കൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: വിഷ്ണു സുഗതൻ, പിആർഒ: ശബരി.

logo
The Fourth
www.thefourthnews.in