പെപ്പെ ഉണ്ടാക്കിയ നഷ്ടം 
വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ

പെപ്പെ ഉണ്ടാക്കിയ നഷ്ടം വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ

പണം വാങ്ങി ആറ് മാസത്തിന് ശേഷമാണ് തിരികെ തന്നത്

ആന്റണി വർഗീസിനെതിരെ സംവിധായകന്‍ ജൂഡ് ആന്തണിയുടെ ആരോപണങ്ങളും അതിന് പെപ്പെ നൽകിയ മറുപടിയും ച‍ർച്ചയാകുമ്പോൾ എന്താണ് സംഭവിച്ചതെന്ന വിശദീകരണവുമായി നിർമാതാക്കൾ. പെപ്പെ അഡ്വാൻസ് വാങ്ങിയ 10 ലക്ഷം മാത്രം തിരികെ തന്നതുകൊണ്ട് മാത്രം തീരുന്നതായിരുന്നില്ല ഞങ്ങൾക്കുണ്ടായ നഷ്ടം. പെപ്പെയുടെ വാക്ക് വിശ്വസിച്ച് ചിത്രീകരണത്തിനാവശ്യമായ എല്ലാം ഒരുക്കിയതിന്റെ പേരിൽ വലിയ സാമ്പത്തിക നഷ്ടം നേരിട്ടു.

അതിന്റെ അഞ്ചുശതമാനം പണമെങ്കിലും തരണമെന്ന് ആവശ്യപ്പെട്ടിട്ടും പെപ്പെ മറുപടി പോലും പറഞ്ഞില്ലെന്ന് നിര്‍മാതാവ് അരവിന്ദ് കുറുപ്പും എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രവീണ്‍ എം കുമാറുമാണ് പറഞ്ഞു. നടന്ന സംഭവങ്ങൾ വിശദീകരിച്ച് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഇരുവരുടേയും പ്രതികരണം. വാങ്ങിയ പണം തിരികെ തന്നില്ലേയെന്ന് ചോദിക്കുന്നവർ ഇക്കാര്യങ്ങൾ കൂടി മനസ്സിലാക്കണമെന്നും നിർമാതാക്കൾ പറയുന്നു.

പെപ്പെ ഉണ്ടാക്കിയ നഷ്ടം 
വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ
'പറഞ്ഞത് സത്യമാണോ എന്നുപോലും അറിയാത്ത കാര്യം': പെപ്പെയ്ക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ജൂഡ് ആന്തണി ജോസഫ്

പെപ്പെയുമായി സംസാരിച്ച് ശേഷം 2 ലക്ഷം രൂപ അഡ്വാൻസ് നൽകാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒരു ചില ആവശ്യങ്ങൾ ഉള്ളതിനാൽ 10 ലക്ഷം തരണമെന്ന് പെപ്പെ ആവശ്യപ്പെട്ടത് അനുസരിച്ചാണ് തുക കൈമാറിയത്. ഇതിനിടയിൽ കഥ പറയുകയും എഴുതിയ കഥ പെപ്പെയ്ക്ക് നൽകുകയും ചെയ്തിരുന്നു. ഷൂട്ടിങ് ആരംഭിക്കുന്നതിനു മുൻപ് ചെയ്തു തീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങൾ ഉണ്ട്. പെപ്പെയ്ക്ക് കഥ കൈമാറിയ ശേഷമാണ് അത്തരം ജോലികൾ തുടങ്ങിയത്. സിനിമയിൽ തീരുമാനിച്ചിരുന്ന ട്രെയിന്‍ സീക്വന്‍സിനായി കര്‍ണാടകയിലെ ചാമരാജ് ന​ഗറിലെ റെയില്‍വേ സ്റ്റേഷനും ട്രെയിനും വാടകയ്ക്ക് എടുക്കണമായിരുന്നു. ഇത് സംബന്ധിച്ച നടപടികളെല്ലാം പൂര്‍ത്തിയാക്കി. വാരണാസിയിൽ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചിരുന്ന ക്ലൈമാക്സിനു വേണ്ടിയും എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കി.

പെപ്പെ ഉണ്ടാക്കിയ നഷ്ടം 
വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ
ആരെയും പറ്റിച്ചിട്ടില്ല, അമ്മ പരാതി നല്‍കി; ജൂഡ് ആന്തണിയുടെ ആരോപണം തള്ളി ആന്റണി വര്‍ഗീസ്

സാങ്കേതിക പ്രവര്‍ത്തകര്‍ക്കുള്ള അഡ്വാന്‍സും നല്‍കിയിരുന്നു. 2020 ജനുവരി 10 ന് ഷൂട്ട് തുടങ്ങാമെന്ന് പറഞ്ഞ് ഉറപ്പാക്കിയിരുന്ന വ്യക്തി അഭിനയിക്കാൻ തയ്യാറല്ലെന്ന് അറിയിക്കുന്നത് 2019 ഡിസംബർ 23നാണ്. തുടർന്ന് ജൂഡ് നേരിട്ട് പോയി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അഭിനയിക്കില്ല എന്ന നിലപടിലായിരുന്നു പെപ്പെ . പണം വാങ്ങി ആറ് മാസത്തിന് ശേഷമാണ് തിരികെ തന്നത്

പെപ്പെ ഉണ്ടാക്കിയ നഷ്ടം 
വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ
സിനിമയിലേക്ക് മതങ്ങളേയും പാർട്ടികളേയും വലിച്ചിടരുത് ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ജൂഡ് ആന്തണി

പെപ്പെ പത്രസമ്മേളനത്തിൽ പറഞ്ഞതുപോലെ ഹായ് ബൈ പറഞ്ഞല്ല തങ്ങൾ പിരിഞ്ഞത്. ആകെ രണ്ട് തവണ മാത്രമേ നടനെ നേരിട്ട് കണ്ടിട്ടുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു. പെപ്പെ സിനിമ ഉപേക്ഷിച്ചെന്ന് പൂര്‍ണ്ണബോധ്യമായതിന് ശേഷമാണ് അഡ്വാന്‍സായി കൊടുത്ത 10 ലക്ഷവും ആകെ ചെലവായ തുകയുടെ 5 ശതമാനവും തിരികെ ചോദിച്ചത്. എന്നാൽ നേരിട്ടൊരു മറുപടി പോലും പറയാൻ തയാറായില്ല. നഷ്ടം തരാൻ കഴിയില്ലെന്ന് പ്രൊഡക്ഷൻ കണ്‍ട്രോളര്‍ വഴി അറിയിക്കുകയാണ് ഉണ്ടായത്

പെപ്പെ ഉണ്ടാക്കിയ നഷ്ടം 
വാങ്ങിയ 10 ലക്ഷം തിരിച്ചു തന്നാൽ തീരുന്നതല്ല ; ജൂഡിനെ പിന്തുണച്ച് നിർമാതാക്കൾ
പത്തുലക്ഷം അഡ്വാൻസ് വാങ്ങിയ ശേഷം പിൻമാറി; ചിത്രീകരിച്ച സിനിമ വേണ്ടെന്ന് വച്ചു; പെപ്പെയ്‌ക്കെതിരെ ജൂഡ് ആന്തണി

സത്യം അറിയാൻ താൽപര്യമുള്ളവർക്ക് വേണ്ടി എന്ന കുറിപ്പോടെ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്ത ജൂഡ് വോയിസ് നോട്സ് ആൻഡ് ചാറ്റ് സ്ക്രീൻ ഷോട്സ് പുറകെ വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്

logo
The Fourth
www.thefourthnews.in