'നാൻ വന്തിട്ടേന്ന് സൊല്ല്'; ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുമായി നയൻതാര

'നാൻ വന്തിട്ടേന്ന് സൊല്ല്'; ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുമായി നയൻതാര

ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള വീഡിയോ പങ്കു വച്ചാണ് നയന്‍താരയുടെ തുടക്കം

ഇൻസ്റ്റ​ഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച് നയൻതാര. ഇരട്ടക്കുട്ടികളായ ഉയിരിനും ഉലകത്തിനുമൊപ്പമുള്ള വീഡിയോ പങ്കു വച്ചാണ് നയൻ താര ഇൻസ്റ്റഗ്രാമിൽ അരങ്ങേറ്റം കുറിച്ചത്. 'നാൻ വന്തിട്ടേന്ന് സൊല്ല്' എന്നാണ് വീഡിയോക്ക് നൽകിയ അടിക്കുറിപ്പ്. മക്കളുടെ മുഖം ആദ്യമായി താരം വ്യക്തമായി കാണിക്കുന്നതും ഈ വീഡിയോയിലാണ്. ഇൻസ്റ്റ​ഗ്രാമിൽ ഒട്ടും സജീവമല്ലാത്ത നയൻ താരയുടെ വരവിനെ കൈയടിച്ചാണ് ആരാധകർ സ്വീകരിച്ചത്. വെൽക്കം ബോസ് എന്നാണ് വീഡിയോയ്ക്ക് വന്ന കമ്മന്റുകൾ.

'നാൻ വന്തിട്ടേന്ന് സൊല്ല്'; ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുമായി നയൻതാര
ഉയിരും ഉലകവുമൊത്ത് നയൻസിന്റെ ഓണം

കഴിഞ്ഞ ദിവസമാണ് വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്കുമൊപ്പം ഓണ ചിത്രം താരം പങ്കുവച്ചത്. ഉയിരിനും ഉലകത്തിനുമൊപ്പമുള്ള ആദ്യ ഓണമായിരുന്നു ഇത്. നയന്‍താര തന്നെയാണ് സമൂഹ മാധ്യമമായ എക്സിലൂടെ ചിത്രങ്ങൾ പോസ്റ്റ് ചെ്യതത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു താരദമ്പതികളുടെ വിവാഹം. ഒക്ടോബറിലാണ് ഇവർക്ക് വാടക ഗർഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. താരദമ്പതികൾ തന്നെയാണ് കുഞ്ഞു ജനിച്ചെന്നും ഉയിർ ഉലകം എന്ന അടിക്കുറിപ്പോടെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കു വച്ചത്. ഇത് വലിയ വിവാദങ്ങൾക്കും വഴിവച്ചിരുന്നു. വാടകഗർഭം സ്വീകരിക്കാൻ ദമ്പതികളെ അർഹരാക്കുന്ന ചില മാനദണ്ഡങ്ങൾ ദമ്പതികൾ പാലിച്ചില്ലെന്നായിരുന്നു ആരോപണം.

'നാൻ വന്തിട്ടേന്ന് സൊല്ല്'; ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുമായി നയൻതാര
മാമുക്കോയയുടെ അവസാന ചിത്രം 'മുകൾപ്പരപ്പ്' സെപ്റ്റംബർ ഒന്നിന്

ഷാരൂഖ് ഖാൻ നായകനാകുന്ന ജവാനാണ് നയൻതാര നായികയായെത്തുന്ന ഏറ്റവും പുതിയ ചിത്രം. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. നയൻതാരയ്ക്ക് പുറമേ വിജയ് സേതുപതി, പ്രിയാമണി, ദീപിക പദുക്കോൺ എന്നിങ്ങനെ വമ്പൻ താര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ​ഗൗരി ഖാൻ നിർമിക്കുന്ന ചിത്രമാണ് ജവാൻ.

logo
The Fourth
www.thefourthnews.in