ആ ഉടായിപ്പുകൾക്ക് പിന്നിൽ നോബിളായിരുന്നില്ല, മോഹൻലാലിനെ 'പറ്റിക്കാനുള്ള' തന്ത്രവുമായി മുകേഷ്;'ഫിലിപ്പ്‌സ്' പുതിയ പ്രൊമോ

ആ ഉടായിപ്പുകൾക്ക് പിന്നിൽ നോബിളായിരുന്നില്ല, മോഹൻലാലിനെ 'പറ്റിക്കാനുള്ള' തന്ത്രവുമായി മുകേഷ്;'ഫിലിപ്പ്‌സ്' പുതിയ പ്രൊമോ

വെള്ളിത്തിരയിൽ ഉടായിപ്പിന് ഒരു മുഖമുണ്ടെങ്കിൽ അത് മുകേഷിന്റെതാണെന്നാണ് സിനിമാ ആസ്വാദകർ പറയുന്നത്

കരിയറിലെ മുന്നൂറാം ചിത്രവുമായി എത്തുകയാണ് നടന് മുകേഷ്. നീണ്ട 40 വർഷത്തെ കരിയറിൽ നിരവധി സിനിമകളിലാണ് നായകനായും ഉപനായകനായും വില്ലനായും സഹനടനായുമെല്ലാം മുകേഷ് എത്തിയത്. വെള്ളിത്തിരയിൽ ഉടായിപ്പിന് ഒരു മുഖമുണ്ടെങ്കിൽ അത് മുകേഷിന്റെതാണെന്നാണ് സിനിമാ ആസ്വാദകർ പറയുന്നത്.

സൂപ്പർ ഹിറ്റ് ചിത്രമായ ഹെലന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ ആൽഫ്രഡ് കുര്യൻ ജോസഫ് സംവിധാനം ചെയ്യുന്ന ഫിലിപ്പ്‌സ് ആണ് മുകേഷിന്റെ 300-ാം ചിത്രം.

ആ ഉടായിപ്പുകൾക്ക് പിന്നിൽ നോബിളായിരുന്നില്ല, മോഹൻലാലിനെ 'പറ്റിക്കാനുള്ള' തന്ത്രവുമായി മുകേഷ്;'ഫിലിപ്പ്‌സ്' പുതിയ പ്രൊമോ
മനോഹരമായ മനസുകൾ ഒരുമിക്കുമ്പോൾ ഇതുപോലുള്ള സിനിമകൾ ലഭിക്കുന്നു; കാതലിനെ പുകഴ്ത്തി നടൻ സൂര്യ

ചിത്രത്തിന്റെ വ്യത്യസ്തങ്ങളായ പ്രൊമോ വീഡിയോകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

നടന്മാരായ അജു വർഗീസ്, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പമുള്ള പ്രൊമോ വീഡിയോകളായിരുന്നു ഇത്. ഇപ്പോഴിതാ മറ്റൊരു പ്രൊമോ വീഡിയോയുമായി എത്തിയിരിക്കുകയാണ് സംഘം. നേരത്തെ വിനീതിനെയും അജുവിനെയുമെല്ലാം പറ്റിച്ചുകൊണ്ട് പ്രെമോഷൻ ചെയ്യിപ്പിക്കുന്ന രീതിയിലായിരുന്നു വീഡിയോകൾ. ഈ ഐഡിയക്ക് പിന്നിൽ മുകേഷ് ആണെന്ന് പറയുന്ന തരത്തിലുള്ളതാണ് പുതിയ വീഡിയോ.

പ്രെമോഷന് വേണ്ടി മോഹൻലാലിനെ എങ്ങനെ സമീപിക്കാമെന്ന് മുകേഷും ചിത്രത്തിലെ മറ്റൊരു നായകനായ നോബിളും ചർച്ച ചെയ്യുന്ന തരത്തിലാണ് വീഡിയോ. മലയാള സിനിമയിലെ താരങ്ങളെ പറ്റിക്കാനായി പുതിയ ഐഡിയ നോബിളിന് ഉപദേശിക്കുന്ന മുകേഷിനെയും വീഡിയോയിൽ കാണാം.

ഡിസംബർ 1 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നടൻ ഇന്നസെന്റ് അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ഫിലിപ്പ്‌സ്. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ആ ഉടായിപ്പുകൾക്ക് പിന്നിൽ നോബിളായിരുന്നില്ല, മോഹൻലാലിനെ 'പറ്റിക്കാനുള്ള' തന്ത്രവുമായി മുകേഷ്;'ഫിലിപ്പ്‌സ്' പുതിയ പ്രൊമോ
കുടുംബപ്രേക്ഷകരുടെ ഇഷ്ടക്കാരനാവുന്ന 'മിനിമം ഗ്യാരണ്ടി' ബേസിൽ

നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മൂന്നു മക്കളുമൊത്ത് ബെംഗളുരുവിൽ സ്ഥിരതാമസമാക്കിയ ഫിലിപ്പിന്റെയും കുടുംബത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്. ബാംഗ്ലൂർ, കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസാണ്.

logo
The Fourth
www.thefourthnews.in