ജയം രവി ചിത്രത്തിൽ നായികയാകാൻ നിത്യ മേനോൻ; സംവിധാനം കൃതിക ഉദയനിധി

ജയം രവി ചിത്രത്തിൽ നായികയാകാൻ നിത്യ മേനോൻ; സംവിധാനം കൃതിക ഉദയനിധി

ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു

വണക്കം ചെന്നൈ, കാളി എന്നീ ചിത്രങ്ങൾക്ക് ശേഷം കൃതിക ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയം രവി നായകൻ. ഉദയനിധി സ്റ്റാലിന്റെ ഭാര്യ കൂടിയായ കൃതികയുടെ ചിത്രത്തിൽ നിത്യ മേനോൻ ആണ് നായിക. ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെ ആരംഭിച്ചു. ചെന്നൈയിലും പരിസര പ്രദേശങ്ങളിലുമായിരിക്കും ഷൂട്ടിങ് നടക്കുക. എ ആർ റഹ്മാനാണ് ചിത്രത്തിന്റെ സംഗീതം.

ജയം രവി ചിത്രത്തിൽ നായികയാകാൻ നിത്യ മേനോൻ; സംവിധാനം കൃതിക ഉദയനിധി
മധുര മനോഹര മോഹം ഒടിടിയിൽ; സ്ട്രീമിങ്ങ് ആരംഭിച്ചു

ജയം രവിയും - നിത്യ മേനോനും ആദ്യമായി ഒരുമിക്കുന്ന ചിത്രം റൊമാന്റിക് ത്രില്ലർ ഡ്രാമ വിഭാഗത്തിലുള്ളതായിരിക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനത്തിനു പിന്നാലെ മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. 2022ൽ പുറത്തിറങ്ങിയ ധനുഷിനൊപ്പമുള്ള തിരുചിത്രമ്പലത്തിനു ശേഷംവരുന്ന നിത്യാ മേനോന്റെ അടുത്ത തമിഴ് ചിത്രമാണിത്.

ജയം രവി ചിത്രത്തിൽ നായികയാകാൻ നിത്യ മേനോൻ; സംവിധാനം കൃതിക ഉദയനിധി
'വ്യക്തിപരമായ കാര്യം'; ബംഗ്ലാവ് ലേല വിവാദത്തിൽ പ്രതികരിച്ച് സണ്ണി ഡിയോൾ

പൊന്നിയിൻ സെൽവൻ 2ന് പിന്നാലെ തികച്ചും വ്യത്യസ്ത വേഷങ്ങൾ ചെയ്യാനൊരുങ്ങുകയാണ് ജയം രവി. താരത്തിന്റെ ​ബാക്ക് ടു ബാക്ക് ഹിറ്റ് ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. ഐ അഹമ്മദ് സംവിധാനം ചെയ്യുന്ന ഇരൈവനാണ് പുറത്തിറങ്ങാനിരിക്കുന്ന ജയം രവി ചിത്രം. സെപ്റ്റംബറിലായിരിക്കും ചിത്രത്തിന്റെ റിലീസ്. 'ജെനി', 'സൈറൻ' എന്നീ ചിത്രങ്ങളുടെ ചിത്രീകരണവും ജയം രവി പൂർത്തിയാക്കിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in