തുടർച്ചയായി പരാജയങ്ങൾ, ഇനി ആക്ഷന് പകരം കോമഡി; 'ഭാഗ്യം' വരാൻ പേരിൽ മാറ്റം വരുത്തി പ്രഭാസ്

തുടർച്ചയായി പരാജയങ്ങൾ, ഇനി ആക്ഷന് പകരം കോമഡി; 'ഭാഗ്യം' വരാൻ പേരിൽ മാറ്റം വരുത്തി പ്രഭാസ്

പൊങ്കൽ ദിനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രത്തിന്റെ പോസ്റ്ററിലാണ് നടന്റെ പേരിൽ മാറ്റം വരുത്തിയത്

തുടർച്ചയായി ഇറങ്ങിയ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാത്തതിന് പിന്നാലെ സംഖ്യാജ്യോതിഷപ്രകാരം പേര് മാറ്റി നടൻ പ്രഭാസ്. പൊങ്കൽ ദിനത്തിൽ പുറത്തിറങ്ങിയ പുതിയ ചിത്രത്തിന്റെ പോസ്റ്ററിലാണ് നടന്റെ പേരിൽ മാറ്റം വരുത്തിയത്.

ഇംഗ്ലീഷിൽ പേര് എഴുതുമ്പോൾ ഒരു 'എസ്' കൂടി ചേർത്താണ് പ്രഭാസ് പേരിൽ മാറ്റം വരുത്തിയത്. ഒടുവിൽ ഇറങ്ങിയ പ്രഭാസ് ചിത്രം സലാർ വരെ 'PRABHAS' എന്നായിരുന്നു എഴുതിയിരുന്നത്. എന്നാൽ പുതിയ ചിത്രമായ 'രാജസാബ്' ന്റെ പോസ്റ്ററിൽ ഒരു എസ് കൂടി ചേർത്ത് ''PRABHASS' എന്നാണ് ഉപയോഗിച്ചിരുന്നത്.

തുടർച്ചയായി പരാജയങ്ങൾ, ഇനി ആക്ഷന് പകരം കോമഡി; 'ഭാഗ്യം' വരാൻ പേരിൽ മാറ്റം വരുത്തി പ്രഭാസ്
'മണ്ഡലമാസ പുലരികള്‍ പൂക്കും'... മഹാകവിയുടെ അയ്യപ്പഗാനം

ബാഹുബലിയുടെ ഗംഭീരവിജയത്തിന് ശേഷം തീയേറ്ററിൽ എത്തിയ പ്രഭാസ് ചിത്രങ്ങൾ വേണ്ടത്ര വിജയം കണ്ടിരുന്നില്ല. പ്രഭാസ് ജ്യോതിഷിയായി എത്തിയ 'രാധേശ്യാം', ആക്ഷൻ ത്രില്ലർ 'സാഹോ', പുരാണ ചിത്രം 'ആദിപുരുഷ്' എന്നിവയെല്ലാം നിരാശപ്പെടുത്തിയുരുന്നു, തീയേറ്ററിൽ ഒടുവിൽ എത്തിയ സലാർ വിജയമായെങ്കിലും ബാഹുബലിക്കൊത്ത വിജയം കരസ്ഥമാക്കിയിരുന്നില്ല.

ഇതോടെയാണ് സംഖ്യാജ്യോ തിഷ പ്രകാരം പേരിൽ താരം മാറ്റം വരുത്തിയത്. പേര് മാറ്റത്തിന് പുറമെ സിനിമയിലും മാറ്റം വരുത്തിയിട്ടുണ്ട്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന് പകരം ഹൊറർ കോമഡി ചിത്രമാണ് ഇന്ന് പ്രഖ്യാപിച്ച 'രാജസാബ്' .

തുടർച്ചയായി പരാജയങ്ങൾ, ഇനി ആക്ഷന് പകരം കോമഡി; 'ഭാഗ്യം' വരാൻ പേരിൽ മാറ്റം വരുത്തി പ്രഭാസ്
ഫാന്‍സുകാർ പോലും കണ്ടിട്ടില്ല, മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും നല്ല സിനിമകള്‍ ഓടാതിരുന്നിട്ടുണ്ട്: ഷൈന്‍ ടോം

മാരുതി സംവിധാനം ചെയ്യുന്ന 'രാജസാബ്' 'ഡൈനോസർ ഇനി ഡാർലിങ് അവതാർ' എന്ന വിശേഷണത്തോടെയാണ് പ്രഖ്യാപിച്ചത്. മാളവിക മോഹനനും നീതി അഗർവാളുമാണ് ചിത്രത്തിലെ നായികമാർ. തമൻ ആണ് ചിത്രത്തിന്റെ സംഗീതം. രാജഡീലക്‌സ് എന്നായിരുന്നു ചിത്രത്തിന് ആദ്യം നൽകിയ പേര് പിന്നീടത് രാജസാബ് എന്ന് മാറ്റുകയായിരുന്നു.

പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടിജി വിശ്വപ്രസാദ് നിർമിക്കുന്ന ചിത്രം തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ റിലീസ് ചെയ്യും. 'കൽക്കി 2898 എഡി'യാണ് പ്രഭാസിന്റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം.

logo
The Fourth
www.thefourthnews.in