യുവന്റെ സംഗീതത്തിൽ ഗായകനായി സിദ്ധാർത്ഥ്; നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം

യുവന്റെ സംഗീതത്തിൽ ഗായകനായി സിദ്ധാർത്ഥ്; നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം

നേരത്തെ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്യുന്ന 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം പുറത്തിറങ്ങി. 'മറുപടി നീ' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത്. യുവാൻ ശങ്കർ രാജയുടെ ഈണത്തിന് മദൻകർക്കി വരികളെഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് യുവാൻ ശങ്കർ രാജയും നടൻ സിദ്ധാർത്ഥും ചേർന്നാണ്. നേരത്തെ റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടന്ന പ്രീമിയർ ഷോക്ക് ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ലഭിച്ചിരുന്നു.

യുവന്റെ സംഗീതത്തിൽ ഗായകനായി സിദ്ധാർത്ഥ്; നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം
'മാസ്റ്റർ ഈസ് ബാക്ക്'; വിജയം ആവർത്തിക്കാൻ എആർ മുരുഗദോസ്, തമിഴിലും ഹിന്ദിയിലും പുതിയ ചിത്രങ്ങൾ

വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ മാറ്റുരക്കുന്ന ഫിലിം ഫെസ്റ്റിവലിൽ നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഗംഭീര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ബിഗ് സ്‌ക്രീൻ കോമ്പറ്റീഷൻ എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായിട്ടായിരുന്നു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

ശതാബ്ദങ്ങളായി പടർന്ന് പന്തലിച്ച് കിടക്കുന്ന പ്രണയത്തിന്റെയും സഹാനുഭൂതിയുടെയും അതിജീവനത്തിനത്തിന്റെയും മനോഹരമായ കഥയാണ് ഏഴ് കടൽ ഏഴ് മലൈ.

'പേരൻപ്', 'തങ്കമീൻകൾ', 'കട്രത് തമിഴ്', 'തരമണി' എന്നീ ചിത്രങ്ങൾക്ക് ശേഷം ദേശീയ അവാർഡ് ജേതാവായ റാം സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.

യുവന്റെ സംഗീതത്തിൽ ഗായകനായി സിദ്ധാർത്ഥ്; നിവിൻ പോളിയുടെ 'ഏഴ് കടൽ ഏഴ് മലൈ'യിലെ ആദ്യഗാനം
ഒടുവിൽ ആമീർഖാനും തിരിച്ചുവരുന്നു; ഇടവേളക്ക് ശേഷം പുതിയ ചിത്രം ആരംഭിച്ചു

തമിഴ് നടൻ സൂരിയും ഒരു പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ അഞ്ജലിയാണ് നായിക. 'മാനാട്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വി ഹൗസ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുരേഷ് കാമാച്ചിയാണ് ഈ ചിത്രം നിർമിക്കുന്നത്.

ഛായാഗ്രഹണം: എൻ കെ ഏകാംബരം, ചിത്രസംയോജനം: മതി വി എസ്, വസ്ത്രാലങ്കാരം: ചന്ദ്രക്കാന്ത് സോനവാനെ, മേക്കപ്പ്: പട്ടണം റഷീദ്, പ്രൊഡക്ഷൻ ഡിസൈനർ: ഉമേഷ് ജെ കുമാർ, ആക്ഷൻ: സ്റ്റണ്ട് സിൽവ, കൊറിയോഗ്രഫി: സാൻഡി, പിആർഒ: ശബരി. ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.

logo
The Fourth
www.thefourthnews.in