'പ്രതികാരവുമായി വീണ്ടും ഭന്‍വര്‍ സിംഗ് ഷെഖാവത്ത്': ഫഹദിന് ജന്മദിനാശംസയുമായി പുഷ്പ 2

'പ്രതികാരവുമായി വീണ്ടും ഭന്‍വര്‍ സിംഗ് ഷെഖാവത്ത്': ഫഹദിന് ജന്മദിനാശംസയുമായി പുഷ്പ 2

പുഷ്പ 2 അടുത്ത വര്‍ഷം റിലീസിനെത്തും

ഫഹദ് ഫാസിലിന് ജന്മദിനാശംസകളുമായി ടീം പുഷ്പ 2. ജന്മദിന സമ്മാനമായി ഫഹദിന്റെ കഥാപാത്രമായ ഭന്‍വര്‍ സിംഗ് ഷെഖാവത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.

'പ്രതികാരവുമായി വീണ്ടും ഭന്‍വര്‍ സിംഗ് ഷെഖാവത്ത്': ഫഹദിന് ജന്മദിനാശംസയുമായി പുഷ്പ 2
ടി ജി രവിയുടെ ഇരുനൂറ്റി അൻപതാമത് ചിത്രം 'അവകാശികൾ' തീയേറ്ററുകളിലേക്ക്

'ഭന്‍വര്‍ സിംഗ് ഷെഖാവത്ത് സാര്‍ പ്രതികാരവുമായി വീണ്ടും തിരശീലയിലെത്തും. ടീം പുഷ്പ2: ദി റൂള്‍, ഫഹദ് ഫാസിലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു' എന്നായിരുന്നു ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പോസ്റ്ററില്‍ മുട്ടയടിച്ച് കറുത്ത സണ്‍ഗ്ലാസും ജാക്കറ്റും ഇട്ട് സിഗരറ്റ് വലിച്ച് നില്‍ക്കുന്ന ഫഹദിനെയാണ് കാണാന്‍ സാധിക്കുക. പോസ്റ്റിന് താഴെ ഫഹദിന് ജന്മദിനാശംസകളുമായി ആരാധകര്‍ എത്തി.

തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ ദ റൂൾ. അടുത്ത വര്‍ഷമാണ് പുഷ്പ 2 റിലീസിനെത്തുക.

'പ്രതികാരവുമായി വീണ്ടും ഭന്‍വര്‍ സിംഗ് ഷെഖാവത്ത്': ഫഹദിന് ജന്മദിനാശംസയുമായി പുഷ്പ 2
വക്കീൽ നോട്ടീസ് അയച്ചത് ആരെന്നറിയില്ല: ആരോപണങ്ങൾ പിൻവലിച്ച് ബൊമ്മനും ബെല്ലിയും

പുഷ്പയുടെ ആദ്യ ഭാഗത്തില്‍ കുറച്ച് രംഗങ്ങളില്‍ മാത്രമെ ഫഹദ് പ്രത്യക്ഷപ്പെട്ടിരുന്നുള്ളു. പക്ഷേ ചിത്രത്തിലെ ഫഹദിന്റെ പ്രകടനത്തിന് തെലുങ്ക് പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

logo
The Fourth
www.thefourthnews.in