എന്തുകൊണ്ട് രത്നവേലായി 
ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്

എന്തുകൊണ്ട് രത്നവേലായി ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്

മാരിയുടെ പ്രതികരണം തമിഴ് മാഗസിന് നൽകിയ അഭിമുഖത്തിൽ

മാമന്നൻ സിനിമയിൽ വില്ലൻ വേഷം ചെയ്യാൻ ഫഹദിനെ തെരഞ്ഞെടുത്തതിനുള്ള കാരണം പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്. ഫഹദിന് സിനിമകളോടുള്ള ആരാധന കണ്ടാണ് മാമന്നനിൽ പ്രതിനായകനാക്കാൻ തീരുമാനിച്ചതെന്നാണ് മാരിയുടെ പ്രതികരണം. അടുത്തിടെ ഒരു തമിഴ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് മാരി ഇക്കാര്യം പറഞ്ഞത്

എന്തുകൊണ്ട് രത്നവേലായി 
ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്
രത്‌നവേല്‍ ആഘോഷിക്കപ്പെടുന്നതിന് പിന്നിൽ ജാതിരാഷ്ട്രീയം മാത്രമല്ല; ആ സീനുകൾ കട്ട് ചെയ്യാൻ കാരണമുണ്ട്: രവീണ അഭിമുഖം

"ഫഹദ് നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്ന നടനാണ്. അദ്ദേഹത്തിന്റെ മലയാള സിനിമകളെ നമ്മൾ എങ്ങനെ പിന്തുടരുന്നുവോ അതുപോലെ തന്നെ അദ്ദേഹവും തമിഴ് സിനിമകൾ കാണുന്നുണ്ട് " മാരി സെൽവരാജ് പറഞ്ഞു. മാമന്നൻ ഇറങ്ങിയതിന് പിന്നാലെ ഫഹദ് ചിത്രത്തിൽ അവതരിപ്പിച്ച വില്ലൻ കഥാപാത്രം ട്വിറ്ററിൽ തരംഗം തീർക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മാരിയുടെ പരാമർശം. ഫഹദ് ഇടപഴകാൻ വളരെ എളുപ്പമുള്ള ആളാണെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടപ്പോൾ പോലും ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയത് പോലെയാണ് തോന്നിയതെന്നും മാരി അഭിമുഖത്തിൽ പറഞ്ഞു.

എന്തുകൊണ്ട് രത്നവേലായി 
ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്
ഫഹദ് (രത്നവേൽ) ആഘോഷത്തിന് പിന്നിലെ ബ്രാഹ്മണ്യം... BUT WHY

തമിഴ്നാട്ടിലെ ദളിത് സമൂഹം നേരിടുന്ന വർണ- വർഗ- രാഷ്ട്രീയ വിവേചനങ്ങളെ തുറന്നു തുറന്നുകാട്ടുന്ന ചിത്രമായിരുന്നു മാമന്നൻ. എന്നാൽ ദളിത് സമൂഹത്തെ പ്രതിനിധീകരിച്ച വടിവേലിനേയും ഉദയനിധി സ്റ്റാലിനെക്കാളും പ്രേക്ഷകർ ആഘോഷമാക്കിയത് ഫഹദ് അവതരിപ്പിച്ച സവർണ മേധാവിത്വമുള്ള കഥാപാത്രത്തേയാണ്. ഇതേ തുടർന്ന് സിനിമയിലെ കാസ്റ്റിങ് അടക്കം ചോദ്യം ചെയ്യപ്പെട്ടിരുന്നു

വില്ലന്റെ മാസ് സീനുകൾക്കൊപ്പം പ്രത്യേക ബിജെഎം ചേർത്ത് പ്രചരിക്കുന്ന വിഡിയോകൾ ഫഹദിന്റെ മികച്ച അവതരണത്തെക്കാൾ ആഘോഷമാക്കുന്നത് അദ്ദേഹത്തിന്റെ സവർണ കഥാപാത്രത്തെയാണെന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.

എന്തുകൊണ്ട് രത്നവേലായി 
ഫഹദ്? മറുപടി പറഞ്ഞ് സംവിധായകൻ മാരി സെൽവരാജ്
നായകനാകുമ്പോഴല്ല, വില്ലനാകുമ്പോഴാണ് അയാളെ കൂടുതല്‍ പേടിക്കേണ്ടത്; വില്ലനിസം ഹീറോയിസമാക്കുന്ന ഫഫ മാജിക്

ഇടവേളയ്ക്ക് ശേഷം വടിവേലുവിന്റെ ശക്തമായ തിരിച്ചുവരവ്, മന്ത്രിപദത്തിലെത്തിയ ഉദയനിധി സ്റ്റാലിന്റെ അവസാന സിനിമ, ഫഹദിന്റെ വില്ലൻ വേഷം തുടങ്ങി നിരവധി പ്രത്യേകതകളുമായാണ് മാമന്നൻ റിലീസിനെത്തിയത്. ചിത്രത്തിന്റെ രചനയും മാരി സെൽവരാജ് തന്നെയാണ് നിർവഹിച്ചത്. കീർത്തി സുരേഷും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in